‘കോൺഗ്രസ് പിന്തുണ രജതരേഖ’; UDF പിന്തുണ അംഗീകരിച്ച് ജി സുധാകരൻ
അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണ അംഗീകരിച്ച് സിപിഐഎം മുൻ നേതാവ് ജി സുധാകരൻ. കോൺഗ്രസ് പിന്തുണ രജതരേഖയെന്നും വിജയം വരെ പിന്തുണ തുടരണമെന്നും ജി സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂന്നാം ഊഴം വിഫലമാകുമെന്നും സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടെന്നും ജി സുധാകരൻ വിമർശിച്ചു.ഫേസ്ബുക്ക് കുറിപ്പിലാണ് ജി സുധാകരന്റെ പ്രതികരണം. അഴിമതിക്കാർക്കും ക്രിമിനൽ- മാഫിയാ രാഷ്ട്രീയം കൈയാ ളുന്നവർക്കുമെതിരെയുള്ള നിലപാടിൻ്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തിൽ ജനകീയ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമെടുത്തതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ പറയുന്നു. […]
Read More