‘അഫാന് കടുത്ത കുറ്റബോധം, കൂട്ടക്കൊലയിലേക്ക് നയിച്ച കാരണവും പറഞ്ഞു, മകനെ രക്ഷിക്കാനല്ല സിനിമക്കെതിരെ കേസ് നല്‍കിയത്’; അബ്ദുള്‍ റഹീം
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല നടന്ന് നാളിതുവരെയായിട്ടും താനും ഭാര്യയും ഒറ്റപ്പെട്ട നിലയിലാണെന്നും ബന്ധുക്കള്‍ പൂര്‍ണമായും അവഗണിച്ചുവെന്നും പ്രതി അഫാന്‍റെ പിതാവ് അബ്ദുള്‍ റഹീം. മിണ്ടാൻ പോലും ഒരു ബന്ധുവും വരാറില്ലെന്നും നാട്ടുകാരും ജമാഅത്തുമാണ് ആകെ ആശ്രയമെന്നും അബ്ദുള്‍ റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കടക്കല്‍ ചിതറയില്‍ പച്ചക്കറി കട നടത്തിയാണ് ഇപ്പോള്‍ ജീവിക്കുന്നത്. കടയില്‍ തന്നെ ഒരു ഭാഗത്ത് ഭാര്യക്കൊപ്പം കഴിയുന്നു. അധ്വാനിച്ച് പണിത വെഞ്ഞാറമൂടിലെ വീടിന്‍റെ ബാധ്യത കഴിഞ്ഞിട്ടില്ല.വല്ലപ്പോഴും അവിടെ പോയി ഒറ്റക്കിരുന്ന് കരയും. […]
Read More