March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

ബൂത്ത് കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

By on December 11, 2025 0 38 Views
Share

തൃശ്ശൂർ: എരുമപ്പെട്ടിയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘർഷത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. എരുമപ്പെട്ടി പഞ്ചായത്ത് 18-ാം വാർഡ് എല്‍ഡിഎഫ് സ്ഥാനാർത്ഥി സൗമ്യ യോഗേഷിന്റെ ഭർത്താവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കെ കെ യോഗേഷ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അജു നെല്ലുവായ് എന്നിവർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്.

എരുമപ്പെട്ടി ഗവ. ഹയർസെക്കന്ററി സ്‌കൂളിന് സമീപം ഖാദി റോഡിലാണ് സംഘർഷമുണ്ടായത്. ബൂത്ത് കെട്ടുന്നതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘർഷത്തില്‍ കലാശിച്ചത്.

 

സിപിഎം പ്രവർത്തകർ മേശയിട്ടിരിക്കുന്നതിന് സമീപം കോണ്‍ഗ്രസ് പ്രവർത്തകർ മേശ കൊണ്ടുവന്ന് ഇടാന് ശ്രമിച്ചപ്പോള്‍ കെ കെ യോഗേഷ് അത് ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷത്തിന് തുടക്കമായത്. യോഗേഷ് ടേബിള്‍ ചവിട്ടി മരിക്കുകയും തുടർന്ന് അജുനെല്ലുവായിയുടെ ബൈക്കില്‍ ടേബിള്‍ ചെന്ന് തട്ടുകയും ചെയ്തതിനെത്തുടർന്ന് അജു നെല്ലുവായ് കെ കെ യോഗേഷിനെ മർദ്ധിച്ചു. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘട്ടനമുണ്ടായി. ഇതിനുശേഷം എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തല്ലും ഉണ്ടാകുകയും ചെയ്തു. തുടർന്ന് എരുമപ്പെട്ടി ഇൻസ്‌പെക്‌ടർ അനീഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രശ്നം പരിഹരിക്കുകയും പരാതി നല്‍കുന്നതിന് തീരുമാനമാകുകയും ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *