July 15, 2026
  • July 15, 2026
Breaking News

Articles Posted by editor

കോഴിക്കോട് വൻ ലഹരി വേട്ട യുവതി അടക്കം മൂന്നുപേർ പിടിയിൽ.

by on April 23, 2026 0

  കോഴിക്കോട് :വൻ ലഹരി വേട്ട   യുവതി അടക്കം മൂന്നുപേർ പിടിയിൽ. കോഴിക്കോട് ഇരിങ്ങാടം പള്ളിയിലേ സ്വകാര്യ ലോഡ്ജിൽ നിന്നാണ് ബേപ്പൂർ സ്വദേശി അമൽ കുമാർ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (25), പേരാമ്പ്ര സ്വദേശി കാമ്യക റീജു (21) എന്നിവരെ നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ജോൺസൺ എ ജെയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത് . വിൽപ്പനയ്ക്കായി കരുതിയ 108.28 ഗ്രാം എം. ഡി എം എ ആണ് […]

Read More

ഇന്ത്യയും ലോകവും സ്തംഭിക്കും, സമ്ബദ് വ്യവസ്ഥ തകരും’; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

by on April 23, 2026 0

ദില്ലി :ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകള്‍ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധി പ്രധാന കേബിളുകള്‍ക്ക് ഒരേസമയം കേടുപാടുകള്‍ സംഭവിക്കുന്നത് പേർഷ്യൻ ഗള്‍ഫിലുടനീളം തടസ്സങ്ങള്‍ക്ക് കാരണമായേക്കാമെന്ന് തസ്നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു.   ആഗോള ആശയവിനിമയത്തിനുള്ള നട്ടെല്ലായി വർത്തിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വലിയൊരു ഭാഗം ഹോർമൂസ് കടലില്‍ ഉള്ളതിനാല്‍ സുപ്രധാന ഡിജിറ്റല്‍ ആർട്ടറിയായും […]

Read More

അടുത്ത അധ്യയന വര്‍ഷം മുതല്‍ കര്‍ശന നിയന്ത്രണം; പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളുടെ സ്ക്രീൻ ഉപയോഗം കുറയ്ക്കാൻ നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ

by on April 22, 2026 0

  തിരുവന്തപുരം: പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. നിയമം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതി രൂപീകരിച്ച്‌ തുടർനടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ കെ.വി. മനോജ്‌ കുമാർ, അംഗം ഷാജേഷ് ഭാസ്‌കർ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വനിതാ-ശിശു വികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയും ആരോഗ്യം, നിയമം, ഇലക്‌ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജി എന്നീ വകുപ്പ് സെക്രട്ടറിമാരും, സംസ്ഥാന പോലീസ് മേധാവിയും […]

Read More

സ്വന്തം വീട്ടിലേക്ക് ഒരു റോഡ് എന്നത് കാഴ്ചപരിമിതിയുള്ള അതുലിന്റെ വലിയൊരു സ്വപ്നമായിരുന്നു.

by on April 22, 2026 0

കണ്ണൂർ/ശ്രീകണ്ഠാപുരം: സ്വന്തം വീട്ടിലേക്ക് ഒരു റോഡ് എന്നത് കാഴ്ചപരിമിതിയുള്ള അതുലിന്റെ വലിയൊരു സ്വപ്നമായിരുന്നു. ഒടുവിൽ ഇച്ഛാശക്തിയുടെയും അധികൃതരുടെ കൃത്യമായ ഇടപെടലിന്റെയും ഫലമായി ആ സ്വപ്നം ഇപ്പോൾ പൂവണിഞ്ഞിരിക്കുകയാണ്. അതുലിന്റെ വീട്ടിലേക്ക് റോഡില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, മുൻ ശ്രീകണ്ഠാപുരം നഗരസഭ ഭരണസമിതിയുടെ കാലത്ത് അന്നത്തെ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ നേരിട്ടെത്തി റോഡ് സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു.   എന്നാൽ ഈ വിഷയം വാർഡ് സഭയുടെ മിനുട്സിൽ മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും തുടർനടപടികൾ […]

Read More

യുവാവിനെതിരെ പോക്സോ കേസ്

by on April 22, 2026 0

പയ്യന്നൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ദളിത്പെൺകുട്ടിയെ കാറിൽ വെച്ചും ബേക്കൽ പള്ളിക്കരയിലെ ലോഡ്ജ് മുറിയിലെത്തിച്ചും പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പരാതിയിൽ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. കോറോം കാനായിയിലെ മെഡിക്കൽ റെപ്രസെൻ്റേറ്റീവ് ജോലി ചെയ്തുവരുന്ന ജിതിനെ (29) തിരെയാണ് പയ്യന്നൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഈ മാസം 13ന് ആണ് പരാതിക്കാസ്പദമായ സംഭവം. സ്റ്റേഷൻ പരിധിയിലെ 17 കാരിയുമായി സൗഹൃദത്തിലായ പ്രതി പ്രലോഭിപ്പിച്ച് കാറിൽ ബേക്കലിലേക്ക് കൂട്ടി കൊണ്ടുപോകുക യായിരുന്നു. യാത്രക്കിടെ കാറിൽ വെച്ച് […]

