തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് കോണ്‍ഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാര്‍ട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വൻ മുന്നേറ്റം കാഴ്‌ചവെച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചതാരെന്ന ചോദ്യവും പ്രസക്തമാണ്. ഓരോ രാഷ്ട്രീയ പാർട്ടികള്‍ക്കും കിട്ടിയ സീറ്റ് നില എങ്ങിനെയെന്ന് പരിശോധിക്കാം. യു.ഡി.എഫിനെ നയിക്കുന്ന ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് പാർട്ടിയാണ് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത്. ആകെ 7816 സീറ്റുകള്‍ ജയിച്ച കോണ്‍ഗ്രസിന് പഞ്ചായത്തുകളിലേക്ക് 5723 പേരെയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 917 പേരെയും ജില്ലാ പഞ്ചായത്തിലേക്ക് 129 പേരെയും മുനിസിപ്പിലാറ്റികളിലേക്ക് 899 പേരെയും ജയിപ്പിക്കാനായി. […]
Read More