July 16, 2026
  • July 16, 2026
Breaking News

Articles Posted by editor

അതിവേഗ റെയിൽപ്പാത: ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു

by on March 9, 2026 0

അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ജനപങ്കാളിത്തം കുറവ്. രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇ. ശ്രീധരന്റെ നീക്കം. എന്നാൽ നാഷണൽ ഹൈസ്പീഡ് റെയിൽ […]

Read More

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മൂഴിക്കര യൂണിറ്റ് സമ്മേളനം നടന്നു

by on March 9, 2026 0

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മൂഴിക്കര യൂണിറ്റ് സമ്മേളനം നടന്നു പ്രസിഡണ്ട് റഹീമിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സുബിൻ മാണിക്കോത്ത് സ്വാഗതം പറഞ്ഞു ജില്ലാ ജോ സെക്രട്ടറി P പ്രമോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സഹദേവൻ വ്യാപാരി മിത്രയെപ്പറ്റി സംസാരിച്ചു സമിതി ഏരിയ സെക്രട്ടറി നൗഫൽ CPM ആശംസ പ്രസംഗം നടത്തി എക്സിക്യൂട്ടീവ് അംഗം സ്മിതാ പ്രദീപ് അനുശോചന പ്രമേയം അവതരിപ്പിച്ചു CPIM കോടിയേരി നോർത്ത് ലോക്കൽ സെക്രട്ടറി വെളിയമ്പ്ര […]

Read More

സ്വീകരണം നൽകി

by on March 9, 2026 0

പുതുചേരി സംസ്ഥാന വക്കഫ് ബോർഡ്‌ ചെയർമാൻ ആയി നിയമിതനായഅഡ്വ.വി പി അബ്ദുൽ റഹ്‌മാനു മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് മാഹി റീജിയണൽ മസ്ജിദ് & മദ്രസ്സ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ആക്ടിങ് പ്രസിഡന്റ്‌ അബ്ദുൽ കാദർ, സെക്രട്ടറി ടി കെ വസീം, ട്രഷറർ എ വി യുസുഫ്,വിവിധ മഹല്ല് കമ്മിറ്റി പ്രധിനിധികളായ മമ്മു ഹാജി, ടി സാദിഖ് മാങ്ങാട് ജുമാ മസ്ജിദ്,അഷ്‌റഫ്‌ ഹാജി, ഹുസൈൻ മാസ്റ്റർ പന്തക്കൽ ജുമാ മസ്ജിദ്, വി പി സുബൈർ […]

Read More

മതങ്ങൾ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു അഡ്വ: കെ എ ലത്തീഫ്

by on March 9, 2026 0

തലശ്ശേരി മതങ്ങൾ മനുഷ്യനെ നന്മ പഠിപിക്കുകയും തിന്മനി രുത്സാഹപെടുത്തുകയും ആണ് ചെയ്യുന്നത് അത് കാരണം മനുഷ്യൻ ധാർമിക ബോധത്തോടെ സഹവസിക്കുകയും സമൂഹത്തിലെ പാവപെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരികയുംചെയ്യുകയാ ണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് കെ എ ലത്തീഫ് പറഞ്ഞു ടൗൺ ഹാൾ ഏറിയ ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച പരിപാടിയിൽഅർഹത പെട്ട ഒരാൾക് സൗജന്യ മായി ഓട്ടോറിക്ഷ കൊടുത്തു ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം ഓട്ടോ റിക്ഷ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ […]

Read More

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

by on March 7, 2026 0

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ നിതീഷ് ആഗ്രഹം അറിയിച്ചു. മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകുന്ന ജെഡിയുവിന് രണ്ട് ഉപമമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായി എന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടു പതിറ്റാണ്ടിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ഒഴിയുന്ന നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസഭയിലേക്ക് എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ബിജെപി കേന്ദ്രങ്ങള്‍ തള്ളുന്നത്. സര്‍ക്കാരിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കി പട്‌നയില്‍ തന്നെ തുടരാനാണ് ആഗ്രഹം എന്ന് നിതീഷ് അറിയിച്ചതാണ് സൂചന. ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കാനില്ല എന്നും, പാര്‍ലമെന്റ് സമ്മേളനത്തില്‍ […]

Read More

കത്തിൽ ഇടപെടൽ; പുന്നപ്ര പറവൂർ സ്കൂളിന് വിഎസിന്റെ പേര് നൽകി; മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ജി സുധാകരൻ

by on March 7, 2026 0

ആലപ്പുഴ: പുന്നപ്ര പറവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ പേര് നൽകിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ അഭിനന്ദിച്ച് ജി സുധാകരൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഭിനന്ദനം. സ്‌കൂളിന് വിഎസിന്റെ പേര് നൽകി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഒപ്പിട്ടു. ഉത്തരവ് സ്‌കൂൾ മേധാവിക്ക് കിട്ടുകയും ചെയ്തു. വിഎസ് അന്തരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് കത്ത് അയച്ചത്. അത് ഉത്തരവായി […]

