July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തു, തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും: ട്രംപ്

by on June 26, 2025 0

ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ന് പെന്റഗണ്‍ പുറത്ത് വിടുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ നിലയങ്ങളെ പൂര്‍ണമായി തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നും ആണവനീക്കങ്ങളെ കുറച്ച് മാസങ്ങള്‍ വൈകിപ്പിക്കാമെന്നത് മാത്രമാണ് ആക്രമണം കൊണ്ടുണ്ടായ പ്രയോജനമെന്നും അമേരിക്കയിലെ ചില ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി […]

Read More

നാശത്തിലേക്ക് പോകരുതേ; ലഹരിക്കെതിരെ ഒരുമിച്ച് പൊരുതാം; ഇന്ന് അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനം

by on June 26, 2025 0

അന്താരാഷ്ട്ര ലഹരി മരുന്ന് വിരുദ്ധ ദിനമാണ് ഇന്ന്. ലഹരിയുടെ ഭീകരമായ ഭവിഷ്യത്തുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പ്രതിരോധം തീര്‍ക്കാനുമുള്ള ആഗോള ആഹ്വാനമാണ് ഈ ദിനം. മയക്കുമരുന്ന് ഉപയോഗവും നിയമവിരുദ്ധമായ വ്യാപാരവും വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും ഗുരുതരമായി ബാധിക്കുന്ന ഒരു ആഗോള വിപത്താണ്. ഏറ്റവുമൊടുവിലെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 29.2 കോടി പേര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 22.8 കോടി പേര്‍ കഞ്ചാവ് ഉപയോക്താക്കളും 6 കോടി പേര്‍ ഓപിയോയിഡ് ഉപയോക്താക്കളും 3 കോടി പേര്‍ ആംഫെറ്റാമൈന്‍ ഉപയോക്താക്കളുമാണ്. 2.3 […]

Read More

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേർ; കോടതിയിൽ റിപ്പോർട്ട് നൽകി NIA

by on June 25, 2025 0

പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ, കോടതിയിൽ റിപ്പോർട്ട് നൽകി. പിടിയിലായ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കുന്നത്. ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടതിൽ ഒരാൾ മുൻ ജില്ലാ ജഡ്ജിയാണെന്നും എൻഐഎ റിപ്പോർട്ട്. അറസ്റ്റിലായ അയൂബിന്റെ വീട്ടിൽ നിന്നും 500 പേരുടെ പട്ടികയാണ് പിടിച്ചെടുത്തത്. പെരിയാർവാലിയിൽ നിന്ന് 232 പേരുടെ പട്ടികയും കിട്ടി. മുഹമ്മദ് […]

Read More

ഭാരതാംബ വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; രാജ്ഭവനിലെ പരിപാടിക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കാൻ കത്ത് നൽകും

by on June 25, 2025 0

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും. മന്ത്രിസഭായോഗം വിശദമായി വിഷയം ചർച്ച ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി കത്ത് നൽകുന്നത്. രാജ്ഭവനിലെ ഔദ്യോഗിക പരിപാടികൾ അല്ലെങ്കിൽ പോലും ഔദ്യോഗിക ചിഹ്നങ്ങൾ മാത്രം ഉപയോഗിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്ത് നൽകുക. മന്ത്രിമാരായ വി ശിവൻകുട്ടി, പി പ്രസാദ് എന്നിവരാണ് വേദിയിൽ ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്ന് […]

Read More

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍; പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു

by on June 25, 2025 0

ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റിലേറെ ഉയർന്നു . നിഫ്റ്റിയിലും 50 ശതമാനം നേട്ടത്തോടെ തുടക്കം. ഐടിഎഫ് എംസിജി മേഖലകളിലാണ് ഉയർന്ന നേട്ടമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നഷ്ടം നികത്തി ആത്മ വിശ്വാസത്തോടെയാണ് ഓഹരി വിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇറാന്‍- ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ധാരണയെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിന് അയവ് വന്നത് ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. വ്യാപാര ആരംഭത്തിൽ സെൻസെക്സ് 500 പോയിന്റ് ഉയർന്നു. നിഫ്റ്റി 50 ശതമാനം ഉയർന്ന് […]

