പണം ചോദിച്ചപ്പോള്‍ നല്‍കിയില്ല; പേരാമ്ബ്രയില്‍ മകൻ അച്ഛനെ കുത്തി, കുത്തിയ കത്തിയുമായി യുവാവ് രക്ഷപ്പെട്ടു
കോഴിക്കോട്: പേരാമ്ബ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് പിതാവിന് ഗുരുതരപരിക്ക്. ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാല്‍ (26) കത്തികൊണ്ട് കുത്തിയത്. ഗുരുതര പരിക്കേറ്റ പിതാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടില്‍വെച്ചാണ് സംഭവം. സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ മകനെതിരെ പേരാമ്ബ്ര പൊലീസ് വധശ്രമത്തിന് കേസെടുത്തു. മകൻ പണം ചോദിക്കുമ്ബോള്‍ നല്‍കാത്തതിലുള്ള വിരോധത്താല്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിനുശേഷം കത്തിയുമായി യുവാവ് വീട്ടില്‍നിന്ന് സ്ഥലംവിട്ടെന്ന് പൊലീസ് പറഞ്ഞു.
Read More