July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

റിമാൻഡ് പ്രതിയുടെ കൈലിയിൽ പോക്കറ്റ് ഘടിപ്പിച്ച് മയക്ക്മരുന്ന്! കാക്കനാട് ജില്ലാ ജയിലിൽ 9.12 ഗ്രാം ഹാഷിഷ് ഓയിലും, ബീഡികളും പിടികൂടി

by on August 28, 2025 0

കാക്കനാട് റിമാൻഡ് പ്രതിയുടെ കൈയ്യിൽ നിന്നും മയക്ക് മരുന്ന് പിടികൂടി. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന റിമാൻഡ് പ്രതി തിരുവനന്തപുരം സ്വദേശി തിയോഫിൻന്റെ കൈയ്യിൽ നിന്നുമാണ് മയക്ക് മരുന്ന് പിടികൂടിയത് മോഷണക്കേസിലെ പ്രതിയാണ് തിയോഫീൻ. 9.12 ഗ്രാം തൂക്കം വരുന്ന ഹാഷിഷ് ഓയിലും, ബീഡികളും കണ്ടെത്തിയത്. പ്രതിയെ ഇന്നലെ രണ്ടുമണിയോടെ തൃപ്പൂണിത്തുറ JFCM കോടതിയിൽ ഹാജരാക്കി തിരികെ ജയിലിൽ എത്തിയപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. പോക്കറ്റ് ഘടിപ്പിച്ച കൈലി മുണ്ടിൽ ചെറിയ രണ്ട് പ്ലാസ്റ്റിക് ഡപ്പികളിലായാണ് മയക്ക്മരുന്ന് […]

Read More

സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അജയ്യമായ പാത വെട്ടിത്തെളിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി : അല്‍ഖോബാര്‍ പ്രവാസി വെല്‍ഫെയര്‍

by on August 28, 2025 0

കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അജയ്യമായ പാത സ്ഥാപിച്ച വിപ്ലവകാരിയായ അയ്യങ്കാളി മലയാളിയുടെ മനസ്സില്‍ എന്നും പ്രതീക്ഷയും പോരാട്ടവീര്യവും നിറക്കുന്ന മഹാനാണെന്ന് പ്രവാസി വെല്‍ഫെയര്‍ ഖോബാര്‍ റീജിയണല്‍ കമ്മിറ്റി അനുസ്മരിച്ചു. 1863-ല്‍ തിരുവിതാംകൂറിലെ വെങ്കൂരില്‍ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ അനീതിക്കെതിരായ പ്രതിരോധത്തിന്റെ പ്രതീകമായിരുന്നു. ( Al Khobar pravasi welfare ayyankali jayanthi) സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസവും സമാനാവകാശങ്ങളും നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ പോരാട്ടങ്ങള്‍ കേരളചരിത്രത്തിലെ വലിയൊരു വഴിത്തിരിവായി […]

Read More

അമേരിക്ക അടിച്ചേല്‍പ്പിച്ച തീരുവ ഭാരം; കിതച്ച് വിപണിയും

by on August 28, 2025 0

അമേരിക്ക അടിച്ചേല്‍പ്പിച്ച നികുതിഭാരം പ്രാബല്യത്തില്‍ വന്നതിനുശേഷം ഉള്ള ആദ്യ വ്യാപാര ദിനം ഓഹരിപണികള്‍ നഷ്ടത്തില്‍. കയറ്റുമതി അധിഷ്ഠിതമായ കമ്പനികള്‍ ഒക്കെ നഷ്ടത്തിലാണ്. ബാങ്കിംഗ് ഐടി മേഖലകളും തിരിച്ചടി നേരിട്ടു. (Trump tariffs hit stock market) വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപകരുടെ ആശങ്ക പ്രകടമായി. ഒരു ഘട്ടത്തില്‍ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഹരി സൂചികയായ സെന്‍സെക്‌സ് 600 പോയിന്റിലേറെ ഇടിഞ്ഞു. ടെക്‌സ്‌റ്റൈല്‍സ്, സീ ഫുഡ് തുടങ്ങി പിന്നെ അമേരിക്കന്‍ പലിശഭാരം നേരിട്ട് ബാധിക്കാന്‍ ഇടയുള്ള സെക്ടറുകള്‍ എല്ലാം […]

Read More

രാഹുലിനെതിരെ മൊഴി നല്‍കുമെന്ന് സമ്മതിച്ച് ദുരനുഭവം നേരിട്ടവര്‍; ഗര്‍ഭഛിദ്രം നടത്തിയ യുവതിയുടേയും മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം

by on August 28, 2025 0

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസില്‍ ആരോപണമുന്നയിച്ച സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് നീക്കം. സാഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്ന് ഉള്‍പ്പെടെ ഡിജിപിക്ക് പരാതി നല്‍കിയ സ്ത്രീകളുടെ മൊഴിയെടുക്കാന്‍ ആണ് ക്രൈംബ്രാഞ്ച് നീക്കം. രാഹുല്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ച പെണ്‍കുട്ടി ഉള്‍പ്പെടെ മൊഴി നല്‍കിയേക്കും. ഇരകളായ പല സ്ത്രീകളും മൊഴി നല്‍കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. ഇതോടെ രാഹുലിന് കുരുക്ക് മുറുകും. (crime branch action against rahul mamkoottathil updates) പ്രത്യേക അന്വേഷണം സംഘത്തെ […]

