April 22, 2026
  • April 22, 2026
Breaking News

Articles Posted by editor

മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ച; പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും

by on September 22, 2025 0

തൃശൂർ പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും. മുരിങ്ങൂരിലെ സർവീസ് റോഡ് തകർച്ചയുടെ പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കളക്ടറുടെ റിപ്പോർട്ട്‌ ലഭിച്ച ശേഷം മറ്റന്നാൾ വിഷയം പരിഗണിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ വിലക്ക് നീക്കിയുള്ള ഉത്തരവ് പുറപ്പെടുവിക്കാനാണ് ഇരുന്നതെന്ന് കോടതി പറഞ്ഞു. എന്നാൽ‌ റോഡ് തകർച്ചയുടെ പശ്ചാത്തലത്തിൽ നിലവിൽ ഉത്തരവ് ഇടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഹർജി പരി​ഗണിച്ച കോടതി മുരിങ്ങൂർ സർവീസ് റോഡ് തകർന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഇന്നലെയാണ് തകർന്നതെന്നും താൽകാലിക നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് കളക്ടർ മറുപടി […]

Read More

കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമാകണം :

by on September 22, 2025 0

കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമാകണം : ഡോ. അലക്സ് വടക്കും തല :- കണ്ണൂർ :- രാഷ്ട്രീയ അക്രമങ്ങളുടെയും, അസമാധാനത്തിൻ്റെയും ഇരുണ്ട നാളുകളിൽ നിന്നും കണ്ണൂർ സാവധാനം സമാധാന പാതയിലേക്ക് വന്നുകൊണ്ടിരിക്കുകയാണന്നും ഇത് സമാധാന കാംഷികൾക്ക് പ്രത്യാശ നൽകുന്നതാണെന്നും കാലക്രമേണ കണ്ണൂർ സമാധാനത്തിൻ്റെ തലസ്ഥാനമായി മാറണമെന്നും ആയതിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായി യത്നിക്കണമെന്നും കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂരിൽ ശാശ്വത ശാന്തിക്കായി മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേയും പീപ്പിൾസ് മൂവ്മെൻ്റ് ഫോർ പീസ് അടക്കമുള്ള സന്നദ്ധ […]

Read More

കൺസ്ട്രക്ഷൻ കമ്പനിയുടെ മോട്ടോർ ചെയിൻ മോഷ്ടിച്ച പെരുവണ്ണാമുഴി സ്വദേശി പോലീസ് പിടിയിൽ

by on September 22, 2025 0

പെരുവണ്ണാമൂഴി ജലസേചന വകുപ്പിന്റെ കോൺട്രാക്ട് വർക്ക് നടത്തുന്ന മിഡ്ലാൻഡ് പ്രൈവറ്റ് കമ്പനിയുടെ മോട്ടോർ ചെയിൻ മോഷ്ടിച്ച പ്രതി പിടിയിൽ. പെരുവണ്ണാമൂഴി പൊൻമലപ്പാറ നടേമ്മൽ മൊബിൻ ആണ് പെരുവണ്ണാമൂഴി പോലീസിന്റെ പിടിയിലായത്. സെപ്റ്റംബർ 27 ന് പെരുവണ്ണാമൂഴി ഡാം സൈറ്റിലായിരുന്നു സംഭവം. ജലസേചന വകുപ്പിന്റെ ജോലിക്കായി കമ്പനി എത്തിച്ച മോട്ടോറിന്റെ 6 ക്യാരി ചെയിനുകളായിരുന്നു മോഷണം പോയത്. ഏകദേശം ആറ് ലക്ഷം രൂപ വിലവരുന്ന ചെയിനുകളാണ് ഇവ. കമ്പനി മാനേജരുടെ പരാതി പ്രകാരം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ കേസ് […]

Read More

‘GST പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ; ലോട്ടറി വില കൂട്ടില്ല’; ധനമന്ത്രി കെ എൻ ബാലഗോപാൽ

by on September 22, 2025 0

ജിഎസ്ടി പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം ഉണ്ടാകും. ജിഎസ്ടി കുറച്ചതിന്റെ ഗുണഫലം പൊതുജനങ്ങൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. സംസ്ഥാനത്ത് ലോട്ടറി വില കൂട്ടില്ലെന്നും കേരള ലോട്ടറി നന്നായി മുന്നോട്ട് പോകുമെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി പരിഷ്‌കരണം നടപ്പാക്കിയപ്പോൾ ആവശ്യമായ സാങ്കേതിക പഠനങ്ങൾ നടത്താതെയും അവതരിപ്പിക്കാതെയുമാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. നോട്ട് നിരോധനത്തിന്റെ സമയത്തെ പോലുള്ള അനൗൺസ്‌മെന്റാണ് വന്നത്. കേന്ദ്ര സർക്കാർ ഒരു കാര്യവും പഠിച്ചിട്ടില്ല. നികുതി ഇളവ് […]

Read More

നാളെ മുതല്‍ ജിഎസ്ടിയില്‍ മാറ്റം; വില കുറയാന്‍ പോകുന്ന വസ്തുക്കള്‍ ഇവ, മദ്യത്തിന് വില കൂടും!

