April 21, 2026
  • April 21, 2026
Breaking News
  • Home
  • Uncategorized
  • സത്യപ്രതിജ്ഞ ചട്ടലംഘനം; തിരുവനന്തപുരത്ത് കോൺഗ്രസ്, BJP കൗൺസിലർമാർക്കെതിരെ പരാതി

സത്യപ്രതിജ്ഞ ചട്ടലംഘനം; തിരുവനന്തപുരത്ത് കോൺഗ്രസ്, BJP കൗൺസിലർമാർക്കെതിരെ പരാതി

By on December 25, 2025 0 79 Views
Share

തിരുവനന്തപുരം കോർപറേഷനിലെ സത്യപ്രതിജ്ഞയിലെ ചട്ടലംഘനത്തിൽ കോൺഗ്രസ്,ബിജെപി കൗൺസിലർമാർക്കെതിരെ പരാതി. കാവിലമ്മയുടെയും ബലിദാനികളുടെയും പേരിൽ സത്യ വാചകം ചൊല്ലിയെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം പരാതി നൽകി. 20 കൗൺസിലർമാർക്കെതിരെയാണ് പരാതി. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും നഗരസഭ പാർലമെന്ററി പാർട്ടി നേതാവുമാണ് പരാതി നൽകിയത്.

കാവിലമ്മയുടെയും ബലിദാനികളുടെയും പേരിൽ സത്യ വാചകം ചൊല്ലിയെന്നാണ് പരാതിയിൽ പറയുന്നത്. ഗുരുദേവന്റെയും അയപ്പൻ്റെയും ആറ്റുകാലമ്മയുടെയും പേരിലും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇത് സത്യപ്രതിജ്ഞയിലെ ചട്ടലംഘനമാണെന്നാണ് പരാതി. അതേസമയം നഗരസഭ ബിജെപി മേയർ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. മുൻ ഡിജിപി ആർ ശ്രീലേഖ മേയർ പദവിയിലേക്ക് എത്തുമെന്നാണ് വിവരം. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണ ശ്രീലേഖയ്ക്ക് അനുകൂലമാണ്. ശ്രീലേഖയെ കൂടാതെ, ബിജെപി നേതാവ് വി.വി. രാജേഷിന്റെ പേരും മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

രാഷ്ട്രീയ പരിചയമുള്ളയാൾ നയിക്കണമെന്ന അഭിപ്രായം നേരത്തെ ഉയർന്നുവെങ്കിലും അന്തിമ ചർച്ച ശ്രീലേഖയ്ക്ക് അനുകൂലമാണെന്നാണ് വിവരം. അതേസമയം ആർ ശ്രീലേഖയെ മേയറാക്കിയാൽ നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് നേതക്കൾ അഭിപ്രായപ്പെട്ടു.ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ജിഎസ് മഞ്ജുവിനെ പരിഗണിക്കും. തീരുമാനം പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പ്രഖ്യാപിക്കും. നാളെയാണ് കോർപ്പറേഷൻ, നഗരസഭാ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ്.

Leave a comment

Your email address will not be published. Required fields are marked *