April 25, 2026
  • April 25, 2026
Breaking News

Articles Posted by editor

ഇടുക്കിയിൽ പ്ലേ സ്കൂൾ വിദ്യാർഥി സ്കൂൾ ബസ് കയറി മരിച്ചു

by on November 19, 2025 0

ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി നാല് വയസ്സുള്ള ഹെയ്സൽ ബെൻ ആണ് മരിച്ചത്. സ്കൂൾ കോമ്പൗണ്ടിനുള്ളിലാണ് അപകടം ഉണ്ടായത്. ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കൽ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി. ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥി നാല് വയസ്സുള്ള ഹെയ്സൽ ബെൻ ആണ് മരിച്ചത്. സ്കൂൾ […]

Read More

വാഗമണിൽ കാറിലും റിസോർട്ടിലുമായി വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന MDMAയുമായി യുവാവും യുവതിയും എക്സൈസ് പിടിയിലായി.

by on November 19, 2025 0

കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് ഫവാസ്, കരുവൻന്തുരുത്തി സ്വദേശിനി ശ്രാവൺതാര എന്നിവരാണ് മയക്കുമരുമായി പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാം MDMAയും 2.970 ഗ്രാം ഹാഷിഷ് ഓയിലും 5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്ന കാറും കസ്റ്റഡിയിലെടുത്തു. ആലപ്പുഴ അരൂരിൽ വച്ച് 430 ഗ്രാം MDMAയുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയും സുഹൃത്തും ആണ് അറസ്റ്റിലായ പ്രതികൾ. കേരളത്തിൽ മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യുന്ന വൻ ലോബിയിലെ അംഗങ്ങളാണ് ഇവർ. പീരുമേട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ […]

Read More

ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയം; സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം

by on November 19, 2025 0

ശബരിമലയില്‍ ഇന്ന് തിരക്ക് നിയന്ത്രണവിധേയം. കഴിഞ്ഞ ദിവസത്തെ വന്‍ തിരക്ക് പരിഗണിച്ച് ഇന്ന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. സ്‌പോട്ട് ബുക്കിംഗിന് ഇന്നുമുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം തത്സമയ ബുക്കിംഗ് 20,000 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തി. കൂടുതലായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അടുത്തദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. (more restrictions in sabarimala spot booking) നിലവില്‍ നിലയ്ക്കലില്‍ വാഹനം തടഞ്ഞ് പരിശോധിച്ച് വിര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത ഭക്തരെ മാത്രമാണ് പമ്പയിലേക്ക് കടത്തിവിടുന്നത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും […]

Read More

തലശ്ശേരി മാഹി ബൈപ്പാസിലെ അടിപ്പാത നിർമ്മാണം: ഗതാഗത നിയന്ത്രണം

by on November 18, 2025 0

(പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്‌വേയിലെ ദേശീയപാത അടച്ചിടും) മയ്യഴി: തലശ്ശേരി മാഹി ബൈപ്പാസ് സിഗ്നലിൽ നടന്നുകൊണ്ടിരിക്കുന്ന അടിപ്പാത നിർമ്മാണവും എൻഎച്ച്-66 റോഡിന്റെ പുനർനിർമ്മാണവും നടക്കുന്നതിനാൽ, പള്ളൂർ മുതൽ മാഹി വരെയുള്ള കാരേജ്‌വേയിലെ (എംസിഡബ്ല്യു) ദേശീയപാത (എൻഎച്ച് 66) ചൊവ്വാഴ്ച്ച രാവിലെ 6 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ അടച്ചിടും. കണ്ണൂർ ഭാഗത്തുനിന്ന് മെയിൻ കാരിയേജ്‌വേ വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡ് ഉപയോഗിച്ച് അടിപ്പാത നിർമ്മാണം നടക്കുന്ന മേഖലയിലൂടെ സഞ്ചരിച്ച് മാഹി ഭാഗത്തേക്ക് […]

Read More

പേ റിവിഷൻ അനോമലി വാട്ടർ അതോറിറ്റിയിലെ മുഴുവൻ ജീവനക്കാർക്കും അനുവദിക്കുക – കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ

by on November 18, 2025 0

കണ്ണൂർ: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല അതോറിറ്റി കണ്ണൂർ ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.2019ലെ പേ റിവിഷനിൽ അനുവദിക്കേണ്ടിയിരുന്ന 1.38 ഫാക്ടർ ലഭിക്കാതിരുന്ന ജീവനക്കാർക്ക് അനോമലി പരിഹരിച്ചപ്പോൾ താഴെ തട്ടിലുള്ള ജീവനക്കാർക്ക് അനോമലി പരിഹരിക്കാതെ ഉത്തരവിറക്കിയതിലും വാട്ടർ അതോറിറ്റി ജീവനക്കാർക്ക് 2019 ലെ പേറിവിഷൻ അരിയർ പി എഫ് ൽ ലയിപ്പിക്കാൻ 2022 ലെ ശബള പരിഷ്കരണ ഉത്തരവിൽ പ്രതിപാദിച്ചിട്ടും നാളിതുവരെ അത് അനുവദിക്കത്തതിലും […]

Read More

പ്രതിഷേധ ജ്യോതി തെളിയിച്ചു.

by on November 18, 2025 0

തലശ്ശേരി:ശബരിമല സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, ദേവസ്വം മന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്, കെ പി സി സി ആഹ്വാനപ്രകാരം, മണ്ഡലംകമ്മിറ്റി ആഭിമുഖ്യത്തിൽ മഞ്ഞോടിയിൽ പ്രതിഷേധ ജ്യോതി തെളിയിച്ചു.തിരുവങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.വി.രാധാകൃഷ്ണൻ , എ. ഷർമ്മിള , എം നസീർ ,അഡ്വ: കെ.സി. രഘുനാഥ്, കെ.സി.ജയപ്രകാശ് സംസാരിച്ചു. പി.സുകുമാരൻ , സി. വിചിത്രൻ , ശിവദാസ് […]

Read More

ശബരിമലയിൽ കുടിവെള്ളം കിട്ടാനില്ല, തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ; ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു: കെ സുരേന്ദ്രൻ

by on November 18, 2025 0

ശബരിമലയിൽ കുടിവെള്ളം പോലും കിട്ടാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുന്നു. സർക്കാർ ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു. പത്മകുമാറിനെ തൊടാൻ തയ്യാറാകുന്നില്ല . ഇയാൾ ഇപ്പോഴും കറങ്ങി നടക്കുന്നുവെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് ബിജെപി വലിയ നേട്ടം ഉണ്ടാക്കും. ക്രൈസ്‌തവ ജനസംഖ്യ അനുസരിച്ച് അതാത് പ്രദേശങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഭൂരിപക്ഷ സമുദായത്തിന് തന്നെ ആണ് കൂടുതൽ സീറ്റ്‌ നൽകിയത്. അതാണ് ബിജെപിയുടെ ഐഡന്റിറ്റി. സ്ഥാനാർഥി പട്ടികയിൽ […]

Read More

പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടിൽ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്

by on November 18, 2025 0

തിരുവനന്തപുരത്ത് പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽലാണ് സംഭവം വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതപരിവർത്തനം നടത്തിയിരുന്നു.(Sixteen-year-old forced to join ISIS in Trivandrum) പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ISISൽ ചേരാൻ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയിൽ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പടെ കാട്ടി സ്വാധീനിക്കാൻ ശ്രമിച്ചു. തിരികെ […]

Read More

ലഹരിക്ക് പണം കണ്ടെത്താൻ മുളകുപൊടിയിറഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല കവർന്നു; തൃശൂരിൽ യുവതി പിടിയിൽ

by on November 18, 2025 0

തൃശ്ശൂർ വൈന്തലയിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു. അങ്കണവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാലയാണ് കവർന്നത്. സംഭവത്തിൽ മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലായി. മാല കവർന്ന മൂന്നംഗ സംഘത്തിലെ യുവതിയെ അങ്കണവാടി ജീവനക്കാരിയായ മോളി ജോർജ് തിരിച്ചറിഞ്ഞിരുന്നു. പാടത്തോട് ചേർന്ന റോഡിലൂടെ പോകുമ്പോൾ പരിചയക്കാരിയായ ഒരു യുവതിയും രണ്ടു യുവാക്കളും സംസാരിച്ചുനിൽക്കുന്നത് മോളി ജോർജ് കണ്ടിരുന്നു. തുടർന്ന് നടക്കുന്നതിനിടയിലാണ് അവരിൽ ഒരാൾ പിന്നിലൂടെ ബൈക്കിലെത്തി മുളകുപൊടിയെറിഞ്ഞശേഷം മാല പൊട്ടിച്ചത്. മോളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ മുഖത്ത് പാലൊഴിച്ചാണ് […]

Read More

‘ഖുർആൻ പഠിപ്പിക്കുന്നത് സമാധാനം,ഭീകരതയ്ക്ക് ഇസ്‌ലാമിൽ ഇടമില്ല’; കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

by on November 18, 2025 0

കുന്ദമംഗലം : വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്നത് സമാധാനത്തിന്റെ സന്ദേശമാണെന്നും ഭീകരതയ്ക്ക് ഇസ്‌ലാമിൽ ഇടമില്ലെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കുഴപ്പങ്ങളുണ്ടാക്കുന്നത് മതത്തെ വക്രീകരിക്കുന്നവരാണെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസ് ഖുർആൻ ഫെസ്റ്റിവൽ (എംക്യുഎഫ്) മൂന്നാമത് എഡിഷന്റെ സമാപനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹിസ്ഫോടനം രാജ്യത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഛിദ്രശക്തികളെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.പരിപാടിയിൽ ദാറുൽ മുസ്തഫ സെക്ടർ 273 പോയിന്റോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. […]

Read More