April 23, 2026
  • April 23, 2026
Breaking News

Articles Posted by editor

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടി; പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

by on September 27, 2025 0

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ വിദ്യാർത്ഥി അറസ്റ്റിൽ.മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്. 1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്.സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ വഞ്ചിച്ചത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി. ഇതിലൂടെ […]

Read More

ഡൽഹി കേന്ദ്രീകരിച്ച് ഇടനില സംഘത്തിന്റെ പ്രവർത്തനം; മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്ന് നിർണായക വിവരം

by on September 27, 2025 0

ഓപ്പറേഷൻ നംഖോറിൽ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ് ഇടനില സംഘത്തിന്റെ പ്രവർത്തനം. മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനം ഭൂട്ടാനിൽ നിന്ന് നേരിട്ടിറക്കിയതെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. മാഹിൻ അൻസാരിയെ വീണ്ടും വിളിപ്പിക്കും. ഓപ്പറേഷൻ നംഖോറിൽ കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് തീരുമാനം. ഇടപാടിൽ […]

Read More

നാളെയാണ്.. നാളെ; 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ

by on September 26, 2025 0

കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ നറുക്കെടുപ്പ് നാളെ. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ടു ലക്ഷം വീതം പത്ത് […]

Read More

അയ്യപ്പസംഗമം മത-സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം

by on September 26, 2025 0

അയ്യപ്പസംഗമം മത-സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം കോഴിക്കോട്: പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുഖപത്രം സുപ്രഭാതം. അയ്യപ്പസംഗമത്തെ മുന്‍നിര്‍ത്തിയാണ് സുപ്രഭാതം മുഖപ്രസംഗം. സര്‍ക്കാര്‍ വിലാസം ഭക്ത സംഘം എന്ന പേരിലാണ് സുപ്രഭാതം മുഖപ്രസംഗം. അയ്യപ്പ സംഗമം മത സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയാണ്. ഇടതു സര്‍ക്കാറിന്റേത് ഇരട്ടത്താപ്പാണെന്നും ആരോപിക്കുന്നു. വെള്ളാപ്പളി നടേശനുമായുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്കും വിമര്‍ശനമുണ്ട് മുഖപ്രസംഗത്തില്‍. മതേതര മനസിനെ […]

Read More

തലശ്ശേരി : മാലിന്യ മുക്‌തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ യൂണിററ് കളിലും ശുചീകരണം നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ധർമ്മടം ബ്രണ്ണൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടി ഡിപ്പോ യിലെ എ ടി ഒ മുഹമ്മദ് ബഷീർ, ഉദ്ഘടനം ചെയ്തു. ജനറൽ കൺട്രോൾ ഇൻസ്പെക്ടർ കെ. പി സുബാഷ്, സ്റ്റേഷൻ മാസ്റ്റർ മാരായ കെ സുനോജ് , കെ ടി ദിപീഷ് . സീനിയർ സുപ്രണ്ട് രജനി , വെഹിക്കിൾ സൂപ്പർ വൈസർ പ്രദീഷ്, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ ഹരീന്ദ്രൻ, ബിജു കെ പി, സോജേഷ് എന്നിവരും ജീവനക്കാരും പങ്കാളികളായി

by on September 26, 2025 0

തലശ്ശേരി : മാലിന്യ മുക്‌തം നവകേരളം രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഴുവൻ യൂണിററ് കളിലും ശുചീകരണം നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി തലശ്ശേരി ഡിപ്പോയിലും മാലിന്യ മുക്ത ദിനാചരണം നടന്നു. ധർമ്മടം ബ്രണ്ണൻ കോളേജിലെ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കാളികളായ പരിപാടി ഡിപ്പോ യിലെ എ ടി ഒ മുഹമ്മദ് ബഷീർ, ഉദ്ഘടനം ചെയ്തു. ജനറൽ കൺട്രോൾ ഇൻസ്പെക്ടർ കെ. പി സുബാഷ്, സ്റ്റേഷൻ മാസ്റ്റർ […]

Read More

അമിത്തിന്‍റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര;കോയമ്പത്തൂർ റാക്കറ്റുമായി ബന്ധമോ?;കസ്റ്റംസ് അന്വേഷണം

by on September 26, 2025 0

ഭൂട്ടാനില്‍ നിന്നുള്ള ആഢംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടന്‍ അമിത് ചക്കാലക്കല്‍ നടത്തിയ യാത്രകളില്‍ കസ്റ്റംസ് അന്വേഷണം. അമിത് പലതവണയായി വടക്കുകിഴക്കാന്‍ സംസ്ഥാനങ്ങളിലേക്ക് നടത്തിയ യാത്ര കോയമ്പത്തൂര്‍ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നുവെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. അമിത് നടത്തിയ വിദേശയാത്രകളും നടന്റെ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് നടത്തുന്ന അന്വേഷണം തുടരും. ഭൂട്ടാനിൽ നിന്നും വാഹനങ്ങള്‍ എത്തിക്കുന്നതിലെ മുഖ്യ ഇടനിലക്കാരനായി അമിത് കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഭൂട്ടാനില്‍ നിന്ന് കടത്തിയെന്ന് സംശയിക്കുന്ന എട്ട് വാഹനങ്ങള്‍ കസ്റ്റംസ് അമിത്തിന്റെ […]

