July 16, 2026
  • July 16, 2026
Breaking News

Articles Posted by editor

കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി: സാറാ ജോസഫ്

by on October 24, 2025 0

കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എഴുത്തുകാരി സാറാ ജോസഫ്. കാലം കാത്തിരിക്കയാണ്, കമ്മ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎം ശ്രീ കുട്ടികള്‍ക്കായി’ എന്ന് സാറാ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. . കൂടിയാലോചനകളില്ലാതെയാണ് ഇന്നലെ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. ഇതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പുവെച്ച വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ പരസ്യമായി തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം ആവര്‍ത്തിച്ച് […]

Read More

പി.എം. ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് വിറ്റു; സിപിഐഎം- ബിജെപി ഡീലിന്റെ ഭാഗമെന്ന് കെ.എസ്.യു

by on October 24, 2025 0

കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കം. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു. സി.പി.എമ്മിന്റെ നടപടി മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ളതും ഘടകകക്ഷികളെ പോലും പരിഗണിക്കാതെയുള്ളതുമാണ് എന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. ഈ നീക്കം തദ്ദേശ […]

Read More

ആന്ധ്രയില്‍ സ്വകാര്യ ബസിന് തീപിടിച്ച് 24 പേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

by on October 24, 2025 0

ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല് തകര്‍ത്ത് […]

Read More

‘ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശാന്തിക്കാരുടെ സഹായികളായി എത്തുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം’; കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് കത്ത്

by on October 24, 2025 0

എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ മേല്‍ശാന്തിമാരുടെ സഹായികളായി എത്തുന്നവരെ കുറിച്ച് അന്വേഷണം വേണമെന്ന് പരാതി. കൊച്ചിന്‍ ദേവസ്വം കമ്മീഷണര്‍ക്ക് പൊതുപ്രവര്‍ത്തകനായ എന്‍കെ മോഹന്‍ദാസ് ആണ് പരാതി നല്‍കിയത്. ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പുറത്താക്കപ്പെട്ടവരും വീണ്ടും മേല്‍ശാന്തിയുടെ സഹായിയായി എത്തുവെന്നും പരാതിയുണ്ട്. പരാതിയുടെ പകര്‍പ്പ്  ലഭിച്ചു. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിമാരുടെ നിയമനം ഒരു വര്‍ഷത്തേക്കാണെന്നിരിക്കെ ശാന്തിമാരുടെ ശിഷ്യന്മാരായിയിരിക്കുന്നവര്‍ വര്‍ഷങ്ങളായി മാറ്റമില്ലാതെ തുടര്‍ന്നു വരുന്ന പ്രവണതയാണ് നിലവിലുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൂടാതെ, തന്നെ മുന്‍വര്‍ഷങ്ങളില്‍ ഭക്തരെ തട്ടിപ്പിന് ഇരയാക്കിയതിന് പിടിക്കപ്പെട്ട് പുറത്താക്കപ്പെട്ടവരെയും […]

Read More

‘മദ്യോല്പാദനം കൂട്ടണമെന്ന പ്രഖ്യാപനം അപക്വം’; മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി

by on October 23, 2025 0

മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി.മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തിൽ ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം അപക്വവും ധാർഷ്ട്യം നിറഞ്ഞതുമാണെന്ന് വിമർശനം. ദുരന്തവും ദുരിതവും അനുഭവിക്കുന്നവരുടെ അഭിപ്രായ സ്വരൂപണവും കൂടി നടത്തണം. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത് കേരള മദ്യം കഴിക്കാനല്ല, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആചാരാനുഷ്ഠാനങ്ങൾ പഠിക്കാനുമാണ്. പാലക്കാട്ടെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സർക്കാരിന് ഒന്നും ചെയ്യാനാവില്ല. […]

Read More

സ്വർണപ്പാളിക്കേസ്: ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം; വി എൻ വാസവൻ രാജിവെയ്ക്കണം: വി ഡി സതീശൻ

by on October 23, 2025 0

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ്. അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്നും ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു. വി എൻ വാസവൻ രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം. ദേവസ്വത്തിന്റെ പങ്ക് നേരത്തെ പ്രതിപക്ഷം വ്യക്തമാക്കിയതാണ്. ഇപ്പോൾ അതെല്ലാം ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന നടത്തിയവരിൽ 2019-ലെ ദേവസ്വം ബോർഡ് പ്രസിഡന്റും […]

