July 21, 2026
  • July 21, 2026
Breaking News
  • Home
  • Uncategorized
  • വി എസ്സിന് പകരമാകാൻ വി എസ് മാത്രം: പിണറായി വിജയൻ

വി എസ്സിന് പകരമാകാൻ വി എസ് മാത്രം: പിണറായി വിജയൻ

By editor on July 21, 2026
0 5 Views
Share

വിഎസ് നമ്മെ വിട്ടുപിരിഞ്ഞു പോയിട്ടും ഇവിടെ എവിടെയോ ഒക്കെ ഉണ്ടെന്ന തോന്നലാണ് നമുക്കുള്ളതെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.

ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടന്ന വി എസ് അച്യുതാനന്ദൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി എസിന് പകരമാകാൻ വി എസ് മാത്രമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ ആലപ്പുഴയില്‍ നിന്നുള്ള അംഗമായിരുന്നു വി എസ്.

വി എസിൻ്റെ വസതിയിലെത്തിയ ശേഷമാണ് പിണറായി വിജയൻ അനുസ്മരണ സമ്മേളന വേദിയിലെത്തിയത്. കേരളത്തില്‍ സിപിഐഎമ്മിനെ കരുത്തുറ്റ പ്രസ്ഥാനം ആക്കി മാറ്റുന്നത് നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു വി എസ് എന്ന് പിണറായി വിജയൻ വി എസ്സിനെ ഓർത്തു കൊണ്ട് പറഞ്ഞു. വ്യത്യസ്ഥമായ നേതൃപാടവം അദ്ദേഹം കാണിച്ചിരുന്നു. ഭരണകൂട മർദനങ്ങളുടെ മുന്നില്‍ പതറാതെ പ്രസ്ഥാനത്തെ നയിക്കാൻ വി എസിന് കഴിഞ്ഞു.

ഒരിക്കലും തളരാതെ കൂടുതല്‍ തെളിമയോടെ അദ്ദേഹം ഉയർന്ന് വന്നിട്ടുണ്ട്. പാർലമെൻ്ററി രംഗത്തും മികച്ച രീതിയിലാണ് അദ്ദേഹം ഇടപെട്ടതെന്നും പിണറായി വിജയൻ പറഞ്ഞു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിൻ്റെ അധ്യക്ഷനായി.

Leave a comment

Your email address will not be published. Required fields are marked *