July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

പിലാക്കൂൽ മഹൽ കമ്മിറ്റി അനുമോദനവും ആദരവും.

by on June 24, 2025 0

പിലാക്കൂൽ പ്രദേശ വാസികൾ ചേർന്ന് പുതുതായി രൂപീകരിച്ച പിലാക്കൂൽ മഹൽ കമ്മിറ്റി പ്രദേശത്തു നിന്നും ഇത്തവണ SSLC, PLUS 2 പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. കൂടെ പിലാക്കൂൽ പ്രദേശത്തെ ഒ. കെ. മമ്മൂട്ടി, അബ്ദുൽ ഗനി. അലി. കെ, ചീരാപുരത്ത് ബഷീർ എന്നീ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു. യാസീൻ മുനീർ എന്ന വിദ്യാർത്ഥിയ്ക്ക് പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തു. യോഗം സ്റ്റേഡിയം പള്ളി ഖത്തീബ് ഇബ്രാഹിം നജ്മി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിയ സ്കൂളിൽ നടന്ന […]

Read More

പശ്ചിമേഷ്യ സമാധാനത്തിലേക്ക്; ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

by on June 24, 2025 0

നീണ്ട ദിവസത്തെ ആക്രമണങ്ങൾക്ക് ശേഷം ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചു. സമവായം സാധ്യമാകുന്നത് കനത്തനാശം വിതച്ച 12 ദിവസത്തെ നേർക്കുനേർ ആക്രമണത്തിന് പിന്നാലെ. ഇന്ത്യൻ സമയം രാവിലെ ഒന്പതരയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നെന്ന് ഇറാൻ പ്രസ് ടി.വി. ഇതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം നടത്തിയത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആണ്. വെടിനിർത്തൽ പ്രഖ്യാപനം ലംഘിക്കരുതെന്ന് ട്രംപ് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ഇരുരാജ്യങ്ങളും സമ്മതം അറിയിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനാണ് ആദ്യം വെടിനിര്‍ത്തുക. […]

Read More

യാത്രക്കാർക്കും ജീവനക്കാർക്കും ഛർദിയും തലകറക്കവും; ലണ്ടൻ – മുംബൈ എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി

by on June 24, 2025 0

എയർ ഇന്ത്യ വിമാനത്തിൽ ഭക്ഷ്യവിഷ ബാധയെന്ന് പരാതി. ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യയുടെ എഐ 130 ഫ്ലൈറ്റിലെ യാത്രക്കാര്‍ക്കാക്കും ക്രൂ അംഗങ്ങൾക്കുമാണ് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അഞ്ച് യാത്രക്കാർക്കും രണ്ട് ക്രൂ അംഗങ്ങൾക്കുമാണ് ആരോഗ്യപ്രശ്നം ഉണ്ടായതെന്നാണ് സൂചന. ഇവരിൽ ചിലർക്ക് ഛർദിയും തലകറക്കവും ഉണ്ടായി. മുംബൈയിൽ വിമാനം ഇറങ്ങിയതിനു ശേഷവും ആരോഗ്യപ്രശ്നം നേരിട്ടവർക്ക് ചികിത്സ നൽകി. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Read More

‘ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായി’; ഡോണൾഡ് ട്രംപ്

by on June 24, 2025 0

ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം 24 മണിക്കൂറിനുള്ളിൽ അവസാനിക്കുമെന്നും ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും ട്രംപ് അറിയിച്ചു. എന്നാൽ ഇറാനും ഇസ്രയേലും വെടിനിർത്തൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വെടിനിർത്തൽ തീരുമാനം മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലേക്ക് ഇസ്രയേലിന്റെ ആക്രമണമുണ്ടായി. ടെഹ്റാനിലും കറാജിലും റാഷ്തിലും വൻ സ്ഫോടനങ്ങൾ ഉണ്ടായി. അതേസമയം ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ […]