Read More

മരുന്നുകള്‍ക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് കനത്ത തിരിച്ചടി

by on September 26, 2025 0

ഫാർമസ്യൂട്ടിക്കല്‍ ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കാണ് തീരുവ ഏർപ്പെടുത്തുന്നത്. എന്നാൽ അമേരിക്കയിൽ ഫാക്ടറി സ്ഥാപിച്ച് മരുന്ന് ഉൽപാദിപ്പിക്കുന്ന കമ്പനികൾക്ക് തീരുവ ബാധകമാകില്ല. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് യുഎസ്. അതിനാല്‍ തന്നെ യുഎസിന്‍റെ തീരുവ ഉയർത്തല്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയെ കൂടാതെ യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവിടങ്ങളെയും തീരുമാനം കാര്യമായി ബാധിക്കും. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ തീരുവ പ്രാബല്യത്തിലാകുന്നത്. […]

Read More

തെരഞ്ഞെടുപ്പ് ലക്ഷ്യം? 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകാൻ ബിഹാർ സർക്കാർ, പ്രധാനമന്ത്രി പണം കൈമാറും

by on September 25, 2025 0

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ സ്ത്രീകള്‍ക്ക് വ്യാപാരം തുടങ്ങാന്‍ സാമ്പത്തിക സഹായവുമായി ബിഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജനയുടെ കീഴില്‍ 75 ലക്ഷം സ്ത്രീകള്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ 7500 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറും. നാളെ പാട്‌നയില്‍ നടക്കുന്ന പരിപാടിയില്‍ മോദി 75 ലക്ഷം അര്‍ഹരായ സ്ത്രീകള്‍ക്ക് 10000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഓഫീസ് വ്യക്തമാക്കി. മോദി നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും […]

Read More

വാഹനങ്ങൾ കൊണ്ടുവന്നത് അറ്റകുറ്റപ്പണികൾക്ക്, കോയമ്പത്തൂരിൽ നിന്നും പാർട്സ് വാങ്ങി; ദുൽഖർ ഒരിക്കലും ഇതിൽപ്പെടുന്ന ആളല്ല; അമിത് ചക്കാലയ്ക്കൽ 24നോട്

by on September 25, 2025 0

ഓപ്പറേഷൻ നംഖോറില്‍ പ്രതികരണവുമായി അമിത് ചക്കാലക്കല്‍. കഴിഞ്ഞ ദിവസം കസ്റ്റംസ് വീട്ടില്‍ എത്തി ഗരേജില്‍ പരിശോധന നടത്തിയിരുന്നെന്നും തന്‍റെ ഒരു വാഹനം കൊണ്ടുപോയി. കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ലാന്‍ഡ് ക്രൂയിസര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്ന വാഹനമാണ്. ഏഴ് വാഹനങ്ങളാണ് ഗ്യാരേജിൽ ഉണ്ടായിരുന്നത്. എന്റെ ഒരു വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അത് ഗോവയിൽ നിന്നുമാണ് വാങ്ങിയത്. പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ എന്റേതാണെന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്. ഇത് തികച്ചും വസ്തുത വിരുദ്ധമാണ്. സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന്‍ […]

Read More

CPI സംസ്ഥാന എക്സിക്യൂട്ടീവിനെ ഒക്ടോബർ 1 ന് തിരഞ്ഞെടുക്കും

by on September 25, 2025 0

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിനെ അടുത്തമാസം ഒന്നിന് തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പുകൾക്കായി അടുത്ത ബുധനാഴ്ച സംസ്ഥാന കൗൺസിൽ വിളിച്ചു. രണ്ട് അസിസ്റ്റൻ്റ് സെക്രട്ടറിമാരിൽ ഒരാളായ പി.പി. സുനീർ തുടർന്നേക്കും. രണ്ടാമത്തെ ഒഴിവിലേക്ക് കൊല്ലത്ത് നിന്നുള്ള ആർ.രാജേന്ദ്രൻ, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ എന്നിവർ എത്തുമെന്നും സൂചനയുണ്ട്. ആലപ്പുഴയിൽ വെച്ചുനടന്ന സിപിഐയുടെ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയേയും സംസ്ഥാന കൗൺസിലിനെയുമായിരുന്നു തിരഞ്ഞെടുത്തിരുന്നത്.

Read More