April 22, 2026
  • April 22, 2026
Breaking News
  • Home
  • Uncategorized
  • യുവാവിനെതിരെ പോക്സോ കേസ്

യുവാവിനെതിരെ പോക്സോ കേസ്

By editor on April 22, 2026
0 9 Views
Share

പയ്യന്നൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത്പെൺകുട്ടിയെ കാറിൽ വെച്ചും ബേക്കൽ പള്ളിക്കരയിലെ ലോഡ്ജ് മുറിയിലെത്തിച്ചും പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

കോറോം കാനായിയിലെ

മെഡിക്കൽ റെപ്രസെൻ്റേറ്റീവ് ജോലി ചെയ്തുവരുന്ന ജിതിനെ (29) തിരെയാണ് പയ്യന്നൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഈ മാസം 13ന് ആണ് പരാതിക്കാസ്പദമായ സംഭവം.

സ്റ്റേഷൻ പരിധിയിലെ 17 കാരിയുമായി സൗഹൃദത്തിലായ പ്രതി പ്രലോഭിപ്പിച്ച് കാറിൽ ബേക്കലിലേക്ക് കൂട്ടി കൊണ്ടുപോകുക യായിരുന്നു. യാത്രക്കിടെ കാറിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും പിന്നീട് ബേക്കലിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം മുറിയിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി കുതറി രക്ഷപ്പെടുകയായിരുന്നു .തുടർന്ന് പെൺകുട്ടി വീട്ടുകാരോട് വിവരം പറയുകയും പയ്യന്നൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി നാട്ടിൽ നിന്നും ഒളിവിൽ പോയി. പ്രതിയെ പിടികൂടാൻ കേസന്വേഷണ ചുമതലയുള്ള പയ്യന്നൂർ ഡിവൈഎസ്പി .പി . എൽ ഷൈജുവിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പ്രതി എത്താൻ സാധ്യതയുള്ള സ്ഥലത്തെല്ലാം തെരച്ചിൽ ഊർജ്ജിതമാക്കി.

Leave a comment

Your email address will not be published. Required fields are marked *