Read More

വാട്ടർ പ്യൂരിഫയർ ശരിയായി പ്രവർത്തിച്ചില്ല, നഷ്ടപരിഹാരം നൽകണം

by on June 23, 2025 0

കൊച്ചി: പുതിയ വാട്ടർ പ്യൂരിഫയർ വാങ്ങിയത് ഇൻസ്റ്റാൾ ചെയ്തതിലെ അപാകത കാരണം പ്രവർത്തിക്കാതിരുന്നതിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഭിന്നശേഷിക്കാരനും പെയിന്റിംഗ് തൊഴിലാളിയുമായ ആഗസ്റ്റിൻ കെ.എ. യുറേക്ക ഫോക്സിനും ഇൻസ്റ്റലേഷൻ സർവീസ് സെൻററിനും എതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കൊച്ചിയിലെ നന്ദിലത്ത് ജി മാർട്ടിൽ നിന്നാണ് 10200/- രൂപക്ക് യൂറേക്ക ഫോർബ്സ് അക്വാഗാർഡ് ബ്രാൻഡ് വാട്ടർ പ്യൂരിഫയർ വാങ്ങിയത്. ഉൽപ്പന്നം സ്ഥാപിച്ചതിനുശേഷം ഒരിക്കലും ശരിയായി പ്രവർത്തിച്ചില്ല. നിരവധി തവണ എതിർ കക്ഷികളെ […]

Read More

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു

by on June 23, 2025 0

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ എന്നത് ഭാരതത്തിൻറെ കല കളെയും ശാസ്ത്രങ്ങളെയും എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റഫോം ആണ് . റെഗുലർ യോഗ,ഫേസ് യോഗ, വൈദിക മാത്‍സ് ,ഭരതനാട്യം എന്നിവ ഓൺലൈൻ ആയും അഖിലം എന്ന പേരിൽ ഓഫ്‌ലൈൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിൽ ബ്രിഗേഡ് മീഡോസ് , ബാംഗ്ലൂർ മലയാളി […]

Read More

പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറിയുടെ തലയില്‍ വെക്കാനുള്ള മുഖ്യമന്ത്രിയുടെ അടവ്; പി വി അൻവർ

by on June 23, 2025 0

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വരുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ശാസിച്ചെന്ന വാര്‍ത്തയില്‍ അതിശയം തോന്നുന്നില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. ‘ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സിപിഐഎം വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാര്‍ത്ത […]

Read More

“നന്ദി മാഷേ ” എം വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആർമി

by on June 23, 2025 0

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പരിഹാസ പോസ്റ്റുമായി റെഡ് ആർമി ഫേസ്ബുക്ക് ഗ്രൂപ്പ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെയാണ് റെഡ് ആർമി ഗ്രൂപ്പിലെ പോസ്റ്റ്. അടിയന്തരാവസ്ഥക്കാലത്ത് ആർഎസ്എസുമായി സഹകരിച്ചു എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. നേരത്തെ ‘പി ജെ ആർമി’ എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി.അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ […]

Read More

‘ഒരു പരാജയവും അന്തിമമല്ല, സിപിഐഎം ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി’: വി ശിവൻകുട്ടി

by on June 23, 2025 0

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെയാണ് നിർത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ‘നിലമ്പൂരിൽ സിപിഐ (എം) ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ നിർത്തി, പാർട്ടി ചിഹ്നത്തിൽ വോട്ട് തേടി. കോൺഗ്രസിനും ലീഗിനും ദീർഘകാല സ്വാധീനമുള്ള ഒരു സീറ്റിലെ ഫലം മാത്രമാണിത്. ഒരു പരാജയവും അന്തിമമല്ല. മികച്ച പോരാട്ടം നടത്തിയ സഖാവ് എം സ്വരാജിനും ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ’. – വി ശിവൻകുട്ടി ഫേസ്ബുക്കിൽ […]

Read More

‘ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളിക്കളയാൻ പറ്റുമോ’; അൻവറിന്റെ കാര്യം യുഡിഎഫ് ചർച്ചചെയ്യും, സണ്ണി ജോസഫ്

by on June 23, 2025 0

നിലമ്പൂരിൽ പി വി അൻവർ ശക്തി തെളിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവറിന് സ്വാധീനം ഉണ്ടെന്ന് മണ്ഡലത്തിലെ വോട്ടർമാർ വോട്ട് ചെയ്‌ത്‌ തെളിയിച്ചു. കഴിഞ്ഞ 9 വർഷക്കാലം അദ്ദേഹം അവിടെ എംഎൽഎ ആയിരുന്നു. അതുകൊണ്ടുതന്നെ അൻവർ ഫാക്ടർ അവിടെ ഉണ്ടായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവറിനെ ആരും കൂട്ടാതെ ഇരുന്നതല്ല, കൂടാതെ ഇരുന്നതാണ്. ഇത്രയും വോട്ടുകൾ കിട്ടുന്ന അൻവറിന്റെ സാന്നിധ്യം തള്ളിക്കളയാനാവില്ല. അൻവറിനെ യുഡിഎഫിൽ എടുക്കുമോ എന്ന കാര്യം പിന്നീട് ചർച്ച ചെയ്യും, അത് താൻ […]

Read More