July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

‘നിലമ്പൂർ വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ല, അൻവർ പാർട്ടിയെ ചതിച്ച യൂദാസ്’; എ. കെ. ബാലൻ

by on June 30, 2025 0

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കാൻ ഒന്നുമില്ലെന്ന് മുൻ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിമർശനം. വടകര ലോക്സഭാ മണ്ഡലത്തിലും പാലക്കാടും കണ്ടത് നിലമ്പൂരും ആവർത്തിച്ചു. പി വി അൻവർ പാർട്ടിയെ ചതിച്ച യൂദാസെന്നും തോറ്റെങ്കിലും എം സ്വരാജ് ഉയർത്തെഴുന്നേൽക്കുമെന്നും ലേഖനത്തിലുണ്ട്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്ന വിധിയല്ല. ആര്യാടൻ മുഹമ്മദ് മുസ്ലിം ലീഗിനോടും മതതീവ്രവാദ സംഘടനകളോടും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചു. അങ്ങനെ ഒരാളുടെ പുത്രനാണ് ജമാഅത്തെ ഇസ്ലാമിയുടെയും മതതീവ്രവാദികളുടെയും സഹായത്തോടെ […]

Read More

നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി, ഗർഭാവസ്ഥ മറച്ചത് വയറിൽ തുണി കെട്ടി

by on June 30, 2025 0

തൃശൂർ പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് പൊലീസ്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചത് പ്രസവത്തിന് സഹായകമായെന്ന് മൊഴി. ശുചിമുറിയിലാണ് അനീഷ പ്രസവിച്ചത്. ഗർഭാവസ്ഥ മറച്ചുവച്ചത് വയറിൽ തുണി കെട്ടിയെന്നും അനീഷ പൊലീസിനോട് പറ‍ഞ്ഞു. തെളിവെടുപ്പിനിടെ അനീഷ കുറ്റസമ്മതം നടത്തി. പ്രതികളായ മാതാപിതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി […]

Read More

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി.

by on June 28, 2025 0

അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി.തലശ്ശേരി അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് പ്രസിഡണ്ട് ടി.സി.സുരേഷ് ബാബു വിദ്യാർത്ഥികൾക്ക് ഫുട്ബോൾ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി കാരായി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ സജീവ് തോമസ്,റിനിൽ മനോഹർ,വി.മഹേഷ്, പി.കെ.സുധീർ കുമാർ,ഇ.പ്രിജിത്ത്, സ്കൂൾ പ്രധാനാധ്യാപിക സി.രമ്യ എന്നിവർ സംസാരിച്ചു.

Read More

‘ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നു; എനിക്കെതിരെ നടപടി ഉണ്ടായിക്കോട്ടെ’; ഡോ. ഹാരിസ് ചിറക്കല്‍

by on June 28, 2025 0

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. മന്ത്രിയുടെ പി എസ് ഉറപ് നല്‍കിയത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. നടപടി ഉണ്ടായിക്കോട്ടെ. സര്‍വീസ് തന്നെ മടുത്ത് ഇരിക്കുകയാണ് – അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. പ്രിന്‍സിപ്പലും ഡിഎംഇയുമൊക്കെ വിളിച്ചിരുന്നു. […]

Read More

ഒരു വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തിനകത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തി

by on June 28, 2025 0

ഒരു വർഷം മുൻപ് കോഴിക്കോട് നിന്ന് കാണാതായ അൻപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയെന്ന് സൂചന. വയനാട് സ്വദേശി ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹം തമിഴ്നാട് നീലഗിരി ചേരമ്പാടി വനത്തിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരിൽ 2024 മാർച്ചിൽ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ പെൺസുഹൃത്തിനെ കൊണ്ട് മെഡിക്കൽ കോളജ് പരിസരത്തേക്ക് വിളിച്ചു വരുത്തി തട്ടികൊണ്ടുപോയെന്നായിരുന്നു ഭാര്യ സുബിഷയുടെ പരാതി. രാവിലെ മുതൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തിട്ടുള്ളത്. […]

Read More

ശസ്ത്രക്രിയ മുടങ്ങുന്ന അവസ്ഥ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധി ചൂണ്ടിക്കാണിച്ച് വകുപ്പ് മേധാവി

by on June 28, 2025 0

തിരുവനന്തപുരം: സാധാരണക്കാരായ രോഗികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതര പ്രതിസന്ധിയെന്ന സൂചനയുമായി യൂറോളജി വകുപ്പ് മേധാവിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും, അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നും ആരോപിച്ച് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും […]

