July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

തട്ട് കടകൾക്ക് നോട്ടീസ് നൽകി തലശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം

by on April 29, 2026 0

പുതിയ സ്റ്റാൻഡ് ക്ലോക്ക് ടവർ പരിസരത്തെ ചായക്കടയ്ക്കും, സമീപത്തെ രണ്ട് ബത്തക്ക ജ്യൂസ് കടകൾക്കും ശുചിത്വ നിലവാരം ത്രിപ്തികരം അല്ലാത്തതിനാൽ നഗരസഭ ആരോഗ്യ വിഭാഗം ന്യുനതാ നോട്ടീസ് നൽകി. പരിശോധനാ സമയത്ത് കടകളും പരിസരവും ശുചിത്വമില്ലാതെയും, കുടിവെള്ള പരിശോധന ഫലം, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാതെയും പ്രവർത്തിക്കുന്നതായി കണ്ടെത്തി.പരിശോധനയിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റെജിന കെ , അനിൽ കുമാർ വിലങ്ങിൽ , കുഞ്ഞിക്കണ്ണൻ പി എന്നിവർ പങ്കെടുത്തു.ഹെൽത്ത് സ്റ്റാൻഡിന് കമ്മിറ്റി ചെയർമാൻ സി ഒ ട്ടി ഷബീർ,ക്ലീൻ […]

Read More

സമരക്കാരെ അന്യായമായി തടവിൽ വെച്ചു; കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല:കൊടിക്കുന്നിൽ സുരേഷ്

by on April 29, 2026 0

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. സമരത്തിന് ആഹ്വാനം ചെയ്തത് ദളിത് സംഘടനകള്‍ ആയിരുന്നെങ്കിലും കേരളത്തിലെ ജനങ്ങള്‍ സമരം വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.   നിതിന്‍ രാജിന്റെ മരണം സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇപ്പോഴും കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ജാതീയമായ അധിക്ഷേപങ്ങളും നിറം പറഞ്ഞുകൊണ്ടുള്ള അവഗണനങ്ങളും ഉണ്ടാകാന്‍ പാടില്ല. ഈ സമരത്തില്‍ ബസ്സുകള്‍ തടയുക മാത്രമാണ് ചെയ്തത്. ബസ്സുകള്‍ ആക്രമിച്ചിട്ടില്ല. തുറന്ന കടകള്‍ […]

Read More

ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ല, കഴിഞ്ഞ ദിവസങ്ങളില്‍ ലോഡ് ഷെഡിങ് ആയിരുന്നില്ല, സംഭവിച്ചത് ഓവര്‍ലോഡ് മൂലമുള്ള ട്രിപ്പിങ്: മന്ത്രി കെ കൃഷ്ണന്‍കുട്ടി

by on April 29, 2026 0

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. ലോഡ് ഷെഡിങ് ആയിരുന്നില്ല, ട്രിപ്പിങ് കാരണമായിരുന്നു ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് വൈദ്യുതി മുടങ്ങിയത് എന്നാണ് മന്ത്രിയുടെ വിശദീകരണം. കാലാവസ്ഥയില്‍ വന്ന മാറ്റവും ഇലക്ട്രിക് വാഹനങ്ങള്‍ പെരുകിയതും തിരിച്ചടിയായയെന്നും മന്ത്രി പറഞ്ഞു. പ്രതിസന്ധി സമയത്ത് വേഗത്തില്‍ തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന് ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പരോക്ഷവിമര്‍ശനം നടത്തി. (electricity crisis in kerala […]

Read More

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

by on April 29, 2026 0

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് വൈദ്യുതി ലഭിച്ചു തുടങ്ങി. വേനല്‍ മഴ ലഭിച്ചത് ആശ്വാസമെന്നും KSEB വ്യക്തമാക്കി. കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് കിട്ടി തുടങ്ങി. നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാ വാട്ട് ലഭ്യമായിട്ടുണ്ട്. വേനൽ മഴ തുടങ്ങിയതും ശുഭ സൂചനയാണ്. ഇതോടെ വൈദ്യുതി ഉപഭോഗം […]

Read More

തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യാസ്ഥികൂടം കണ്ടെത്തി; അസ്ഥികൂടം കണ്ടത് കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയവര്‍

by on April 28, 2026 0

കൊല്ലം തെന്മലയില്‍ കാടിനുള്ളില്‍ മനുഷ്യാസ്ഥികൂടം കണ്ടെത്തി. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയവരാണ് അസ്ഥികൂടം കണ്ടത്. ഒരു വര്‍ഷം മുന്‍പ് കാണാതായ ആളെന്നാണ് സംശയം. തെന്മല ഡാം ജങ്ഷന് സമീപത്തുള്ള ഉന്നതിക്ക് ചേര്‍ന്ന വനപ്രദേശത്താണ് തലയോട്ടിയുള്‍പ്പടെയുള്ള അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സമീപത്ത് ചെരിപ്പും വസ്ത്രങ്ങളുമെല്ലാമുണ്ട്. പുരുഷന്റെ അസ്തികൂടമാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സമീപത്തെ മരത്തില്‍ ഒരു ദ്രവിച്ച തുണികൂടി കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഒരു വകര്‍ഷം മുന്‍പ് പ്രദേശത്ത് തന്നെ താമസിച്ചിരുന്ന ഒരു വ്യക്തിയെ കാണാതായിട്ടുണ്ടായിരുന്നു. പരാതിയുടെ […]