Read More

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് DYSP വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടു; വിശദീകരണം തേടി പാലക്കാട് എസ്പി

by on October 23, 2025 0

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പാലക്കാട് എസ്പി അജിത്കുമാർ. വിശദീകരണം തൃപ്തികരമല്ലെങ്കിൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ‘ഒരു വിഐപിക്കായും ഭക്തരെ തടയരുതെന്നും ആരെയും വാഹനത്തിൽ മല കയറ്റരുതെന്നുമുള്ള ഹൈക്കോടതി വിധി കാറ്റിൽ പറത്തി പള്ളിക്കെട്ട് നേരിട്ട് മേൽശാന്തി ഏറ്റ് വാങ്ങി നടയ്ക്ക് അകത്തുവെച്ചതും , യൂണിഫോമിട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ 18-ാം പടി കയറിയും പല വിധ ആചാര ലംഘനങ്ങൾ ഇന്ത്യൻ […]

Read More

4K ദൃശ്യവിരുന്നുമായി അമരം; ഓൾ ഇന്ത്യ റിലീസ് നവംബർ 7ന്

by on October 23, 2025 0

റീ റിലീസ് ട്രെൻഡിൽ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ ആണ് 4K മികവില്‍ നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. ബാബു തിരുവല്ല നിര്‍മ്മിച്ച അമരം 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നത് . […]

Read More

മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്; പേരാമ്പ്രയിലെ സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ MP

by on October 23, 2025 0

പേരാമ്പ്രയിൽ നടന്ന ആക്രമണം ശബരിമല വിഷയത്തിൽ നിന്ന് വഴിതിരിച്ചുവിടാനായി നടത്തിയതാണെന്ന് ഷാഫി പറമ്പിൽ എം പി. പൊലീസിന്റെ ആസൂത്രിത ശ്രമമായിരുന്നു ആക്രമണം. പൊലീസിൽ നിന്ന് അകന്ന് നിൽക്കാനാണ് പ്രവർത്തകരോട് പറഞ്ഞത്, എന്നാൽ ഞാൻ അവിടെ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത് എന്ന് പ്രചരിപ്പിക്കാനാണ് മറ്റുള്ളവർ ശ്രമിച്ചത്. AI ടൂൺ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് എന്തുപറ്റി സർക്കാരിന്റെ എ ഐ ടൂൾ അടിച്ചുപോയോ. തന്നെ ആക്രമിച്ച പൊലീസുകാരനെ കണ്ടെത്താനായി എ ഐയുടെ സഹായമൊന്നും ആവശ്യമില്ല. 4 വീഡിയോ […]

Read More

നവോത്ഥാന കാഴ്ചപ്പാടുള്ള നിസ്വാർത്ഥനായ വ്യക്തി:- ഇന്നലെ തലശ്ശേരിയിൽ വെച്ച് നിര്യാതനായ സാമൂഹ്യ പ്രവർത്തകൻ എ പി അഹമ്മദിനെ കുറിച്ച്

by on October 23, 2025 0

മനുഷ്യന്റെ ഏറ്റവും വലിയ ആത്മശക്തി മരിക്കുന്നതുവരെ വിരലുകൾക്ക് തിരക്കുണ്ടാവുക എന്നതാണ്, ഈ വാക്കുകളെ അക്ഷരംപ്രതി അന്വർത്തമാക്കിയാണ് എപിഅഹമ്മദ് നമ്മോട് വിട പറഞ്ഞത് .കാലത്തിന്റെ കുത്തൊഴുക്കിൽ ആത്മാഭിമാനം നഷ്ടപ്പെടാതെ ഐഡന്റിറ്റി കാത്തുസൂക്ഷിച്ച് സാമൂഹ്യ പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നിഷ്കാമ സേവയിൽ ഇടപെടലുകൾ നടത്തി വിജ്ഞാനപുഷ്ടവും സരള പ്രതിപാധിതവുമായ വാക്കുകൾ കൊണ്ട് തന്റെ ചുറ്റുവട്ടത്തെ ത്രസിപ്പിച്ച മനുഷ്യനാണ് അഹമ്മദ് സാഹിബ്. പരിവർത്തനം സദാ മനസ്സിൽ കൊണ്ടു നടക്കുകയും താൻ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ അതിനു പാകപ്പെടുത്തുകയും ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. […]

Read More