April 22, 2026
  • April 22, 2026
Breaking News

Articles Posted by editor

ഗാസയില്‍ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേല്‍; ഹമാസ് കമാന്‍ഡറെ വധിച്ച് ഐഡിഎഫ്

by on September 20, 2025 0

ഗാസ: വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഹമാസിന്റെ ഉന്നത സൈനിക കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കന്‍ ഗാസയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹമാസിന്റെ ബുറൈജ് ബറ്റാലിയനിലെ മിലിട്ടറി ഇന്റലിജന്‍സ് ഡെപ്യൂട്ടി മേധാവി സിം മഹ്‌മൂദ് യൂസഫ് അബു അല്‍ഖിര്‍ കൊല്ലപ്പെട്ടതായാണ് ഐഡിഎഫ് അറിയിക്കുന്നത്. ഇതിനിടെ, ഗാസയില്‍ ഇന്നലെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. 146 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു. 147 കുട്ടികള്‍ […]

Read More

വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ഇന്ത്യ-യുഎസ്; ഉന്നതതല ചർച്ചകൾക്ക് അടുത്തയാഴ്ച വാഷിംഗ്ടൺ വേദിയാകും

by on September 20, 2025 0

ഇന്ത്യ-യുഎസ് വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുനരാരംഭിക്കുന്നു. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം അടുത്തയാഴ്ച വാഷിംഗ്ടൺ സന്ദർശിച്ച് യുഎസ് വാണിജ്യ പ്രതിനിധികളുമായി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച രാഷ്ട്രീയ തലത്തിലുള്ള ചർച്ചകൾക്ക് ഇത് വഴിയൊരുക്കും. അസിസ്റ്റന്റ് യുഎസ് വാണിജ്യ പ്രതിനിധി (യുഎസ്ടിആർ) ബ്രണ്ടൻ ലിഞ്ച് ഇന്ത്യ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം. അദ്ദേഹത്തിന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലെ തടസ്സങ്ങൾ നീക്കുന്നതിനും പുതിയ […]

Read More

‘ഇ-ആധാർ ആപ്പ്’ വരുന്നു; വീട്ടിലിരുന്ന് തന്നെ ഇനി ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം

by on September 20, 2025 0

യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉടൻ തന്നെ ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ തന്നെ ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ ആപ്പ് ഉപയോക്താക്കളെ സഹായിക്കും. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് എളുപ്പത്തിൽ മാറ്റാം. ഈ വർഷം അവസാനത്തോടെ ആപ്പ് ലഭ്യമായിത്തുടങ്ങും. പുതിയ ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള ഫേസ് ഐഡി […]

Read More

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

by on September 19, 2025 0

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന സാഹചര്യത്തില്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍ ആണ് പരാതി നല്‍കിയത്. ജലപീരങ്കളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് എന്ന് ഉറപ്പ് വരുത്തണം എന്നാണ് […]

Read More

‘പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണം നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്’: കെ കെ ശൈലജ

by on September 19, 2025 0

സിപിഐഎം നേതാവ് കെ ജെ ഷൈനിതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്. ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. കെജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ ദിവസങ്ങളായി സൈബറിടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അപകടകരവും ആ പാര്‍ട്ടി […]

Read More

തിരു.മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം; ഉപകരണങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ചു

by on September 19, 2025 0

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം. യൂറോളജി വിഭാഗത്തിലേയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപകരണങ്ങൾ വാങ്ങി നൽകി. ശസ്ത്രക്രിയയ്ക്കുള്ള അഡ്മിഷൻ പുനരാരംഭിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാലു യൂണിറ്റ് ഉപകരണങ്ങൾ സംഭാവന നല്കി. ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിലാണ് സംഭാവന. ചെന്നൈയിലെ മെഡിമാർട്ട് എന്ന വിതരണക്കമ്പനിയിൽ […]

Read More

‘അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചു; കേരളത്തിലെ വിശ്വാസികളോട് മറുപടി പറയണം’; വിഡി സതീശന്‍

by on September 19, 2025 0

അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്‍പം നന്നാക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയി തിരിച്ചു വന്നപ്പോള്‍ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത് എന്ന് ഹൈക്കോടതി തന്നെ പറഞ്ഞിരിക്കുകയാണ്. ഹൈക്കോടതി അറിയാതെ സര്‍ക്കാരിലെ ചിലരും ദേവസ്വം ബോര്‍ഡിലെ ചിലരും ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചിരിക്കുന്നത്. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നത്. […]

Read More

ബാർ കൈമാറ്റവുമായ പ്രശ്നത്തിൽ ക്വട്ടേഷൻ

by on September 19, 2025 0

മാഹിയിൽ ബാർ കൈമാറ്റവുമായി ഉണ്ടായ തർക്കത്തിൽ എൻ.ആർ.കോൺഗ്രസ് നേതാവിനെ ആക്രമിക്കാൻ ക്വട്ടേഷൻ നല്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തവർക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.പുതുച്ചേരി സംസ്ഥാനം ബി.ജെ പി.പിൻതുണയോടെ ഭരിക്കുന്ന എൻ.ആർ കോൺഗ്രസ് നേതാവ് വളവിൽ സുധാകരനെയാണ് ഒരു സംഘം ആക്രമിച്ചത്.ബാർ കൈമാറ്റവുമായ പ്രശ്നത്തിലാണ് ക്വട്ടേഷൻ. ഇരു കൈയ്യും കാലും തല്ലി ഒടിക്കാൻ നല്കിയ ക്വട്ടേഷൻ സംഘം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തു.സംഭവുമായി ബന്ധപ്പെട്ട് നാല് പ്രതികൾ അറസ്റ്റിലുമായി. ഇനി ഒരാൾ കൂടി പിടിയിലാകാനും ഉണ്ട്. ക്വട്ടേഷൻ നല്കിയത് […]

Read More

പോസ്റ്റ് ഓഫീസുകൾ ഇനി BSNL സേവന കേന്ദ്രങ്ങളാകും; കരാറിൽ ഒപ്പുവെച്ച് തപാൽ വകുപ്പ്

by on September 19, 2025 0

ഇന്ത്യയിലുടനീളമുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎല്ലിനൊപ്പം കൈകോർക്കാനൊരുങ്ങി തപാൽ വകുപ്പ്. ഇത് സംബന്ധിച്ച് കരാർ ഒപ്പ് വച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് & ആർ‌ബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബി‌എസ്‌എൻ‌എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്. ബി‌എസ്‌എൻ‌എൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോസ്റ്റൽ വകുപ്പിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് […]

Read More

ആഗോള അയ്യപ്പസംഗമം; ഭക്തർക്ക് വീണ്ടും നിയന്ത്രണം; വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു

by on September 19, 2025 0

ആഗോള അയ്യപ്പസംഗമത്തിന്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന ദേവസ്വം മന്ത്രിയുടെ വാക്ക് പാഴ്‌വാക്കാകുന്നു. വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു. 19, 20 തീയതികളിലെ വെർച്ചൽ ക്യൂ സ്ലോട്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഇരുപതിനായിരം വീതം തീർത്ഥാടകരെ മാത്രമാണ് ഇന്നും നാളെയും അനുവദിച്ചിരിക്കുന്നത്. ഭക്തർക്ക് ഇനി ദർശനത്തിനായി 21 തീയതി മാത്രമാകും ബുക്ക് ചെയ്യാനാവുക. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് ഭക്തർക്ക് നിയന്ത്രണ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് ഇന്നലെയും ദേവസ്വം മന്ത്രി ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് വെർച്ചൽ […]

Read More