March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു; 6 പ്ലസ് ടു വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു; 6 പ്ലസ് ടു വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By on October 15, 2025 0 104 Views
Share

pepparspary

തിരുവനന്തപുരം കല്ലിയൂർ പുന്നമൂട് സ്കൂളിൽ വിദ്യാർഥിയുടെ പെപ്പർ സ്പ്രേ ആക്രമണം. സംഭവത്തിൽ 6 പ്ലസ് ടു വിദ്യാർഥികൾക്കും ഒരു അധ്യാപികയ്ക്കും ശാരീരിക ബുദ്ധിമുട്ടുണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെപ്പർ സ്പ്രേ അടിച്ച് അധ്യാപിക തലകറങ്ങി വീണുവെന്നാണ് വിവരം.

മൂന്ന് വിദ്യാർഥികളുടെ ആരോഗ്യനില മോശമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേയാണ് അധ്യാപികയ്ക്കും മറ്റ് വിദ്യാർഥികൾക്കു നേരെ ഉപയോഗിച്ചത്.

വിദ്യാർഥികൾ തമ്മിൽ പെപ്പർ സ്പ്രേ അടിച്ചുകളിക്കുകയായിരുന്നുവെന്നും. അങ്ങിനെ കളി കാര്യമാകുകയായിരുന്നുവെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം.

Leave a comment

Your email address will not be published. Required fields are marked *