‘രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹം, രാജിവയ്ക്കണമെന്ന അഭിപ്രായമില്ല’; കെ സുധാകരൻ
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സ്വാഗതാർഹം ചെയ്യുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന അഭിപ്രായമില്ല. വനിതാ നേതാക്കൾ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെ കുറിച്ച് അറിയില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാഹുലിനെ സസ്പെൻഡ് ചെയ്തത്. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും. ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ […]
Read More