Read More

‘നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ’; ഷിയാസ് കരീമിന്റെ ശബ്ദ സന്ദേശം പുറത്ത്

by on April 28, 2026 0

നഗ്ന ചിത്രങ്ങള്‍ പോൺ സൈറ്റിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ നടന്‍ ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്‍റെയും ഭീഷണിപ്പെടുത്തുന്നതിന്‍റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ‘നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്‍റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. അത് തീര്‍ക്കും’ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ ഷിയാസ് പറയുന്നു. ‘നിന്‍റെയീ സ്റ്റാറ്റസിടല്‍ […]

Read More

ബാഡ്മിന്റണ്‍: തോമസ് കപ്പില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍; ചൈനയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാം

by on April 28, 2026 0

ഡെന്‍മാര്‍ക്കിലെ ഹോഴ്‌സന്‍സില്‍ നടക്കുന്ന തോമസ് കപ്പ് ബാഡ്മിന്റണില്‍ ലോക പുരുഷ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസിസിനെ 5-0ത്തിനാണ് ഇന്ത്യ തകര്‍ത്തത്. ജയത്തോടെ ഗ്രൂപ്പ് എയില്‍ ചൈനയോടൊപ്പം ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയുമായി നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരാകും. ആദ്യ ദിവസം കാനഡയെ 4-1ന് തോല്‍പ്പിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ 5-0നും കാനഡ 4-1 നും തകര്‍ത്തുവിട്ടു. സിംഗിള്‍സില്‍ ഓസ്‌ട്രേലിയയുടെ എഫ്രയിം സ്റ്റീഫന്‍ സാമിനെ തോല്‍പ്പിച്ച […]

Read More

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കും, പ്ലസ് ടു മെയ് 22-ന്; മന്ത്രി വി ശിവന്‍കുട്ടി

by on April 28, 2026 0

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15-ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാഫലം വന്നാലുടന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ആരംഭിക്കും. മെയ് 22ന് ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സ്വീകരിക്കും. അതിന്റെ ഫലം മെയ് അവസാനവാരം പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷാ ഫലം ജൂണ്‍ 10-ന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകര്‍ക്ക് അക്കാദമിക് സ്പിരിറ്റ് ഇല്ലാത്തത് അംഗീകരിക്കാന്‍ […]

Read More

ഓണ്‍ലൈൻ വഴി മയക്ക് മരുന്ന് കച്ചവടം; പട്ടുവം കടവ് സ്വദേശി എക്‌സൈസ് പിടിയില്‍

by on April 28, 2026 0

തളിപ്പറമ്പ്: രാസലഹരിയായ മെത്തഫിറ്റമിന്‍ സഹിതം യുവാവ് എക്‌സൈസ് പിടിയില്‍. പട്ടുവംകടവ് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന തറമ്മല്‍ ഹൗസില്‍ മുസ്തഫയുടെ മകന്‍ കെ.വി.ഷമ്മാസ്(34)നെയാണ് അറസ്റ്റ് ചെയ്തത്.പാപ്പിനിശ്ശേരി അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശശി ചേണിച്ചേരിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം പി.പി.രജിരാഗ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏഴോം കോട്ടക്കീല്‍ എന്ന സ്ഥലത്ത് വെച്ച് 10.150 ഗ്രാം മയക്കുമരുന്ന് വില്‍പ്പനക്ക് ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.തളിപ്പറമ്പ്, പട്ടുവം, പഴയങ്ങാടി, പരിയാരം എന്നി സ്ഥലങ്ങളിലുള്ള യുവതി-യുവക്കള്‍ക്ക് രാസലഹരി എത്തിക്കുന്ന […]

Read More

കുരീപ്പുഴ ശ്രീകുമാറിന് ഐക്യദാർഢ്യം

by on April 28, 2026 0

ന്യൂമാഹി : മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസ്സപ്പെടുത്തിയ സംഘപരിവാർ നടപടിയിൽ പ്രതിഷേധിക്കുകയും, സ്വാതന്ത്രത്തിനും ജനാധിപത്യത്തിനുമെതിരെ സംഘപരിവാർ ഉയർത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഹാളിൽ വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഇ ഡി ബീന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി എം ദിനേശൻ,കെ ജയപ്രകാശൻ, പി […]

Read More