July 15, 2026
  • July 15, 2026
Breaking News

അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടി കൊന്നു

by on May 1, 2026 0

അങ്കമാലി കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു. പാപ്പാനെ ചവിട്ടി കൊന്നു. കൊല്ലം സ്വദേശി വിഷ്ണുവാണ് മരിച്ചത്. മയ്യനാട് പാര്‍ത്ഥസാരഥി ആണ് ഇടഞ്ഞ ആന. രണ്ടാം പാപ്പാനും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആനയെ തളക്കാനുള്ള ശ്രമം ആരംഭിച്ചു. ആര്‍ആര്‍ടി സംഘം ഉടന്‍ എത്തുമെന്നാണ് വിവരം. സമീപത്തെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവത്തിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. രാവിലെയാണ് ആനയെ എത്തിച്ചത്. പിന്നാലെ ആന പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. ആനയെ തളയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചു. ഈ ഘട്ടത്തിലാണ് ആന പാപ്പാനെ ആക്രമിച്ചത്....

Read More

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

by on May 1, 2026 0

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 993 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071. 50 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വില വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇപ്പോള്‍ മാറ്റമില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതെ ഹോട്ടല്‍ വ്യവസായം...

Read More

‘ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻഡിഎ ഭരണം വരും, തമിഴ്നാട്ടിൽ ഭരണം പിടിക്കും, കേരളത്തിലും മികച്ച മുന്നേറ്റം’; രാജ്യമാസകലം മോദിമയമെന്ന് കെ സുരേന്ദ്രൻ

by on April 30, 2026 0

കേരളമുൾപ്പെടെ നിയസഭ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കുന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ രാജ്യമാസകലം മോദിമയം ആയിരിക്കുമെന്നാണ് സുരേന്ദ്രന്റെ പ്രവചനം. ‘എക്സിറ്റ് പോൾ ഫലങ്ങൾ എന്തായാലും വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വരുമ്പോൾ അസം പോണ്ടിച്ചേരി ഭരണം എൻ. ഡി. എ നിലനിർത്തും എന്നത് ഉറപ്പ്. അതും കൂടുതൽ തിളക്കമാർന്ന നേട്ടത്തോടെ. ബംഗാളിൽ തൃണമൂലിനെ തൃണമാക്കി എൻ....

Read More

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും, മികച്ച വിജയം നേടും; മല്ലികാർജുൻ ഖാർഗെ

by on April 30, 2026 0

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും എന്ന് മല്ലികാർജുൻ ഖാർഗെ. മികച്ച വിജയം നേടും. തമിഴ്നാട്ടിൽ ഭരണത്തുടർച്ച ഉണ്ടാകും. ആസാമിലെ എക്സിറ്റ്പോൾ ഫലങ്ങളെ തള്ളിക്കളയുന്നു. മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസമുണ്ട്. പുതുച്ചേരിയിലും കോൺഗ്രസ് സഖ്യം അധികാരത്തിൽ തിരിച്ചെത്തും എന്നും മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവിൽ ചർച്ചകളിൽ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. കർണാടകയിൽ നിലവിൽ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാൽ അപ്പോൾ നോക്കാമെന്നും ഖർ​ഗെ പറഞ്ഞു. അത്തരം...

Read More

ചോദ്യ പേപ്പർ ചോർത്തി, ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചു: പൊലീസ് ട്രെയിനിങ് കോളജിലെ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി

by on April 30, 2026 0

പൊലീസ് ട്രെയിനിങ് കോളജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ പരാതി തള്ളി റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ് പൊലീസ് ട്രയിനിങ് കോളജിലെ ഉന്നത ഉദ്യോഗസ്ഥർ. പൊലീസിലെ പരിശീലനവും സെമിനാറുകളുമടക്കം നടത്തുന്ന വിഭാഗമാണ് തിരുവനന്തപുരം തൈക്കാടുള്ള പൊലീസ് ട്രയിനിങ് കോളജ്. സ്റ്റേഷൻ ഡ്യൂട്ടിയും,ക്യാമ്പ് ഡ്യൂട്ടിയ ഒഴിവാക്കാനായി ഇവിടെ കയറിക്കൂടാൻ പൊലീസുകാരുടെ തള്ള് കൂടിയതോടെയാണ് ഡെപ്യൂട്ടേഷനുള്ള പരീക്ഷ...

