April 21, 2026
  • April 21, 2026
Breaking News

സ്നേഹ സംഗമം നടത്തി

By on March 6, 2026 0 25 Views
Share

തലശ്ശേരി നഗരസഭയിൽ കെ എസ് ഡബ്ല്യൂ എംപി പദ്ധതി ,സ്വച്ഛ് സർവേക്ഷൻ 2026 എന്നിവയുടെ ഭാഗമായി ശുചീകരണ വിഭാഗം ജീവനക്കാരുടെ സ്നേഹ സംഗമം നടത്തി.ഹരിതകർമ്മസേന അംഗങ്ങൾ ,സാനിറ്റേഷൻ വർക്കർമാർ എന്നിവർ പങ്കെടുത്തു .ശുചീകരണ മേഖലയിൽ വര്ഷങ്ങളോളം സേവനമനുഷ്ഠിച്ച ശുചീകരണ വിഭാഗം തൊഴിലാളികളെ ആദരിച്ചു .ബോധവത്കരണ ക്ലാസുകൾ ,കലാ കായിക പരിപാടികൾ എന്നിവ നടത്തി . തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കാരായി ചന്ദ്ര ശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഷബീർ സി ഓ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ,വൈസ് ചെയർപേഴ്സൺ കുമാരി വി സതി ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെൻട്രി മാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു .ക്ലീൻ സിറ്റി മാനേജർ സുരേഷ് കുമാർ സി സ്വാഗതവും ആമുഖ പ്രഭാഷണവും നടത്തി .കെ എസ് ഡബ്ല്യൂ എംപി സോഷ്യൽ കമ്മ്യൂണിക്കേഷൻ എക്സ്പെർട് ജെയിസൺ ബോധവത്കരണ സെക്ഷൻ കൈകാര്യം ചെയ്തു .കെ എസ് ഡബ്ലു എംപി പ്രതിനിധികൾ ,ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *