April 22, 2026
  • April 22, 2026
Breaking News

Articles Posted by editor

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുറയും! ആറാം തിയതി മുതൽ പ്രാബല്യത്തിൽ; വിലക്കയറ്റത്തിൽ പ്രയോജനം ലഭിച്ചത് തമിഴ്നാട്ടുകാർക്ക്

by on August 2, 2025 0

കേരളത്തിൽ വെളിച്ചെണ്ണയുടെ വില കുറയുമെന്ന് മന്ത്രി ജി.ആർ അനിൽ. കൃഷി മന്ത്രിയുമായി സംസാരിച്ചു. കേര കർഷകർക്ക് കൂടുതൽ ലാഭം കിട്ടി എന്നുള്ളതാണ് വിലക്കയറ്റത്തിൽ ലഭിച്ച ഏക നേട്ടം. പക്ഷേ കൂടുതൽ പ്രയോജനം ലഭിച്ചത് തമിഴ്നാട്ടുകാർക്കെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് മുൻപ് വെളിച്ചണ്ണയുടെ വില കുറയും. അമിത ലാഭം ഈടാക്കാതെ വെളിച്ചെണ്ണ നൽകാൻ സംരംഭകരുമായി സംസാരിച്ചു. 349 നിലവിലെ വില അത് ഇനിയും കുറയും. വില ആറാം തിയതി മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം അറിയിച്ചു.   10 […]

Read More

തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജവത്തെ അംഗീകരിക്കുന്നു”; തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

by on August 2, 2025 0

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. “ഞങ്ങളുടെ സിസ്റ്റേഴ്സിന്റെ മോചനവും, വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അന്തരീക്ഷവും ഉണ്ടാകാനാണ് ഞങ്ങൾ തെരുവിലേക്ക് ഇറങ്ങിയത്. ഇതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ല” എന്നും പാംപ്ലാനി പറഞ്ഞു. തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജവത്തെ അംഗീകരിക്കുന്നു. ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ജാമ്യത്തിനായി നടത്തിയ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതായും” അദ്ദേഹം പറഞ്ഞു.   ഛത്തീസ്ഗഡ് ബി.ജെ.പി പങ്കുവച്ച […]

Read More

പുതിയ DCC അധ്യക്ഷന്മാരെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കില്ല; 3 വർഷത്തേക്ക് മത്സരവിലക്ക് ഏർപ്പെടുത്താൻ KPCC

by on August 2, 2025 0

പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ കെ പി സി സി. പുതിയ അധ്യക്ഷന്മാരായി ജില്ലകളിൽ അധികാരത്തിൽ വരുന്ന ആളുകൾ 3 വർഷമെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. മാത്രമല്ല ഇവർക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ മറ്റ് തിരഞ്ഞെടുപ്പുകളിലേക്കോയുള്ള മത്സരരംഗത്തേക്ക് പരിഗണിക്കില്ല. ഇത് കേരളത്തിലെ തീരുമാനം അല്ലെന്നും എ.ഐ.സി.സി നിർദേശം സംസ്ഥാനത്തും നടപ്പിലാക്കുമെന്ന് നേതൃത്വം ചർച്ചയിൽ അറിയിച്ചു.നിലവിൽ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നവർക്ക് നിബന്ധന ബാധകമല്ല. അതേസമയം, നിലവിൽ ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന മൂന്ന് […]

Read More

ഐ എ പി:ലോക മുലയൂട്ടൽ വാരാചരണം തുടങ്ങി

by on August 2, 2025 0

കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) യുടെ നേതൃത്വത്തിലുള്ള ലോക മുലയൂട്ടൽ വാരാചരണ പരിപാടികൾക്ക് കണ്ണൂരിൽ തുടക്കമായി. ഐ എ പി ജനറൽ സെക്രട്ടറി ഡോ ആര്യാദേവി പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളിൽ മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കാനായി അന്താരാഷ്ട്രതലത്തിൽ ഓഗസ്റ്റ് ആദ്യവാരം ലോക മുലയൂട്ടൽ ദിനമായി ആചരിച്ചുവരുന്നുണ്ട്. ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഐ എ പി യുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം, ലഘുലേഖ വിതരണം, മുലയൂട്ടൽ പ്രോത്സാഹന പരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു […]

Read More

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ബജ്റംഗ്ദൾ നേതാവിനെതിരെ പരാതി നൽകാൻ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ

by on August 2, 2025 0

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകലെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമയ്ക്കെതിരെ മൂന്ന് ആദിവാസി പെൺകുട്ടികൾ പരാതി നൽകും. കന്യാസ്ത്രീകളുടെ കൂടെ വന്ന പെൺകുട്ടികളാണ് പരാതി നൽകുക. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാകും പരാതി കൊടുക്കുക. നാരായൺപൂരിൽ പൊലീസ് സ്റ്റേഷനിൽ എത്തിയാകും മൂവരും പരാതി നൽകുക. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും […]

Read More

‘സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല; മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി’ ; CPI കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

by on August 2, 2025 0

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്ന രീതിയില്‍ അല്ല. മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി. നിലപാടുകളില്‍ വ്യക്തതയില്ലാത്തയാളാണ് പാര്‍ട്ടി സെക്രട്ടറി ബിനോയി വിശ്വമെന്നും വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ അറിയുന്നില്ല എന്നുള്ളതാണ് വിമര്‍ശനം. ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയാണ് മുഖ്യമന്ത്രിയുടെ സ്തുതി പാടകരായി മന്ത്രിമാര്‍ തന്നെ മാറുന്ന കാഴ്ച ഉണ്ടാകുന്നുണ്ട്. സിപിഐ മന്ത്രിമാര്‍ അത്തരത്തില്‍ […]

Read More

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം

by on August 2, 2025 0

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ അപേക്ഷ തള്ളി. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി വേണമെന്നും […]

Read More

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം

by on August 1, 2025 0

കൊച്ചി: നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ   നവാസ് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രകന്പനം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു നവാസ്. ഇന്ന് അദ്ദേഹത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു.   ഹോട്ടല്‍ റൂമിലെത്തിയ നവാസ് ചെക്ക്‌ഔട്ട് ചെയ്ത് പുറത്തുവരാൻ താമസിച്ചതോടെ ഹോട്ടല്‍ ജീവനക്കാരൻ റൂമിലെത്തി നോക്കിയപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ […]

Read More

വാഹന പ്രചാരണ ജാഥ

by on August 1, 2025 0

വാഹന പ്രചാരണ ജാഥ മയ്യഴി പുതുച്ചേരി സർക്കാരിന്റെ മാഹിയോടുള്ള അവഗണനക്കെതിരെ 5ന് സിപിഐഎം നേതൃത്വത്തിൽ നടത്തുന്ന മാഹി സിവിൽ സ്റ്റേഷൻ മാർച്ചിന്റെ പ്രചരണാർത്ഥം വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി എം സുകുമാരൻ, കെ പി നൗഷാദ്, കെ പി വിജയബാലു, ഹാരിസ് പരന്തിരാട്ട്, കെ പി വിനേഷ്, ടി.കെ ഗംഗാധരൻ കെ ദാമോദരൻ, റോഷിത്ത്, അഭിഷേക് പന്തക്കൽ, യു ടി […]

Read More

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും

by on August 1, 2025 0

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും തലശ്ശേരി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) 2025 ആഗസ്ത് ഒന്നു മുതൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. ഇതിനായുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം എം. സി സി ഡയറക്ടർ ഡോ: സതീശൻ ബി യും സി ജി എച് എസ് അഡീഷണൽ ഡയറക്ർ ഡോ: നിതിൻ എം – […]

Read More