എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെ: കെ സുധാകരൻ
കണ്ണൂർ: ഡിസിസി പുന:സംഘടനയെ സംബന്ധിച്ച് പ്രതികരണവുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ. നന്നായി പ്രവർത്തിച്ചവരെ മാറ്റരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചകള്‍ ഭംഗിയായി നടക്കുന്നു. എല്ലാവർക്കുമുള്ള താല്‍പര്യങ്ങള്‍ പറയും. കെപിസിസി അധ്യക്ഷനെ ഡല്‍ഹിയില്‍ പോകുന്നതിന് മുന്നേ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാര്യങ്ങളും ചർച്ച ചെയ്തു. മുഖാമുഖം എത്തുമ്ബോള്‍ പല കാര്യങ്ങളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ റവല്യൂഷണറി കമ്മ്യൂണിസ്റ്റാണെന്നും സുധാകരൻ ആരോപിച്ചു. ജോത്സ്യനെ കാണാൻ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്. […]
Read More