‘ഷാഫിയുടെ ഷോ ആണ് നടന്നത്, ഷോ കാണിച്ചാല്‍ പ്രതികരിക്കും’ : വി കെ സനോജ്
കോഴിക്കോട്: പേരാമ്പ്രയില്‍ പൊലീസ്-കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവം ഷോ ആണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഷാഫിയും സംഘവും ഷോ കാണിച്ചെന്നും അവരുടെ കാഞ്ഞ ബുദ്ധി നടന്നില്ലെന്നും വികെ സനോജ് പറഞ്ഞു. സംഘര്‍ഷമുണ്ടാക്കി ഡിവൈഎഫ്‌ഐയെ പേടിപ്പിക്കാമെന്ന് ഷാഫി കരുതേണ്ടെന്നും ഷോ കാണിച്ചാല്‍ ഡിവൈഎഫ്‌ഐ പ്രതികരിക്കും, അങ്ങനെ സംഘര്‍ഷമുണ്ടായാല്‍ അതിന് ഉത്തരവാദി ഷാഫി മാത്രമായിരിക്കുമെന്നും വികെ സനോജ് പറഞ്ഞു. ‘ഷാഫിയുടെ ഷോയാണ് ഇന്നലെ പേരാമ്പ്രയില്‍ കണ്ടത്. സികെജി കോളേജില്‍ കുറേ വര്‍ഷത്തിനിടയില്‍ കെഎസ്‌യു […]
Read More