July 16, 2026
  • July 16, 2026
Breaking News

Articles Posted by editor

‘ആസ്തിയും സ്വർണത്തിൻ്റെ മൂല്യവും കുറച്ച് കാണിച്ചു’; പ്രതിപക്ഷ നേതാവിന്റെ നാമനിർദേശ പത്രിക മാറ്റിവെച്ചു

by on March 24, 2026 0

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു. പറവൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടൈസണ്‍ മാസ്റ്ററുടെ പരാതിയിലാണ് നടപടി. ഔദ്യോഗിക വാഹനത്തിന്റെ പെനാല്‍റ്റി അടിച്ചിട്ടില്ല, സ്വര്‍ണത്തിന്റെ മൂല്യം കുറച്ച് കാണിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയത്.   ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും ആനുകൂല്യവും എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, തുക എത്ര എന്ന് പറഞ്ഞിട്ടില്ല തുടങ്ങിയ പരാതികളാണ് […]

Read More

‘എന്റെ വീട്, മുണ്ട്, കാറ്, മലയാളം.. എല്ലാം അവർക്ക് പ്രശ്നം; പറഞ്ഞതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകട്ടെ’. സ്വത്ത് വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ

by on March 24, 2026 0

പുതിയ സ്വത്ത് വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. തനിക്കെതിരായ സ്വത്ത് വിവാദം തോൽക്കുമെന്ന കോൺഗ്രസിന്റെ ഭയം കാരണമാണ്. ‘കോൺഗ്രസിന്റെ പുതിയ തന്ത്രമാണിത്. ഇനി വളരെ കുറച്ച് ദിവസം മാത്രമേ ബാക്കിയുള്ളൂ. 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഇതേ വിവാദം തന്നെയാണ് ഉണ്ടാക്കിയത്. തന്റെ വീട്, മുണ്ട്, കാർ, എന്റെ മലയാളം ഇതൊക്കെയാണ് കോൺഗ്രസിന്റെ പ്രശ്നം. ഇതിനൊക്കെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോണം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെടണം എന്നാണ് എനിക്ക് പറയാനുള്ളത്. മുങ്ങുന്ന കപ്പലാണ് […]

Read More

ചുട്ടുപൊള്ളും; സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

by on March 24, 2026 0

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി സെൽഷ്യസുമാണ്. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് മുന്നറിയിപ്പ് നൽകിയ […]

Read More

‘ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം’; അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

by on March 23, 2026 0

പശ്ചിമേഷ്യൻ സംഘർഷം, അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി. വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂർണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് ഒരു പ്രസ്താവനയിൽ കുറിച്ചു. ചർച്ചകൾ തീവ്രവും വിശദവും ക്രിയാത്മകവുമായിരുന്നു, വരും ദിവസങ്ങളിലും […]

Read More

മൂന്നാം പിണറായി സർക്കാർ ഉണ്ടാകില്ല, UDF റെക്കോർഡ് വിജയം നേടും; ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താത്പര്യം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

by on March 23, 2026 0

കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് റെക്കോർഡ് വിജയം നേടും. ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താല്പര്യം ഇല്ല. ഉപമുഖ്യമന്ത്രി എന്നത് ആലങ്കാരിക പദം. കേരളത്തിൽ ആരോഗ്യ മേഖല ശോച്യാവസ്ഥയിൽ. ആരോഗ്യ മേഖലയിൽ പോസ്റ്റിങ്ങ്‌ ഇല്ല. ഉപകരണം, മരുന്നുകൾ എന്നിവ ഇല്ല. കഴിഞ്ഞ 10 വർഷം കൊണ്ട് ആരോഗ്യ രംഗം താഴോട്ടു പോയെന്നും അദ്ദേഹം വിമർശിച്ചു. പുതിയ ഡീൽ ആരാണ് ഉണ്ടാക്കിയത് എന്ന് വ്യക്തം. ഞങ്ങളോട് മറുപടി പറയാൻ അവർക്ക് […]

Read More

‘പാലക്കാടും മഞ്ചേശ്വരത്തും റാന്നിയിലും കോന്നിയിലും സിപിഐഎം-ബിജെപി ഡീല്‍’; ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

by on March 23, 2026 0

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നീ മണ്ഡലങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ 32000ല്‍പ്പരം വോട്ട് നേടിയ കോന്നിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ശബരിമല ഉള്‍പ്പെടുന്ന റാന്നിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ഈ ഡീലിന്റെ ഭാഗമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടായെന്ന് കരുതുന്നില്ലെന്ന് പറയുന്ന […]