Read More

പെൺകരുത്തിന്റെ ആകാശങ്ങൾ; പോരാട്ടങ്ങൾ തോൽക്കാത്ത ലോകം:-

by on March 7, 2026 0

പോരാട്ടങ്ങൾ തോൽക്കാത്ത ലോകത്ത് വീണ്ടും ഒരു മാർച്ച് 8 കൂടി സമാഗതമായിരിക്കുന്നു. ലോകമെമ്പാടുമുള്ള സ്ത്രീകൾക്കായി സമർപ്പിക്കപ്പെട്ട ഈ ദിനം കേവലമൊരു ആഘോഷമല്ല; മറിച്ച് തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ധീരവനിതകളുടെ ചോരയും കണ്ണീരും കലർന്ന പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണ്. അടുക്കളമുറ്റത്തുനിന്ന് ബഹിരാകാശ നിലയങ്ങൾ വരെ പടർന്നുപന്തലിച്ച പെൺകരുത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, നാം പിന്നിട്ട ദൂരത്തേക്കാൾ മുന്നേറാനുള്ള ദൂരത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അതിരുകളില്ലാതെ സ്വപ്നം കാണാനും മാറ്റത്തിന്റെ കാഹളം മുഴക്കാനും ഈ ദിനം നമുക്ക് നിമിത്തമാകണം. സ്ത്രീത്വത്തെ നിർവചിക്കുന്നത് വസ്ത്രധാരണമോ രൂപമോ അല്ല, […]

Read More

സ്ത്രീകൾക്കും യുവജനങ്ങൾക്കും സി.എൻ.ജി. ഓട്ടോ റിക്ഷകൾ സ്വന്തമാക്കാൻ അലിയൻസ് ക്ലബ്ബ് സൌജന്യ സാമ്പത്തീക സഹായം നൽകുന്നു

by on March 7, 2026 0

തലശേരി : സ്ത്രീകൾക്കും യുവജനങ്ങൾക്കും സ്വയം തൊഴിൽ കണ്ടെത്താൻ വഴി ഒരുക്കുന്നതിന്റെ ഭാഗമായി സി.എൻ.ജി. ഓട്ടോ റിക്ഷകൾ സ്വന്തമാക്കാൻ അലിയൻസ് ക്ലബ്ബ് ഇന്റർനാഷനൽ തലശ്ശേരി ചാപ്റ്റർ സൗജന്യ സാമ്പത്തിക സഹായം നൽകും. ഡ്രൈവിങ്ങ്ലൈസൻസ് ഉള്ളവർക്കും ഓട്ടോ ഓടിച്ചു കുടുംബം പുലർത്താൻ ആഗ്രഹിക്കുന്നവരുമായ തൊഴിൽ രഹിതർക്ക് ഓട്ടോ റിക്ഷ വിലയുടെ ആദ്യ ഗഡുവായ15 ശതമാനം (ഏതാണ്ട് 45000 രൂപ) അലിയൻസ്  ക്ലബ്ബും സങ്കീർത്ത് ടി.വി.എസും ചേർന്ന് സൌജന്യമായി നൽകുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.വിലയുടെ ബാക്കി 85 ശതമാനം […]

Read More

മതസൗഹാർദ്ദത്തിന്റെ വിരുന്നായി പാറാൽ മാപ്പിള എൽ.പി. സ്കൂളിൽ ഇഫ്താർ സംഗമം.

by on March 7, 2026 0

തലശ്ശേരി: സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം പകർന്ന് പാറാൽ മാപ്പിള എൽ.പി. സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ നാനാതുറകളിലുള്ള സാമൂഹിക-സാംസ്കാരിക പ്രവർത്തകർ അണിനിരന്നു. തലശ്ശേരി സൗത്ത് സബ് ജില്ല എ ഇ ഒ സുജാത ഇ.പി. സംഗമം ഉദ്ഘാടനം ചെയ്തു. മാനവികതയുടെയും ഒത്തൊരുമയുടെയും വേദിയായി ഇഫ്താർ സംഗമങ്ങൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് കൗൺസിലർ സജീവൻ അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ് റാഫി പേരാമ്പ്ര റംസാൻ സന്ദേശം നൽകി. വ്രതാനുഷ്ഠാനം […]

Read More

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ; കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർഥികൾ

by on March 7, 2026 0

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യ. കരമാർഗം അയൽരാജ്യമായ അർമേനിയയിലേക്കും തുർക്ക്മെനിസ്ഥാനിലേക്കും എത്തിക്കാനാണ് ആലോചന. വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപതിനായിരം ഇന്ത്യക്കാർ ഇറാനിൽ ഉണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇന്ത്യക്കാർ കൂടുതലായും ഉള്ളത് ടെഹ്റാൻ, കോം എന്നീ നഗരങ്ങളിലാണ്. സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ നടപടിയിലേക്ക് ഇന്ത്യ കടന്നത്. ആദ്യഘട്ടമായി ടെഹ്‌റാനിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയതയാണ് ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്. വ്യോമഗതാഗതം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കരമാർഗം സുരക്ഷിതമായ […]

Read More