കോഴിക്കോട് കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കക്കോടിയില്‍ മതിലിടിഞ്ഞുവീണ് അതിഥി തൊഴിലാളിക്ക് പരിക്ക്. ഇന്ന് രാവിലെ 11.15 ഓടെയാണ് സംഭവം. മതിൽ കെട്ടാൻ എത്തിയ അതിഥി തൊഴിലാളിക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഒഡീഷ സ്വദേശിയെന്നാണ് വിവരം. പരിക്കേറ്റ അതിഥി തൊഴിലാളിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. താഴെ മതിൽ കെട്ടുന്നതിനിടെ മുകളിൽ ഉണ്ടായിരുന്ന മതിൽ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. അതിഥി തൊഴിലാളികൾക്ക് മേൽ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് പേരായിരുന്നു കുടുങ്ങിയത്. സ്ഥലത്തുണ്ടായിരുന്നവർ ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷനില്‍ നിന്ന് […]
Read More