July 21, 2026
  • July 21, 2026
Breaking News
  • Home
  • Uncategorized
  • ഷെെൻ ടോം ചാക്കോയുടെ പിതാവിൻ്റെ സംസ്‌കാരം ഇന്ന്

ഷെെൻ ടോം ചാക്കോയുടെ പിതാവിൻ്റെ സംസ്‌കാരം ഇന്ന്

By on June 9, 2025 0 102 Views
Share

തൃശ്ശൂര്‍: ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്തരയോടെ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. തമിഴ്‌നാട്ടിലെ ധര്‍മപുരിയിലുണ്ടായ വാഹനാപകടത്തിലാണ് ചാക്കോയുടെ മരണം.

ചാക്കോയുടെ മൃതദേഹം തൃശ്ശൂരിലെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ നിന്ന് ഇന്നലെ വൈകിട്ട് മുണ്ടൂരിലെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഷൈനിന്റെ സഹോദരിമാര്‍ വിദേശത്ത് നിന്നും എത്തിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ള ഷൈനിനേയും മാതാവിനേയും രാവിലെ വീട്ടിലെത്തിക്കും. ഇരുവരുടെയും ശസ്ത്രക്രിയ ഇന്നോ നാളെയോ നടക്കും. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഷൈനിന് ഇടതുതോളിനും അമ്മയ്ക്ക് ഇടുപ്പെല്ലിനുമാണ് പരിക്കേറ്റത്.

Leave a comment

Your email address will not be published. Required fields are marked *