Read More

ചോർന്നൊലിച്ച് ദില്ലി വന്ദേ ഭാരത്; സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രതികരണവുമായി റെയിൽവെ

by on June 25, 2025 0

ന്യൂഡൽഹി: ഡൽഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. വരാണസി – ന്യൂ ദില്ലി വന്ദേഭാരത് ട്രെയിനിലാണ് എസി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്. കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോരുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.ദർശിൽ മിശ്ര എന്ന യാത്രക്കാരൻ ​ആണ് അദ്ദേഹം അനുഭവിച്ച ദുരനുഭവം പങ്കുവെച്ചത്. ട്രെയിനിൻ്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി ഒലിച്ചിറങ്ങുന്നതിന്റെ വീഡിയോയും ദർശിൽ മിശ്ര പങ്കിട്ടു. ‘വന്ദേഭാരത് ട്രെയിനിൽ എ സി പ്രവർത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്.പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും […]

Read More

മുണ്ടക്കൈയിലെ മലവെള്ളപ്പാച്ചിൽ: കനത്ത മഴയുണ്ടായിട്ടും അധികൃതർ എത്താൻ വൈകിയെന്ന് പരാതി; പ്രതിഷേധിച്ച് നാട്ടുകാർ

by on June 25, 2025 0

വയനാട്: ശക്തമായ മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായ മുണ്ടക്കൈയിൽ നാട്ടുകാരുടെ പ്രതിഷേധം. ബെയ്‌ലി പാലത്തിന് സമീപമാണ് നാട്ടുകാരുടെ പ്രതിഷേധമുണ്ടായിരിക്കുന്നത്. മഴ ശക്തമായപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പൊലീസും വില്ലേജ് ഓഫീസറുമടക്കം എത്താൻ വൈകിയെന്നും ആരോപിച്ചാണ് പ്രതിഷേധം. ബെയ്‌ലി പാലത്തിൻ്റെ മറുകരയിൽ ഉള്ള തോയിലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ജീപ്പുകളിലും ട്രാക്ടറിലുമെല്ലാം പുറത്ത് എത്തിച്ചതിന് ശേഷമാണ് ഫയർഫോഴ്സും ദുരന്തനിവാരണ വിഭാഗവും എത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. സ്ഥലത്ത് തടിച്ച് കൂടിയ സമീപവാസികളെ ബെയ്‌ലി പാലത്തിലൂടെ കടത്തിവിടാൻ പൊലീസ് തയ്യാറാകാത്തതിലും നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടെ […]

Read More

ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ ‘ഒരു ദിവസം ഒരറിവ്’ പദ്ധതിക്ക് തുടക്കമായി

by on June 25, 2025 0

ചൊവ്വ : ചൊവ്വ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്ക് വായനയിലൂടെ അറിവ് വർദ്ധിപ്പിക്കുന്ന “ഒരു ദിവസം ഒരറിവ്” പദ്ധതിക്ക് തുടക്കമായി. അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പദ്ധതി പ്രധാനധ്യാപിക പി.ശ്രീജ അലിഫ് അറബിക് ക്ലബ് കൺവീനർ ശീസ മിൻഹയ്ക്ക് പോസ്റ്റർ കൈമാറി ഉദ്ഘാടനം ചെയ്തു. അറബി അധ്യാപകൻ മുഹ്സിൻ ഇരിക്കൂർ അധ്യക്ഷത വഹിച്ചു.

Read More

കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

by on June 24, 2025 0

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കുമെന്നും ജീവനക്കാര്‍ക്കെതിരെയുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഹൃദയാഘാതവും അര്‍ബുദവുമൊക്കെ വന്നവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലെറിക്കല്‍ ജോലികളില്‍ നിയമിക്കും. 3600 ഓളം ചെറിയ കേസുകളുണ്ട് ജീവനക്കാരുടെ പേരില്‍. 26 മുതല്‍ തുടര്‍ച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം.’-മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി […]

Read More

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

by on June 24, 2025 0

സമാധാനപ്രതീക്ഷകളെ ഇല്ലാതാക്കി വീണ്ടും ഇറാൻ – ഇസ്രയേൽ സംഘർഷ സാധ്യത. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം ലക്ഷ്യംവെക്കാനും നിർദേശം നൽകി. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും ആക്രമണം നടത്തിയാൽ തിരിച്ചടി ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ആണവ ചർച്ചകളിൽ നിന്ന് പിന്മാറിയ ഇറാനെ അനുനയിപ്പിക്കാൻ […]

Read More