Read More

‘ആരോഗ്യസംരക്ഷണത്തിനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം, സൂംബയ്ക്ക് യൂത്ത്കോൺഗ്രസ് പിന്തുണ’: രാഹുൽ മാങ്കൂട്ടത്തിൽ

by on June 28, 2025 0

സൂംബ നൃത്തത്തിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇത് ജീവിതശൈലി രോഗങ്ങൾ വർധിക്കുന്ന കാലം. ആരോഗ്യസംരക്ഷണത്തിനുള്ള ഇത്തരം ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കണം. സൂംബയ്ക്ക് യൂത്ത് കോൺഗ്രസ് പിന്തുണ നൽകും വിവാദത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ. ചർച്ചയാകേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്. ഇതൊക്കെ മറയ്ക്കാൻ ആണ് സർക്കാർ ശ്രമം. എംഎസ്എഫിന്റെ എതിർപ്പ് ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെ ഒരു നിലപാട് ഉണ്ടെങ്കിൽ അത് സ്വതന്ത്ര നിലപാട്. സൂംബ നൃത്തത്തെ പിന്തുണച്ച് കെഎസ്‌യുവും രംഗത്തെത്തി. സദുദ്ദേശപരമായ നിർദ്ദേശമാണ് സർക്കാർ നടത്തിയതെന്ന് മുഹമ്മദ്‌ […]

Read More

ട്രംപിന്റെ വന്‍ജയം; പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാനുള്ള കീഴ്‌ക്കോടതി ജഡ്ജിമാരുടെ അധികാരം നിയന്ത്രിച്ച് യുഎസ് സുപ്രിംകോടതി

by on June 28, 2025 0

അമേരിക്കന്‍ പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാനുള്ള കീഴ്ക്കോടതി ജഡ്ജിമാരുടെ അധികാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി യു എസ് സുപ്രിംകോടതി. രാജ്യവ്യാപകമായി ഉത്തരവുകള്‍ പുറപ്പെടുവിക്കാനുള്ള കീഴക്കോടതികളുടെ അധികാരം പരിമിതപ്പെടുത്തിയാണ് സുപ്രിംകോടതി വിധി. കോടതി ഉത്തരവ് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ലഭിച്ച മഹത്തായ വിജയമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഭരണകൂടത്തിന്റെ നയങ്ങള്‍ക്ക് ഇനി നിര്‍ബാധം മുന്നോട്ടുപോകാനാകുമെന്ന് ട്രംപ് പറഞ്ഞു. ട്രംപ് അധികാരത്തിലേറിയ ആദ്യ ദിവസം ഒപ്പിട്ട ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിനെ സംബന്ധിച്ച കേസിലാണ് യുഎസ് സുപ്രിംകോടതിയുടെ സുപ്രധാന വിധി. […]

Read More

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി; ചികിത്സ തേടി ദേവസ്വം ഫോട്ടോഗ്രാഫർ

by on June 27, 2025 0

കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെയുള്ളവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനം.ജയസൂര്യക്ക് ഒപ്പമുണ്ടായിരുന്നവർ ഫോട്ടോയെടുക്കുന്നത് തടഞ്ഞ് മർദിച്ചെന്നാണ് പരാതി. ക്ഷേത്രത്തിലെ ഔദ്യോഗിക ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്താൻ ദേവസ്വം ബോർഡ് നിയമിച്ചയാളാണ് സജീവ് നായർ. ദേവസ്വം ഓഫീസിൽ വെച്ചായിരുന്നു മർദനം. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. കേളകം പൊലീസിൽ […]

Read More

‘ക്യാപ്റ്റന്‍ പ്രയോഗം കോണ്‍ഗ്രസിന്റേതല്ലെന്ന് മാത്യു കുഴല്‍നാടന്‍, ചെന്നിത്തലയ്‌ക്കെതിരെ ഉണ്ണിത്താന്‍’; പുകയുന്ന കോണ്‍ഗ്രസ്

by on June 27, 2025 0

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം പകരുന്നതായിരുന്നു ഈ വിജയം. 99 സീറ്റില്‍ നിന്നും ഒരു സീറ്റിന്റെ കുറവുമായാണ് പിണറായി സര്‍ക്കാര്‍ ഇനി പത്തുമാസം ഭരിക്കേണ്ടത്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന് രാഷ്ട്രീയമായി വന്‍തിരിച്ചടിയാണ്. എന്നാല്‍ ഷൗക്കത്ത് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി നേതാക്കള്‍ ഇരുചേരിയിലാണ്. ഇതാണ് കോണ്‍ഗ്രസ്, ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും, വിജയിച്ചുകയറിയാല്‍ അതിന്റെ ക്രഡിറ്റിനെ ചൊല്ലി തര്‍ക്കം ആരംഭിക്കും. വിജയശില്പിയെ […]

Read More