April 22, 2026
  • April 22, 2026
Breaking News

Articles Posted by editor

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും

by on August 1, 2025 0

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും   തലശ്ശേരി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) 2025 ആഗസ്ത് ഒന്നു മുതൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. ഇതിനായുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം എം. സി സി ഡയറക്ടർ ഡോ: സതീശൻ ബി യും സി ജി എച് എസ് അഡീഷണൽ ഡയറക്ർ ഡോ: നിതിൻ എം […]

Read More

ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി

by on August 1, 2025 0

ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി   തലശ്ശേരി : ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. റെയിൽവേ പ്ലാറ്റഫോംമിൽ നിന്നുമാണ് ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. 2 .7 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് കണ്ടെടുത്തത് – ഇതിന് വിപണിയിൽ 1,37,500 വില വരുമെന്ന് അധികൃതർ പറഞ്ഞു തലശ്ശേരി ആർ പി എഫും കുത്തുപറമ്പ് റേഞ്ച് എക്സ്സൈസ് വിഭാഗവും നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കഞ്ചാവ് കണ്ടെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ എ. […]

Read More

മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ

by on August 1, 2025 0

മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ   മാഹി :മാഹി ആരോഗ്യമേഖല മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചതെന്നും, ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനമാണ് മയ്യഴി കൈവരിച്ചതെന്നും രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു. മാഹി സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ ഇ മൊയ്തു സാഹിബിന്റെ സ്മരണാർത്ഥം നൽകുന്ന വീൽ ചെയറുകളുടെ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,, 500 ഓളം ഔട്ട് പേഷ്യന്റ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ആയിരത്തി ഇരുന്നൂറോളം ഔട്ട് […]

Read More

തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് 

by on July 31, 2025 0

Webdesk 2025 July 31     https://chat.whatsapp.com/JGEvAagyP0E0ZHkaUDT59X?mode=r_ci     *ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം ; പാനൂർ, തലശേരി മേഖലയിലും നാളെ മുതൽ അനിശ്ചിതകാല ബസ് സമരം*   പാനൂർ, തലശേരി മേഖലയിലും ബസ്സ്‌ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മുതൽ പാനൂർ, തലശേരി മേഖലകളിലെ ബസ്സുകളും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്

Read More

കണ്ടക്ടർക്ക് മർദ്ദനം: തൊഴിലാളികൾ സമരം തുടരും

by on July 31, 2025 0

          കണ്ടക്ടർക്ക് മർദ്ദനം: തൊഴിലാളികൾ സമരം തുടരും   സി.ഐ.ടി യു സമരത്തിൽ നിന്ന് പിൻമാറി   സി.ഐ. ടി. യു വിശദീകരണം:   തൊഴിലാളി സുഹുത്തുക്കളേ 28 – 07 – 2025 ന് ജഗന്നാഥ് ബസ്സ് കണ്ടക്ടർ ‘ വിഷ്ണുവിനെ കുറെ ക്രമിനലുകൾ ചേർന്ന് അതിക്രൂരമായി മർദ്ധിക്കുന്ന സംഭവം ഉണ്ടായി. മേൽ സംഭവത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ’ CITU ഇടപെട്ടതിൻ്റെ ഭാഗമായി അക്രമികൾ ഉപയോഗിച്ച 3 വാഹനം […]

Read More

നിരവധി മോഷണ കേസുകളിലായി തലശ്ശേരിയിൽ നാല് പേർ പിടിയിൽ

by on July 31, 2025 0

നിരവധി മോഷണ കേസുകളിലായി തലശ്ശേരിയിൽ 4 പേർ പിടിയിൽ.   തലശ്ശേരി : ഭണ്ഡാര മോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതികളെ തലശ്ശേരി പോലീസ് പിടി കുടി. കഴിഞ്ഞ ദിവസം തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ കിഴക്കേടം ശിവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് പണം കവർന്ന കേസിൽ കോഴിക്കോട് കാരപ്പറമ്പ് കരുവാശ്ശേരി മുണ്ടയടിത്താഴം വീട്ടിൽ ജോഷിത്ത് പി (35) നെയാണ് തലശ്ശേരി എ എസ് പി കരൺ പി. ബി ഐ. എ എസിൻ്റെ […]

Read More

‘മണൽക്കടത്ത് അന്വേഷിക്കാൻ എസ്ഐ പുറത്തിറങ്ങിയ വിവരം മണൽ മാഫിയക്ക് ചോർത്തി നൽകി’; കുമ്പള സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്പെൻഷൻ

by on July 31, 2025 0

മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി.പൊലീസുകാർക്ക് സസ്പെൻഷൻ. കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാർക്കാണ് സസ്പെൻഷൻ. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി എം അബ്ദുല്‍ സലാം, എ കെ വിനോദ് കുമാര്‍, ലിനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ എം മനു, എം കെ അനൂപ്, പോലീസ് ജീപ്പ് ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മണൽക്കടത്ത് അന്വേഷിക്കാൻ എസ് ഐ പുറത്തിറങ്ങുന്ന സമയത്ത് വിവരം മണൽ മാഫിയക്ക് കൈമാറിയതിനാണ് നടപടി. ഒരു […]

Read More

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു

by on July 31, 2025 0

തലശ്ശേരി :നിര്യാതനായ മുസ്ലീം ലീഗ് നേതാവും മുതിർന്ന പത്രപ്രവർത്തകനുമായിരുന്ന നൂർജഹാൻ ഹംസ സാഹിബിൻ്റെ വസതി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. നേതാക്കളായ അഡ്വ. കെ.എ. ലത്തീഫ് ,ബഷീർ ചെറിയാണ്ടി, സി.കെ.പി.മമ്മു . സി.കെ.പി. റയീസ്, റഷീദ് കരിയാടൻ, എ.കെ.സകരിയ, സി.ഹാരിസ് ഹാജി, അസ്ലം പെരിങ്ങാടി ഷഹബാസ് കായ്യത്ത്, എ.’സി ഇസ്മയിൽ ടി.എൻ.റഹീം റയീസ് പിലാക്കൂൽ എന്നിവർ കൂടെ ഉണ്ടായിരുന്നു

Read More

ഡോ. അബ്ദുൽ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സെമിനാറും ജൂലൈ 31 ന്

by on July 31, 2025 0

കൊച്ചി : ചാവറ കൾച്ചറൽ സെന്റർ, പ്രവാസി ലീഗൽ സെൽ, ആർ.ടി. ഐ കേരള ഫെഡറേഷൻ, പരിവർത്തൻ കേരള എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ സ്ഥാനത്തു നിന്നും സുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന ഡോ. എ.അബ്ദുൽ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സെമിനാറും സംഘടിപ്പിക്കുന്നു. ജൂലൈ 31, വ്യാഴാഴ്ച 3 മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ നടത്തുന്ന സമ്മേളനം കേരള ഹൈക്കോടതി മുൻ ജഡ്‌ജ്‌ , ജസ്റ്റിസ് പി. ജി അജിത് കുമാർ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ […]

Read More

ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

by on July 31, 2025 0

കേരള സർക്കാറിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസും സാമൂഹ്യ നീതി വകുപ്പും ചേർന്ന് വടകര വിദ്യഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലേയും ഹൈസ്കൂളുകളിലേയും യു.പി സ്കൂളുകളിലേയും ജാഗ്രതാ സമിതി അധ്യാപകർക്കായി 30.07.2025 ന് രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ വടകര ടൗൺ ഹാളിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി കെ.ഇ ബൈജു ഐ.പി.എസ് ഉദ്ഘാടനം നിർവ്വഹിച്ച […]

Read More