തെറ്റ് ചെയ്തിട്ടില്ല, പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കില്ല; സിപിഐഎമ്മിന് വിശദീകരണം നല്‍കി എ പത്മകുമാര്‍
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായതില്‍ സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വിശദീകരണം നല്‍കരി എ പത്മകുമാര്‍. തെറ്റുചെയ്യില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കില്ലെന്നുമാണ് വിശദീകരണം. പ്രത്യേക ദൂതന്‍ വഴിയാണ് പാര്‍ട്ടിയെ എ പത്മകുമാര്‍ ഇക്കാര്യം അറിയിച്ചത്. വിശദീകരണം തിങ്കളാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. (a padmakumar explanation to cpim sabarimala gold case) എ പത്മകുമാറിനെതിരെ തിരഞ്ഞെടുപ്പിന് മുമ്പ് നടപടി സ്വീകരിച്ച് മാതൃക കാട്ടണമെന്ന് പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ അഭിപ്രായമുണ്ട്. ഇതിനിടെ ജില്ലാ […]
Read More