Read More

‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ

by on April 30, 2026 0

UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും, മതാധിപത്യം വളരുമെന്ന് വെള്ളാപ്പള്ളി നടേശൻ. എക്‌സിറ്റ് പോൾ എപ്പോഴും ശരിയാകണമെന്നില്ല. നാലാം തീയതി വരെ കാത്തിരിക്കാം. ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും LDF വരുമെന്നാണ് എന്റെ കണക്ക് കൂട്ടൽ. അത് എന്റെ ആഗ്രഹം ആയിരിക്കാം. സതീശൻ ലീഗിന്റെ വക്താവ്. ലീഗ് നേതാക്കൾ പറയുന്നത് സതീശൻ മുഖ്യമന്ത്രി ആവണമെന്നാണ് പറയുന്നത്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ല. കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന്...

Read More

നിയ ഫൈസൽ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

by on April 30, 2026 0

കൊല്ലം പുനലൂരിൽ എട്ടു വയസ്സുകാരിക്ക് ചികിത്സനിഷേധിച്ചെന്ന പരാതിയിൽ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. നായ കടിയേറ്റ നിയ ഫൈസലിനെ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. കുട്ടിയുടെ മാതാവ് ഹബീറയുടെ പരാതിയിൽ ഡോക്ടർമാരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ഗുരുതര ചികിത്സ പിഴവ് ഉണ്ടായെന്ന മാതാവിന്റെ സ്വകാര്യ ഹർജിയുടെ പശ്ചാത്തലത്തിൽ, കോടതിയുടെ നിർദ്ദേശം അനുസരിച്ചാണ് പോലീസ് കേസെടുത്തത്. ആശുപത്രിയിലെ ഡോക്ടേഴ്സിനെ പ്രതിചേർത്താണ് എഫ്ഐആർ‌....

Read More

‘എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരും: മത നിരപേക്ഷ മനസ്സുകൾ ഇടതുപക്ഷത്തിനൊപ്പം’; മന്ത്രി മുഹമ്മദ് റിയാസ്

by on April 30, 2026 0

എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ന്യൂനപക്ഷ ഏകീകരണം എൽഡിഎഫിന് എതിരാകില്ലെന്നും മുസ്ലീം വോട്ട് 50% ൽ അധികമുള്ള ബേപ്പൂരിൽ എൽഡിഎഫ് സർവ്വകാല വോട്ട് റെക്കോഡ് നേടി വിജയിക്കുമെന്നും മുഹമ്മദ്‌ റിയാസ് പറഞ്ഞു. എക്സിറ്റ് പോളിൽ കഴിഞ്ഞ തവണ തോറ്റയാളാണ് താനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്നാൽ സർവ്വകാല റെക്കോഡ് വോട്ടാണ് തനിക്ക് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്  പറഞ്ഞു. ജനവിധി എൽഡിഎഫിന് അനുകൂലമെന്നും മെയ്...

Read More

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍

by on April 29, 2026 0

മലപ്പുറത്ത് ബന്ധുക്കളായ പെണ്‍കുട്ടികളുടേത് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ കേസില്‍ പ്രതി നിതിന്‍ മോഹന്‍ദാസ് അറസ്റ്റില്‍. അഞ്ച് വയസ് മുതലുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ നിതിന്‍ മോര്‍ഫ് ചെയ്‌തെന്ന് പൊലീസ് പറയുന്നു. ടെലഗ്രാമില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. നിതിന്‍ ഉപയോഗിച്ച ഡിവൈസില്‍ നിന്നാണ് ക്രൈം ചെയ്തതെന്ന് എന്ന് പരപ്പനങ്ങാടി പൊലീസ് കണ്ടെത്തി. അടുപ്പക്കാരായ പെണ്‍കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറി ഇവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത്...

Read More

വേനലിന് ആശ്വാസം, തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

by on April 29, 2026 0

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴ. അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഷട്ടറുകൾ ഉയർത്തുന്നത്. 30 സെന്റിമീറ്റർ ഉയർത്തും. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം. കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് ഉച്ചക്ക് അരുവിക്കര ഡാമിന്റെ 1, 2, 5 നമ്പർ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ( മുൻപുള്ള 20 സെന്റിമീറ്റർ ഉൾപ്പടെ ആകെ 30 സെന്റീമീറ്റർ) തുറക്കും....

Read More