July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

രഹസ്യവിവരം, പുലര്‍ച്ചെ റെയ്ഡ്; എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ പിടിയില്‍

by on August 13, 2025 0

രഹസ്യവിവരം, പുലര്‍ച്ചെ റെയ്ഡ്; എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാര്‍ഥികള്‍ പിടിയില്‍ കൊച്ചി: എംഡിഎംഎയുമായി കുസാറ്റിലെ വിദ്യാർഥികള്‍ പിടിയിലായി. സിവില്‍ എഞ്ചിനീയറിങ് വിദ്യാർഥികളായ അതുല്‍, അല്‍വിൻ റിബി എന്നിവരാണ് പിടിയിലായത്. 10 ഗ്രാം മയക്കുമരുന്ന് ഇവരില്‍നിന്ന് കണ്ടെടുത്തു.   രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫും ലഹരിവിരുദ്ധ സ്ക്വാഡും വിദ്യാർഥികള്‍ താമസിക്കുന്ന വീട്ടില്‍ എത്തിയത്. പുലർച്ചെ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്.   ബെംഗളൂരുവില്‍നിന്നാണ് വിദ്യാർഥികള്‍ എംഡിഎംഎ കൊണ്ടുവന്നതെന്നാണ് വിവരം. വിദ്യാർഥികള്‍ക്കിടയില്‍ ഇവർ ലഹരി വില്‍പന നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Read More

പക്ഷിക്കാഷ്ഠം: തണൽമരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റി

by on August 13, 2025 0

പക്ഷിക്കാഷ്ഠം: തണൽമരത്തിൻ്റെ ചില്ലകൾ വെട്ടിമാറ്റി   ന്യൂമാഹി: ന്യൂമാഹി ടൗണിലെ രണ്ട് തണൽമരങ്ങളുടെ ചില്ലകളും തടിമരവും ധാരാളമായി വെട്ടിമാറ്റി. ബുധനാഴ്ച രാവിലെയാണ് ഇവ മുറിച്ചുനീക്കിയത്. തണൽമരങ്ങളിൽ കൂട് കൂട്ടിയ പക്ഷികളുടെ കാഷ്ഠം കാരണം പൊതു ജനങ്ങൾക്ക് വഴി നടക്കാൻ സാധിക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് അധികൃതർ മരത്തിൻ്റെ കുറെ ചില്ലകൾ മുറിച്ചുമാറ്റിയത്. മരച്ചില്ലകൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് മരത്തിലുണ്ടായിരുന്ന പക്ഷിക്കുഞ്ഞുങ്ങളും മുട്ടകളും നശിച്ചു. കാൽനടയാത്രക്കാർക്ക് പക്ഷിക്കാഷ്ഠത്തിൻ്റെ ശല്യം ഒഴിവായിക്കിട്ടിയതിൻ്റെ ആശ്വാസം. അതേസമയം പഞ്ചായത്ത് അധികൃതർ മരച്ചില്ലകൾ മുറിച്ചുമാറ്റി പക്ഷികളുടെ ആവാസ വ്യവസ്ഥയെ […]

Read More

2 കോടി തട്ടിയെടുത്തെന്ന പരാതി; നിവിൻ പോളിക്ക് ഹൈക്കോടതി താത്ക്കാലിക സ്റ്റേ

by on August 12, 2025 0

വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്ക് ആശ്വാസം. കേസിൽ ഹൈക്കോടതി താത്ക്കാലിക സ്റ്റേ അനുവദിച്ചു. നിവിൻ പോളി ,സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള കേസിന്റെ നടപടികളിലാണ് സ്റ്റേ. രണ്ട് കോടി രൂപ നിവിൻ പോളിയും എബ്രിഡ് ഷൈനും യുവതിയിൽ നിന്ന് വഞ്ചിച്ച് തട്ടിയെടുത്തു എന്നതാണ് പരാതി. ഈ പരാതിയിന്മേൽ വൈക്കം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവിൻ പോളി ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം […]

