June 5, 2026
  • June 5, 2026
Breaking News
  • Home
  • Uncategorized
  • ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു:-

ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു:-

By on June 5, 2026 0 19 Views
Share

മൂടാടി :-ശുചിത്വവും പ്രകൃതി സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിന് വെള്ളറക്കാട് സൈന്റിയ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. ചെറിയ ചുവടുകൾ വലിയമാറ്റങ്ങൾക്കാകട്ടെഎന്നാഹ്വാനം ചെയ്തു കൊണ്ട് നടപ്പിലാക്കിയ “വീട്ടിലൊരു മരം” പരിപാടി മൂടാടി ഗ്രാമപഞ്ചായത്ത്‌ കൃഷി ഓഫീസർ ഫൗസിയ. പി. ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രജിത ബാബുരാജ് ആദ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കുമായി നൂറോളം വൃക്ഷത്തൈകൾ മൂടാടി കൃഷി ഭവനിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *