March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • കഞ്ചാവ് കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു

കഞ്ചാവ് കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു

By on September 30, 2025 0 104 Views
Share

ഇന്നോവ കാറിൽ കടത്തുകയായിരുന്ന 112 കിലോ കഞ്ചാവുമായി പിടിലായ കേസിൽ ഒന്നാം പ്രതിയായ വെള്ളരിക്കുണ്ട് താലൂക്കിൽ ഭീമനടി കുന്നുംകൈ കക്കാടിനകത്ത് നൗഫൽ കെ കെ (40) എന്നയാളെ കാസറഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (രണ്ട് )ജഡ്ജ് പ്രിയ കെ പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു ,പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണം.

2019 ഫെബ്രുവരി മാസം മൂന്നാം തീയ്യതി ചിറ്റാരിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂങ്ങോട് എന്ന സ്ഥത്ത് വെച്ചാണ് KL 60 L 6360 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ചിറ്റാരിക്കൽ സബ്ബ് -ഇൻസ് പെക്റായിരുന്ന രഞ്ജിത്ത് രവീന്ദ്രൻ്റെയും സംഘത്തിൻ്റെയും പിടിയിലാകുന്നത് ,ഈ കേസിൽ ഒന്നാം പ്രതിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടാം പ്രതി റോണി വർഗ്ഗീസ് ,S/o വർഗ്ഗീസ് എം.ഡി ,വയ:32 മുരിങ്ങത്ത് പറമ്പിൽ ,കുറു ഞ്ചേരി ,ഭീമനടി എന്നയാൾ ഓടിപ്പോയിരുന്നു ,കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് സാമ്പത്തിക സഹായം ചെയ്തത് മൂന്നാം പ്രതി സമീർ ഒറ്റതൈ@മുളകുപൊടി സമീർ ,S/o മുസ്തഫ ,വയ: 37, അടുക്കളകണ്ടം ,കുന്നുംകൈ എന്നയാളുമാണ് , കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിട്ടു.

ചിറ്റാരിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യാന്വേഷണം നടത്തിയത് കാഞ്ഞങ്ങാട് ഡി .വൈ.എസ് .പി യുടെ ചുമതലയുണ്ടായിരുന്ന കാസറഗോഡ് നർക്കോട്ടിക് സെൽ ഡിവൈഎസ്പി എൻ നന്ദനൻ പിള്ളയും തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായ ടി.എൻ സജീവൻ എന്നിവരുമാണ് , അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി വന്ന പി.കെ സുധാകരനുമാണ് ,പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ:പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ: ചിത്രകല എന്നിവർ ഹാജരായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *