April 21, 2026
  • April 21, 2026
Breaking News

Articles Posted by editor

‘ടാർസൻ പോലും ഇങ്ങനെ ചാടിയിട്ട് ഇല്ല, ഗോവിന്ദച്ചാമി സർക്കാരിന് പ്രിയപ്പെട്ടയാളാണെന്ന് വ്യക്തമായി’: വി ഡി സതീശൻ

by on July 25, 2025 0

സൗമ്യ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുറ്റവാളി ഗോവിന്ദച്ചാമിക്ക് ജയിലിൽ എല്ലാ സഹായവും ലഭിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തതാണ് കണ്ണൂർ ജയിൽ. ജയിൽ അധികൃതരുടെ സഹായമില്ലാതെ ഒരാൾക്ക് ഇങ്ങനെ രക്ഷപ്പെടാനാകില്ലെന്നാണ് കരുതുന്നത്. അകത്ത് നിന്നും പുറത്ത് നിന്നും എല്ലാ സഹായവും ജയിൽ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ലഭിച്ചു. നാട്ടുകാരുടെ ജാഗ്രത കൊണ്ട് മാത്രമാണ് കൊടും കുറ്റവാളി പിടിയിലായതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ടാർസൻ പോലും ഇങ്ങനെ ചാടിയിട്ട് ഇല്ല. സർക്കാരിന് പ്രിയപെട്ടവർ ജയിലിൽ […]

Read More

ബാണസുരസാഗർ ഡാമിലെ ഷട്ടർ ഉയർത്തും

by on July 25, 2025 0

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി  ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ ഷട്ടർ 15 സെൻ്റീ മീറ്റർ തുറന്നിട്ടുണ്ട്.  സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി  പുഴയിലേക്ക് ഒഴുക്കി വിടും. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യാനാണ് സാധ്യത. ആറ് ജില്ലകളിൽ […]

Read More

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

by on July 25, 2025 0

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ചാടിയത്. ഇന്ന് പുലർച്ചെയാണ് വിവരം അറിയുന്നത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് കാണാനില്ലെന്ന് മനസ്സിലായത്. ഇയാൾക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതേസമയം അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല. 2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയത്.ഗോവിന്ദച്ചാമിയുടെ […]

Read More

ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗൻ അന്തരിച്ചു

by on July 24, 2025 0

ന്യൂയോർക്ക് : ഡബ്ല്യൂ.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചുതെന്നാണ് റിപ്പോർട്ടുകള്‍. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.    

Read More

ഏറ്റുമുട്ടൽ രൂക്ഷം= തായ്‌ലാൻഡും കംബോഡിയയും പോരടിക്കുന്നതെന്തിന്?

by on July 24, 2025 0

ബാങ്കോക്ക്: അതിർത്തി തർക്കത്തെത്തുടർന്നുള്ള തായ്ലാൻഡ്-കംബോഡിയ സംഘർഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം കടുപ്പിച്ചതോടെ ആകെ 12 പേർ ഇതുവരെ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ജനവാസമേഖലകളെ ലക്ഷ്യമിട്ട് കംബോഡിയ വ്യാഴാഴ്ചയും ആക്രമണം നടത്തിയെന്നാണ് തായ്ലാൻഡിന്റെ ആരോപണം. കംബോഡിയയുടെ റോക്കറ്റ്, ഷെല്ലാക്രമണത്തിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഫനോം ഡോങ് റാക്കിലെ ആശുപത്രിക്ക് നേരേ അടക്കം കംബോഡിയ ആക്രമണം നടത്തിയതായി തായ്ലാൻഡ് ആരോപിച്ചു. കംബോഡിയൻ അതിർത്തിയിലുള്ള ആശുപത്രിയാണിത്. ആക്രമണം നടക്കുന്നതിനിടെ ആശുപത്രിയിൽനിന്ന് പകർത്തിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, ആക്രമണം […]