Read More

കാര്‍ മോഡിഫൈ ചെയ്ത് പാഞ്ഞത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനത്തെ മറികടന്ന്; 35,000 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

by on April 22, 2026 0

കൊച്ചി: റോഡില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനായി 70,000 രൂപ മുടക്കി രൂപമാറ്റം വരുത്തിയ കാറിനെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ വാഹനത്തെ മറികടന്ന് പാഞ്ഞ കാറിന്‍റെ ദൃശ്യങ്ങള്‍ അദ്ദേഹം തന്നെ മൊബൈല്‍ ഫോണില്‍ പകർത്തി ഉടനെ ട്രാഫിക് പൊലീസിന് അയച്ചു. നടപടിയെടുക്കാനുള്ള നിർദേശം ലഭിച്ചതോടെ ഇടപ്പള്ളി ട്രാഫിക് പൊലീസ് വാഹനം പിടികൂടുകയും, മോട്ടോർ വാഹന വകുപ്പിന് കൈമാറുകയും ചെയ്തു.   എറണാകുളം എൻഫോഴ്സ്മെന്‍റ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ നിയമലംഘനങ്ങളും കണ്ടെത്തി. തുടർന്നാണ് […]

Read More

പത്തനംതിട്ടയില്‍ അവധിക്കാല ക്ലാസുകള്‍ക്ക് നിരോധനം; ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത

by on April 22, 2026 0

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഉഷ്ണ തരംഗ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച്‌ ഉത്തരവ് ഇറങ്ങി. ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. എല്ലാ സ്കൂളുകളിലെയും ട്യൂഷൻ സെൻററുകളിലെയും വേനല്‍ക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവില്‍ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, […]

Read More

മരണപ്പാച്ചിലില്‍ പൊലിഞ്ഞത് മൂന്ന് സഹോദരങ്ങള്‍; നടുക്കുന്ന അപകടത്തിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

by on April 21, 2026 0

ഭോപ്പാല്‍: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ബൈക്കില്‍ നടത്തിയ സാഹസിക യാത്ര മൂന്ന് സഹോദരങ്ങളുടെ ജീവനെടുത്തു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നടന്ന അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഉപലക്ഷ് കോള്‍, അമ്രീഷ് കോള്‍, ഹേംരാജ് കോള്‍ എന്നീ സഹോദരങ്ങളാണ് അപകടത്തില്‍ മരിച്ചത്.   മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കള്‍ മൊബൈലില്‍ വീഡിയോ പകർത്തിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്. മൂന്ന് സഹോദരങ്ങളും ഒരു ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ അമിതവേഗതയില്‍ പോകുന്നതായി വീഡിയോയില്‍ കാണാം. വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ചും ഇടതുകൂടെ ഓവർടേക്ക് ചെയ്തും […]

Read More

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വൻ സ്ഫോടനം; 12 മരണം, നിരവധിപേര്‍ക്ക് പരിക്ക്

by on April 21, 2026 0

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില്‍ 12 പേർ മരിച്ചു. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയ നിരവധിപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. തീ നിയന്ത്രണ വിധേയമാക്കാതെ ബാക്കി ഉള്ളവരെ മാറ്റാൻ കഴിയുന്നില്ല എന്നാണ് വിവരം. അകത്ത് എത്രപേർ ഉണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്തുണ്ടായ 12 വെടിപ്പുരയില്‍ 11ഉം കത്തിയതായാണ് സൂചന. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഡ്രോണ്‍ ഉപയോഗിച്ച്‌ പരിശോധനയും […]

Read More

K V V E Sതലശ്ശേരി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് മാമാങ്കം , മെയ്‌ -2,3 തീയതികളിൽ നടക്കും.

by on April 21, 2026 0

K V V E Sതലശ്ശേരി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് മാമാങ്കം , മെയ്‌ -2,3 തീയതികളിൽ നടക്കും.   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ മെയ്‌ 2,3 ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ പ്ലയെർസ് ഓഡിഷൻ പരിപാടിയുടെ ഉദ്ഘാടനം തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ്ങ് പ്രസിഡന്റ് അഷറഫ് കെ എം അധ്യക്ഷത വഹിച്ചു, ക്രിക്കറ്റ് മാമാങ്കം […]

Read More