Read More

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തി ന്റെയും കുടുംബശ്രീ Cds ന്റെയും, കൃഷി ഭവന്റെയും സംയുക്‌താഭിമുഖ്യത്തിൽ ആരംഭിച്ച ഓണക്കനി

by on August 28, 2025 0

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തി ന്റെയും മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തി ന്റെയും കുടുംബശ്രീ Cds ന്റെയും, കൃഷി ഭവന്റെയും സംയുക്‌താഭിമുഖ്യത്തിൽ ആരംഭിച്ച ഓണക്കനി, നിറപ്പൊലിമ വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വിജേഷ് സിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി സജിത ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 13ലെ പുതുമ, കൈരളി, തീർത്ഥം , കതിർ എന്നീ jlg ഗ്രൂപ്പുകളുടെ പൂകൃഷി വിളവെടുപ്പ് ചടങ്ങിൽ സിഡിഎസ് ചെയർപേഴ്സൺ നിമിഷ കെ വി കൃഷി ഓഫീസർ സക്കീന, അസിസ്റ്റന്റ് ഓഫീസർ അഭിലാഷ്, jlg അംഗങ്ങൾ, […]

Read More

മണ്ണും കല്ലുകളും റോഡിലേക്ക് വീഴുന്നു ; താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം

by on August 28, 2025 0

വയനാടിനെ കേരളത്തിലെ മറ്റ് ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നായ താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗത നിയന്ത്രണം. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് മണ്ണും കല്ലും റോഡിലേക്ക് വീഴുന്നത് കാരണമാണ് അധികൃതർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അടിവാരം, വൈത്തിരി എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞുകൊണ്ടാണ് നിലവിൽ ഗതാഗതം നിയന്ത്രിക്കുന്നത്. ചൊവ്വാഴ്ച രാത്രിയുണ്ടായ വലിയ മണ്ണിടിച്ചിൽ കാരണം ഏകദേശം 20 മണിക്കൂറോളമാണ് ചുരത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടത്. വലിയ പാറക്കൂട്ടങ്ങളും മരങ്ങളും മണ്ണും റോഡിലേക്ക് […]

Read More

ഹൈക്കോടതിയുടെ Al ക്യാമറ വിധി; പൊതുതാൽപര്യ ഹർജികൾ പബ്ലിസിറ്റിക്ക് വേണ്ടിയാകരുത്, വിധി ഉൾക്കൊണ്ട് മാപ്പ് പറയണം; മന്ത്രി പി രാജീവ്

by on August 27, 2025 0

സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയിൽ 132 കോടിയുടെ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. കോടതി വിധി വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവിനും മുഖത്തേറ്റ അടിയാണ്. കെൽട്രോണിനെ പ്രതിസന്ധിയിലാക്കാനാണ് ഇവർ ശ്രമിച്ചത്. വിധിയ്ക്ക് ശേഷം നടത്തിയ പ്രതികരണം കോടതിയെ സംശയത്തിൻ്റെ നിഴലിലാക്കുകയാണ് ഉണ്ടായതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. പൊതുതാൽപര്യ ഹർജി നൽകിയവർക്ക് തെളിവിൻ്റെ ഒരു […]

Read More

‘ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകുന്നവരെ സംരക്ഷിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി

by on August 27, 2025 0

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. MLA സ്ഥാനം രാജി വക്കണം എന്നാണ് പൊതു വികാരം. ഇത് ഞാൻ അഭിപ്രായം പറയേണ്ട കാര്യമല്ല സമൂഹം പറയേണ്ട കാര്യമാണ്. ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, ഗർഭം ധരിച്ച സ്ത്രീയെ കൊലപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്തുന്നു അത് ക്രിമിനൽ രീതിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇങ്ങനെ വരുമ്പോൾ ശക്തമായ നിലപാട് എടുത്ത് പോകണം. ചില കാര്യങ്ങള് ഒക്കെ പലരെ കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും ഇത്രയും അധികം വിമർശനം ഉണ്ടായ സംഭവം […]

Read More

മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അന്തരിച്ചു; മരണം ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ

by on August 27, 2025 0

തിരുവനന്തപുരം: മുന്‍ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് ഐപിഎസ് അന്തരിച്ചു. എക്‌സൈസ് കമ്മീഷണറായിരുന്ന മഹിപാല്‍ യാദവ് ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് അവധിയെടുത്ത് രാജസ്ഥാനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. 1997 ബാച്ച് ഐപിഎസ് ഓഫിസറാണ് മഹിപാല്‍ യാദവ്. കേന്ദ്ര ഡപ്യൂട്ടേഷന്‍ അവസാനിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാനത്തേക്കു മടങ്ങിയെത്തിയ മഹിപാല്‍ യാദവിനെ എക്‌സൈസ് കമ്മീഷണറായി സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. എസ് ആനന്ദകൃഷ്ണന്‍ വിരമിച്ച ഒഴിവിലായിരുന്നു നിയമനം. എന്നാല്‍ ഒരു മാസം […]

Read More

വന്യ ജീവി സംരക്ഷണ വാഹന പ്രചരണ ജാഥ

by on August 27, 2025 0

സ്നേഹം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തച്ചോളി അനിൽ നയിക്കുന്ന വന്യ ജീവി സംരക്ഷണ വാഹന പ്രചരണ ജാഥ ഇന്ന് തലശ്ശേരി ഫോറസ്റ്റു ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ചു 27,28, 29 തീയ്യതികളിലായി 3 ദിവസം നടക്കുന്ന വാഹന പ്രചരണ ജാഥ DCC മെമ്പറും ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ചെയർമാനുമായ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. തച്ചോളി അനിൽ അദ്ധ്യക്ഷം വഹിച്ചു.,പള്ളിക്കണ്ടി രാജീവൻ, ഉപേന്ദ്രൻ കളത്തിൽ, സുധീർ പെരിങ്കളം, പി. ഹരീന്ദ്രൻ ‘, നെൽസൻ മാഹി,ഈ മോഹനൻ […]

Read More