Read More

‘രാഹുൽ മാങ്കൂട്ടത്തിൽ ചെയ്ത കാര്യങ്ങൾ തുടരുമെന്ന് രമേശ് പിഷാരടി പറഞ്ഞത് കടന്ന കൈയായി പോയി, ജനങ്ങളോട് ക്ഷമ ചോദിച്ച് വേണം വോട്ട് ചോദിക്കാൻ’; എ കെ ബാലൻ

by on March 23, 2026 0

മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മന്ത്രി ജി സുധാകരനെ ചെറ്റത്തരം എന്നു വിശേഷിപ്പിച്ചതില്‍ വിശദീകരണവുമായി സിപിഐഎം നേതാവ് എകെ ബാലന്‍. ചെറ്റത്തരം എന്ന വാക്കിന് ഇംഗ്ലിഷ്- മലയാളം നിഘണ്ടുവില്‍ അര്‍ത്ഥമായി പറയുന്നത് അല്‍പ്പത്തം, ഹീനത എന്നിങ്ങനെയാണ്. അല്‍പ്പത്തം നിറഞ്ഞ പെരുമാറ്റമായിപ്പോയി ജി സുധാകരന്റേത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ബാലന്‍ വിശദീകരിച്ചു.ജി. സുധാകരൻ ഉത്തമനായ കമ്മ്യുണിസ്റ്റ് ആണെന്ന് പറഞ്ഞ വി. ഡി സതീശൻ, കെ. സുധാകരൻ നല്ലൊരു കോൺഗ്രസുകാരൻ ആണെന്ന് പറഞ്ഞില്ല. KSU പ്രവർത്തകർ കൊലപ്പെടുത്തിയ സഹോദരനെ ഓർത്തിരുന്നെങ്കിൽ സുധാകരൻ […]

Read More

‘സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുതിര്‍ന്ന നേതാക്കളെ വിളിച്ച് ചര്‍ച്ച നടത്തിയില്ല, ചര്‍ച്ച നടന്നെങ്കില്‍ പ്രതിസന്ധി ഒഴിവായേനെ’: കെ സുധാകരന്‍

by on March 23, 2026 0

എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് തീരുമാനിക്കും മുമ്പ് കോണ്‍ഗ്രസില്‍ മതിയായ ചര്‍ച്ച നടന്നില്ലെന്ന് കെ സുധാകരന്‍ എംപി. താനുള്‍പ്പെടെയുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ അവസരം ലഭിച്ചില്ലെന്നാണ് കെ സുധാകരന്റെ പരാതി. മതിയായ ചര്‍ച്ചകള്‍ മുമ്പ് നടന്നിരുന്നുവെങ്കില്‍ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ( K sudhakaran on his decision in kerala assembly election 2026) എംപിമാര്‍ മത്സരിക്കരുതെന്ന പാര്‍ട്ടിയുടെ കര്‍ശന നിലപാടിന് താന്‍ വഴങ്ങുകയായിരുന്നുവെന്ന് കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരിലെ ജയസാധ്യത കണക്കിലെടുത്ത് കണ്ണൂര്‍ തിരിച്ച് പിടിക്കാമെന്ന് […]

Read More

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്റർ ഒട്ടിച്ച സംഭവം; മൂന്ന് പേർ അറസ്റ്റിൽ

by on March 21, 2026 0

മണലൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ ഒട്ടിച്ചവർ പിടിയിൽ. തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ ഒട്ടിച്ചവരെയാണ് കണ്ടെത്തിയത്. തൃശൂർ വെളപ്പായ സ്വദേശി ജിബിൻ ബാബു, മുടിക്കോട് സ്വദേശി യദു കൃഷ്ണൻ, പോണ്ടിച്ചേരി മധുക്കര സ്വദേശി സന്താ മൂർത്തി എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് ഒറ്റപ്പാലത്തുള്ള പി ടി ആഡ്സ് എന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായ മൂന്ന് പേരും. ടി എൻ പ്രതാപന്റെയും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെയും പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പോസ്റ്റർ ഒട്ടിച്ചവരെ […]

Read More

‘രണ്ടത്താണി ഖേദിക്കും, പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്താൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല‘; കെ ടി ജലീൽ

by on March 21, 2026 0

അബ്ദുറഹ്‌മാൻ രണ്ടത്താണി ഇനി ലീഗിൽ നിന്നാൽ എന്താകും അവസ്ഥയെന്ന് കണ്ടറിയണമെന്ന് കെടി ജലീൽ . പാണക്കാട് തങ്ങൾമാരെ ചോദ്യം ചെയ്ത് കഴിഞ്ഞാൽ പിന്നെ ലീഗിൽ നിൽക്കാൻ കഴിയില്ല. ലീഗിന്റെത് രാഷ്ട്രീയനേതൃത്വം മാത്രമല്ല, ആത്മീയ നേതൃത്വം കൂടിയാണ്. അദ്ദേഹത്തിന് ഇടതുപക്ഷ സ്ഥാനാർഥി ആയി മത്സരിച്ച് വിജയിക്കുന്നത് ആയിരുന്നു നല്ലത്. ഇനി എപ്പോഴും പാർട്ടി റഡാറിൽ ആയിരിക്കും അബ്ദുറഹ്മാൻ രണ്ടത്താണി. ഇനി ലീഗിൽ ശോഭിക്കാൻ രണ്ടത്താണിക്ക് കഴിയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഇക്കൊല്ലം ഉണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് പലരും […]

Read More