Read More

കേയി റുബാത്ത് ജനങ്ങൾ വഞ്ചിതരാവരുത്

by on August 12, 2025 0

കണ്ണൂർ : സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായിരുന്ന കേയി റുബാത്തിന്റെ പേരിൽ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടി എടുക്കാമെന്ന വ്യാമോഹത്താൽ പത്തു വർഷം മുൻപ് കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി എന്ന പേരിൽ കേയി കുടുംബ മയോ, താവഴികളുമായോ യാതൊരു ബന്ധവും ഇല്ലാത്ത ചില തല്പരകക്ഷികൾ വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി ഒരു പത്ര സമ്മേളനം വഴി വന്നിരിക്കുകയാണ്. നേരത്തെ പോലീസിലും ബന്ധപ്പെട്ട അധികാരികളിലും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അനധികൃത പിരിവുകൾ നടത്തിയിരുന്നത് നിർത്തിവെച്ചി രുന്നു.അതെ […]

Read More

ഒരു വിലാസത്തിൽ ചേർത്തത് 83 അതിഥി തൊഴിലാളികളെ; കൊച്ചിയിലും കള്ള വോട്ട് തട്ടിപ്പെന്ന് പരാതി

by on August 12, 2025 0

കൊച്ചിയിലും വോട്ട് ചേർക്കലിൽ തട്ടിപ്പെന്ന് പരാതി. കൊച്ചിയിൽ ഒരു കെട്ടിടത്തിന്റെ വിലാസത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർപട്ടികയിൽ ചേർത്തത് 83 അതിഥി തൊഴിലാളികളെയാണ്. ഇതിനോട് ചേർന്നുള്ള വീടിന്റെ വിലാസത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 36 അതിഥി തൊഴിലാളികളാണ്. കൊച്ചി കോർപ്പറേഷനിലെ മുണ്ടംവേലിയിലാണിത്. ഇങ്ങനെ വോട്ട് ചേർത്തതിന്റെ തെളിവുകൾ ലഭിച്ചു. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിന് പിന്നാലെയാണ് കൊച്ചി കോർപ്പറേഷൻ പരിധിയിലും വ്യാപക ക്രമക്കേടിന്റെ തെളിവുകൾ പുറത്ത് വരുന്നത്. വിദേശത്ത് താമസിക്കുന്ന വീട്ടുടമയുടെ വിലാസത്തിൽ കഴിഞ്ഞ ലോക്സഭാ […]

Read More

സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്; വോട്ടുള്ളത് കൊല്ലത്തും തൃശൂരിലും

by on August 12, 2025 0

കൊല്ലം: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേൽവിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പർ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പർ 1116-ൽ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറിൽ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. എന്നാൽ കൊല്ലത്ത് വോട്ട് ചെയ്തോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.   തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ […]

Read More

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

by on August 12, 2025 0

കോഴിക്കോട് തടമ്പാട്ട്താഴത്തെ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദ് മരിച്ചനിലയിൽ. തലശേരിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലശേരി ബീച്ചിലാണ് മൃതദേഹം കരയ്ക്കടിഞ്ഞത്. സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദിനെ കാണാതായിരുന്നു. പ്രമോദിനായി ലുക്കുഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ സഹോദരിമാർ ഒറ്റയ്ക്കാകുമെന്ന ഭയം പ്രമോദിനുണ്ടായിരുന്നു. തുടർന്നാണ് കൃത്യം നിർവ​ഹിച്ചതെന്നാണ് പ്രാഥമിക് നി​ഗമനം. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് വർഷമായി പ്രമോദിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന തടമ്പാട്ടുതാഴത്തെ വീട്ടിലാണ് സഹോദരിമാരായ ശ്രീജയ, പുഷ്പലളിത എന്നിവരെ […]

