March 1, 2026
  • March 1, 2026
Breaking News

ജനകീയ സിനിമ മുഖാമുഖം

By on September 30, 2025 0 50 Views
Share

ജനകീയ സിനിമ മുഖാമുഖം
പിണറായി: സംസ്ഥാനസിനിമാ അവാർഡ് ജേതാവും ജനകീയ സിനിമയിലെ മുഖ്യകഥാപാത്രവുമായ കൃഷ്ണേട്ടനുമായി കുട്ടികളുടെ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.പിണറായി വെസ്റ്റ് ബേസിക് യു പി സ്കൂൾ വിദ്യാരംഗം കലാവേദിയുടെ സഹകരണത്തോടെയാണ് സി. മാധവൻ സ്മാരക വായനശാല ബാലവേദി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.79 വയസ്സായ കൃഷ്ണേട്ടൻ തൻറെ അര നൂറ്റാണ്ട് കാലത്തെ നാടകഅഭിനയ ത്തെക്കുറിച്ചും20ലേറെ സിനിമകളിൽ അഭിനയിച്ച സിനിമ അഭിനയത്തെക്കുറിച്ചും കുട്ടികളുമായി സംവദിച്ചു.

കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി ലൈബ്രറി കൗൺസിൽ താലൂക്ക് സിക്രട്ടറി അഡ്വ.വി.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷഗില.പി കെ, സ്റ്റാഫ് സിക്രട്ടറി വി. പ്രീത, കെ.കെ. സനൽകുമാർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ വച്ച് സിനിമ പ്രവർത്തകർക്കുള്ള ഒരു ദിവസത്തെ ഭക്ഷണത്തിനായി സ്കൂൾ അധ്യാപകർ നൽകുന്ന തുക ഹെഡ്മിസ്ട്രസ് ജനകീയ സിനിമ സംഘാടകസമിതി ഭാരവാഹികൾക്ക് കൈമാറി.

Leave a comment

Your email address will not be published. Required fields are marked *