June 5, 2026
  • June 5, 2026
Breaking News
  • Home
  • Uncategorized
  • സിജെപിയുടെ ജന്തര്‍ മന്ദര്‍ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എസ്എഫ്‌ഐ; വിഷയാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി

സിജെപിയുടെ ജന്തര്‍ മന്ദര്‍ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എസ്എഫ്‌ഐ; വിഷയാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി

By on June 5, 2026 0 10 Views
Share

adarsh m saji

നീറ്റ്, സിബിഎസ്ഇ വിഷയങ്ങളില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദര്‍ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എസ്എഫ്‌ഐ. സിജെപിക്ക് വിഷയാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. യോജിക്കാന്‍ സാധിക്കുന്ന എല്ലാ വിഷയങ്ങളിലും പിന്തുണ നല്‍കും. (adarsh m saji says sfi will support cjp in some issues)

ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിനായി എസ്എഫ്‌ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയെ സിജെപി ബന്ധപ്പെട്ടെന്നും എസ്എഫ്‌ഐ പ്രതിനിധി പരിപാടിയില്‍ സംസാരിക്കുമെന്നുമാണ് ആദര്‍ശ് എം സജി അറിയിച്ചിരിക്കുന്നത്. നാളെയാണ് പ്രതിഷേധം നടക്കുക. ഇതില്‍ പങ്കെടുക്കുന്നതിനായി സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം നാളെ ഇന്ത്യയിലെത്തും. താന്‍ യാത്ര തിരിച്ചുവെന്നും ഇനി തന്റെ ഭാവി ഇന്ത്യന്‍ ഭരണഘടനയുടെ കൈയിലാണെന്നും എക്‌സിലൂടെ പങ്കുവച്ച വിഡിയോ സന്ദേശത്തില്‍ അഭിജിത്ത് ദീപ്‌കെ വ്യക്തമാക്കി.

അഭിജിത്തിന്റെ സുരക്ഷയെക്കുറിച്ചും കനത്ത ആശങ്ക ഉയരുന്നുണ്ട്. അഭിജിത്തിന്റെ വീട്ടുകാര്‍ വീട്ടില്‍ നിന്ന് മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളത്തില്‍ തനിക്ക് സ്വീകരണം നല്‍കുന്നത് മറ്റ് യാത്രക്കാര്‍ക്കും വിമാനത്താവളത്തിലെ അധികൃതര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും അത് ഒഴിവാക്കണമെന്നുമാണ് അദ്ദേഹം വിഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയില്‍ നിന്നാണ് അഭിജിത്ത് ഇന്ത്യയിലേക്ക് എത്തുന്നത്.

Leave a comment

Your email address will not be published. Required fields are marked *