Read More

‘റേഷൻ അരി വാങ്ങാൻ വിരൽ പതിപ്പിക്കണം; മദ്യം പടിക്കലും എത്തും’: മദ്യ നയത്തിനെതിരെ ഓർത്തഡോക്സ് സഭ

by on August 12, 2025 0

കോട്ടയം: മദ്യനയത്തിനെതിരെ വിമർശനവുമായി ഓര്‍ത്തഡോക്‌സ് സഭ. മദ്യനയം എന്നത് ജലരേഖയായി മാറിയെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ പറഞ്ഞു. റേഷന്‍ അരി വാങ്ങാന്‍ വിരല്‍ പതിപ്പിക്കണമെന്നും എന്നാല്‍ മദ്യം പടിക്കല്‍ എത്തിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശരിയായ നിലപാട് അല്ലെന്നും മാര്‍ത്തോമ മാത്യൂസ് ഫേസ്ബുക്കില്‍ കുറിച്ചു. ‘കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍, എല്‍ഡിഎഫ് വന്നാല്‍ മദ്യവര്‍ജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കും, ഞങ്ങള്‍ തുറക്കുന്നത് നിങ്ങള്‍ പൂട്ടിയ ബാറുകളല്ല, സ്‌കൂളുകളാണ്’. പരസ്യവാചകങ്ങള്‍ക്ക് […]

Read More

‘ലിസ്റ്റിൽ ഇടം പിടിച്ചത് ഒഴിവാക്കിയ വോട്ടുകൾ’; തൃശൂരിലെ കള്ളവോട്ട് വെളിപ്പെടുത്തൽ ശരിവച്ച് BLO

by on August 12, 2025 0

തൃശൂർ പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ആറ് കള്ളവോട്ടുകൾ തന്റെ മേൽവിലാസത്തിൽ ചേർത്തെന്ന വീട്ടമ്മയുടെ വെളിപ്പെടുത്തൽ ശരിവച്ച് ബൂത്ത്‌ ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി മേനോൻ. ഒഴിവാക്കിയ വോട്ടുകളാണ് ലിസ്റ്റിൽ ഇടം പിടിച്ചതെന്ന് ആനന്ദ് സി മേനോൻ  പറഞ്ഞു. ചട്ടപ്രകാരമാണ് എല്ലാം ചെയ്തതെന്നും , പിന്നീട് എന്ത് സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ആനന്ദ് സി മേനോൻ പറഞ്ഞു. ബിഎൽ‌ഒമാരുടെ അറിവോടുകൂടിയാണ് ഇവരെ ചേർത്തത് എന്നൊരു ആരോപണമായിരുന്നു എൽഡിഎഫും യുഡിഎഫും അടക്കം ഉയർത്തിയത്. എന്നാൽ ഈ ആരോപണം തീർത്തും […]

Read More

‘പാകിസ്താന്റെ ആണവ ഭീഷണി പതിവ് ശൈലി, രാജ്യ സുരക്ഷയ്ക്ക് ആവശ്യമായത് ചെയ്യും’; ഇന്ത്യ

by on August 11, 2025 0

പാക്‌ സൈനിക മേധാവി അസിം മുനീറിന്റെ ആണവ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ. ആണവായുധം കാട്ടിയുള്ള ഭീഷണി പാകിസ്താന്റെ പതിവ് ശൈലിയാണെന്നും ഈ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇന്ത്യയുടെ സൗഹൃദ രാജ്യമായ അമേരിക്കൻ മണ്ണില്‍ വെച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയെന്നത് ഖേദകരമാണെന്നും ഇന്ത്യ വ്യക്തമാക്കി. രാജ്യ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. പാകിസ്താന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തിയാല്‍ ഇന്ത്യയെ ആണവ യുദ്ധത്തിലേക്ക് തള്ളിയിടാന്‍ മടിക്കില്ലെന്നായിരുന്നു മുനീര്‍ ഭീഷണി മുഴക്കിയത്. […]

Read More