by on September 21, 2025 0

നാളെ മുതല്‍ രാജ്യത്ത് ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌കാരങ്ങള്‍ നടപ്പിലാകാന്‍ പോകുകയാണ്. രാജ്യത്തെ പരോക്ഷ നികുതിയില്‍ ചരിത്രപരമായ മാറ്റമാണിത് നേരത്തെയുണ്ടായിരുന്ന നാല് സ്ലാബിന് പകരം രണ്ട് സ്ലാബ് ജിഎസ്ടിയാണ് ഇനി ഈടാക്കുക. ഇത് പ്രകാരം 5 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും രണ്ട് സ്ലാബുകളും പാപ വസ്തുക്കള്‍ക്ക് 40 ശതമാനത്തിന്റെ പ്രത്യേക സ്ലാബും ഇതില്‍ ഉള്‍പ്പെടുന്നു.   സെപ്റ്റംബര്‍ ആദ്യമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ പരോക്ഷ നികുതി സമ്ബ്രദായത്തില്‍ ഒരു പ്രധാന പരിഷ്‌കരണം […]

Read More

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാര നിറവില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

by on September 20, 2025 0

ചെന്നൈ:ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരത്തിന് എന്നെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവാർഡ് ജേതാവായ മോഹൻലാൽ. ഇത് എനിക്ക് മാത്രമായി കിട്ടിയ അംഗീകാരമല്ലെന്നും മലയാള സിനിമയ്ക്കും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും മലയാള ഭാഷയ്ക്കും കേരളത്തിനുമെല്ലാം ചേർന്ന് ലഭിച്ചിരിക്കുന്ന അംഗീകാരമായാണ് ഇതിനെ കണക്കാക്കുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള വലിയൊരു അംഗീകാരത്തിന് എന്നെ തിരഞ്ഞെടുത്ത ജൂറിയോടും ഇന്ത്യയിലെ ഗവൺമെന്റിനോടും നന്ദി പറയുന്നതായും മോഹൻലാൽ പറഞ്ഞു. അതിനൊപ്പം എന്റെ പ്രേക്ഷകർക്ക്, കുടുംബത്തിന്, സിനിമ കുടുംബത്തിന്, എന്നെ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഈ […]

Read More

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

by on September 20, 2025 0

സംസ്ഥാനത്ത് വീണ്ടും ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇതോടെ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി. കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തൃശൂർ സ്വദേശി റഹീം മരിച്ചിരുന്നു. റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ താമസ സ്ഥലത്ത് മരിച്ച നിലയിൽ […]

Read More

എമ്പുരാനെ കടത്തിവെട്ടി ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമായി ‘ലോക ചാപ്റ്റർ 1 : ചന്ദ്ര”

by on September 20, 2025 0

മലയാള സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്ത് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ ആഗോള ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുന്നു. 265 കോടി രൂപയുടെ റെക്കോർഡുമായി മലയാള സിനിമയെ ആഗോള തലത്തിൽ അടയാളപ്പെടുത്തിയ മോഹൻലാൽ ചിത്രം ‘എമ്പുരാന്റെ’ റെക്കോർഡ് മറികടന്നാണ് ‘ലോക’ മുന്നേറിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി ഈ ചിത്രം മാറിയെന്ന് നിർമ്മാതാക്കളായ വേഫെറർ ഫിലിംസാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു ഫീമെയിൽ സെൻട്രിക് ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ […]

Read More

ചിറക്കരയിൽ കുത്തിയിരിപ്പ് സമരം നടത്തി

by on September 20, 2025 0

തലശേരി_ നഗരസഭ പ്രദേശത്തെ റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ നഗരസഭ കൗൺസിൽ യോഗം തടസപ്പെട്ടുത്തേണ്ടി വരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ പ്രസ്താവിച്ചു.റോഡ് റിപ്പേർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ തൊഴിലാളി യൂണിനൻ (ഐ.എൻ.ടി.യു.സി) ചിറക്കരയിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ – നഗരം മോടിപിടിപ്പിക്കുകയാണെന്ന വ്യാജേനകോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും ജനാർദ്ദനൻ കുറ്റപ്പെടുത്തി. എൻ.കെ.രാജീവ് അദ്ധ്യക്ഷം വഹിച്ചു.നഗരസഭാ കൗൺസിലർ എൻ.മോഹനൻ – മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.രമേശൻ – കെ.രാമചന്ദ്രൻ -എൻ.അജിത്ത് കുമാർ- എന്നിവർ […]

Read More

മകളെ ലൈംഗികമായി ചൂഷണം ചെയ്തു; കൊല്ലത്ത് പിതാവിന് 17 വര്‍ഷം കഠിന തടവും പിഴയും

by on September 20, 2025 0

കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ് വിധിച്ച് കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി. ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് 17 വര്‍ഷം കഠിന തടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് പ്രതിയെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം വീതം കഠിനതടവും അര ലക്ഷം […]

Read More