നേപ്പാളില്‍ എന്ത് സംഭവിച്ചുവെന്ന് നോക്കൂ; പോണ്‍ നിരോധന ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി
ന്യൂഡല്‍ഹി: പോണ്‍ വീഡിയോകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെ, നേപ്പാളിലെ ജെന്‍ സീ പ്രതിഷേധങ്ങളെക്കുറിച്ച് പരാമര്‍ശിച്ച് സുപ്രീം കോടതി. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി പരിഗണിക്കാന്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍ വിഷയം നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും പറഞ്ഞു. ഒരു നിരോധനത്തിന്റെ പേരില്‍ നേപ്പാളില്‍ എന്ത് സംഭവിച്ചുവെന്ന് നോക്കൂ,’ വാദം കേള്‍ക്കുന്നതിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്റര്‍നെറ്റില്‍ പോണ്‍ എളുപ്പത്തില്‍ ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി, അത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നയം രൂപീകരിക്കണമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. […]
Read More