Read More

‘അനാവശ്യ പ്രചരണം നടത്തരുത്, എന്നെ ആരും തടവിലാക്കിയിട്ടില്ല’; നിമിഷപ്രിയയുടെ അമ്മ

by on July 24, 2025 0

മകളെ യെമനിൽ വിട്ട് തിരികെ നാട്ടിലേക്ക് വരില്ലെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും തടവിലാക്കിയിട്ടില്ല. എല്ലാ സൗകര്യങ്ങളും ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവൽ ജെറോം ചെയ്തു നൽകുന്നുണ്ട്. അനാവശ്യ പ്രചരണം നടത്തരുതെന്നും പ്രേമകുമാരി പറഞ്ഞു. ‘2024 ഏപ്രിൽ 20 നാണ് യെമനിലെ സനയിൽ ആദ്യമായി എത്തുന്നത്. ഒരിക്കലും ഇവിടെ എത്താൻ പറ്റുമെന്ന് കരുതിയതല്ല. എന്നാൽ കോടതിയുടെ സഹായത്തോടെ സാമുവൽ ജെറോം സാറിനൊപ്പം ഈ രാജ്യത്ത് എത്തുന്നത്. നിമിഷയെ കണ്ട് തിരികെ പോകാനാണ് വന്നത് എന്നാൽ മകളുടെ […]

Read More

പാലക്കാട് യുവതി ഭർതൃ വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ, ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു

by on July 24, 2025 0

പാലക്കാട് ആലത്തൂരിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തോണിപ്പാടം വാവുപള്ളിയാപുരം സ്വദേശി പ്രദീപിന്റെ ഭാര്യ നേഖ (24) യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് പ്രദീപിനെ ആലത്തൂർ പൊലീസ് ചോദ്യം ചെയ്യുന്നു. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയായ മുൻ സൈനികൻ സുബ്രഹ്മണ്യന്റെ മകളാണ് മരിച്ച നേഖ. നേഖയെ മുമ്പും ഭർത്താവ് […]

Read More

ആറാഴ്ചത്തെ വിശ്രമം നിർദേശിച്ച് മെഡിക്കൽ സംഘം; കാലിന് പരുക്ക് ഗുരുതരം, ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്

by on July 24, 2025 0

ഇംഗ്ലണ്ടിനെതിരായ നിർണായക നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്നലെ ബാറ്റിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്. പന്തിന്റെ കാലിന് ഗുരുതര പരുക്ക്. ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് മെഡിക്കൽ സംഘം അറിയിച്ചു. ഇപ്പോൾ പുരോഗമിക്കുന്ന നാലാം ടെസ്റ്റിലും അടുത്ത മത്സരത്തിലും പന്തിന് കളിക്കാനാവില്ല. ആവശ്യമെങ്കില്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. […]

Read More

റഷ്യൻ യാത്രാ വിമാനം തകർന്നുവീണു

by on July 24, 2025 0

ചൈന അതിർത്തിയിലെ കിഴക്കൻ അമുർ മേഖലയിൽ റഷ്യൻ യാത്രാ വിമാനം തകർന്നുവീണു. തകർന്നത് റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. ആറ് ജീവനക്കാരുൾപ്പെടെ 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് പറഞ്ഞു. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയർലൈൻ നടത്തുന്ന വിമാനം, ചൈനയുടെ അതിർത്തിയിലുള്ള അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാർ സ്‌ക്രീനുകളിൽ നിന്ന് തെന്നിമാറുകയായിരുന്നു. പ്രാഥമിക കണക്കുകൾ […]

Read More

കാറില്‍ MDMA കടത്ത്, മൂന്നുപേര്‍ കൂടി അറസ്റ്റില്‍; പിടിയിലായവരില്‍ ഇടനിലക്കാരായ യുവാവും യുവതിയും

by on July 24, 2025 0

കൊഴിഞ്ഞാമ്പാറ(പാലക്കാട്): കാറിൽ കടത്തുന്നതിനിടെ എംഡിഎംഎ പിടികൂടിയ കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. മണ്ണാർക്കാട് കർക്കിടാംകുന്ന് പലക്കടവ് വടക്കൻ ഹൗസിൽ എ.ഷഫീക് (30), കോഴിക്കോട് ബേപ്പൂർ കക്കിരിക്കാട് മഹ്സിന ഹൗസിൽ കെ.പി.മുനാഫിസ് (29), ആലപ്പുഴ തുമ്പോളി പാലിയത്തയിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കാറിൽ കടത്തിക്കൊണ്ടുവരുന്നതിനിടെ 338.16 ഗ്രാം എംഡിഎംഎയുമായി മലപ്പുറം മേലാറ്റൂർ ചെമ്മണിയോട് എച്ച്.മുഹമ്മദ് നാഷിഫ്(39), മണ്ണാർക്കാട് അലനല്ലൂർ കർക്കിടാംകുന്ന് എച്ച്. ഫാസിൽ (32) എന്നിവർ നടപ്പുണിയിൽവച്ച് പിടിയിലായത്. […]

Read More