July 23, 2026
  • July 23, 2026
Breaking News
  • Home
  • Uncategorized
  • മെസ്സിപ്പടയ്ക്ക് ‘വില്ലൻ’ പരിവേഷം; ‘അർജന്‍റീന ഔട്ട്’ ക്യാമ്പയിനില്‍ ഒപ്പിട്ടത് 2.33 കോടിയിലധികം ആളുകൾ

മെസ്സിപ്പടയ്ക്ക് ‘വില്ലൻ’ പരിവേഷം; ‘അർജന്‍റീന ഔട്ട്’ ക്യാമ്പയിനില്‍ ഒപ്പിട്ടത് 2.33 കോടിയിലധികം ആളുകൾ

By editor on July 23, 2026
0 18 Views
Share

ലോകകപ്പിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീമിനെതിരെ ഉയർന്ന വൻ ജനരോഷം ഡിജിറ്റൽ ലോകത്ത് പുതിയ ചരിത്രമാകുന്നു. ടൂർണമെന്‍റിലുടനീളം ടീമിനു അനുകൂലമായി ഫിഫയും റഫറിമാരും നിലപാടെടുത്തു എന്ന ആരോപണങ്ങൾക്കിടയിലാണ് അർജന്‍റീനയെ ലോകകപ്പിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ ഓൺലൈൻ ഹർജി ആരംഭിച്ചത്. ഫൈനലിൽ സ്പെയിനിനോട് 0-1 ന് അർജന്‍റീന പരാജയപ്പെടുന്നതിന് തൊട്ടുമുൻപ് വരെ ഈ ക്യാമ്പയിനിനു അഭൂതപൂർവമായ പിന്തുണയാണ് ലഭിച്ചത്.

“അർജന്‍റീന ഔട്ട്” (Argentina Out) എന്ന പേരിൽ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത ഈ ഹർജിയിൽ ലോകമെമ്പാടുമുള്ള 170-ഓളം രാജ്യങ്ങളിൽ നിന്നായി 2,33,16,108 (23 മില്യണിലധികം) ഡിജിറ്റൽ ഒപ്പുകളാണ് രേഖപ്പെടുത്തിയത്. തുടക്കത്തിൽ 50 ലക്ഷം ഒപ്പുകൾ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണിത്. ലോക ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഒപ്പിട്ട ‘ജൂബിലി 2000’ (24,319,181 ഒപ്പുകൾ) എന്ന ഗിന്നസ് വേൾഡ് റെക്കോർഡിന് തൊട്ടരികിലെത്തിയ ശേഷമാണ് ഈ ക്യാമ്പയിന്‍ അവസാനിപ്പിച്ചത്.

വില്ലൻ പരിവേഷവും കളിക്കളത്തിലെ അച്ചടക്കലംഘനവും

 

സുന്ദരമായ ഫുട്ബോൾ കളിച്ച് ആരാധകരുടെ മനസ്സ് കീഴടക്കാൻ ഇത്തവണ അർജന്‍റീനയ്ക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ‘വെറുക്കപ്പെട്ട ടീം’ എന്ന ആക്ഷേപത്തോടെയാണ് അവർ ടൂർണമെന്‍റ് അവസാനിപ്പിച്ചത്. ഫൈനൽ മത്സരത്തിലെ റഫറിയുടെ ഫുൾടൈം വിസിലിന് ശേഷം ഇരുടീമിലെയും കളിക്കാർ തമ്മിൽ വലിയ രീതിയിലുള്ള കൈയാങ്കളിയുണ്ടായി.

അർജന്‍റീന താരം ലിയാൻഡ്രോ പരേഡെസ് സ്‌പെയിന്‍ താരം എറിക് ഗാർഷ്യയെ മർദ്ദിച്ചതും യുവതാരം ഗാവിയെ നിലത്തേക്ക് തള്ളിയിട്ടതും വലിയ വിവാദങ്ങൾക്ക് കാരണമായി. മത്സരത്തിനിടയിൽ സ്പെയിനിന്‍റെ പൗ കുബാർസിയെ ഫൗൾ ചെയ്‌തതിന് എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും അർജന്‍റീനയുടെ പരാജയത്തിൽ നിർണായക പങ്കുവഹിച്ചു. ഈ അച്ചടക്കലംഘനങ്ങൾ ടീമിന്‍റെ അന്തസ്സിനെ ദോഷമായി ബാധിക്കുകയും ഹർജിക്ക് കൂടുതൽ പ്രചാരം നൽകുകയും ചെയ്‌തു.

വിജയി ആരാണെന്ന് മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിൽ പിന്നെ ബാക്കി ടീമുകൾ എന്തിനാണ് കളിക്കുന്നത്? അർജന്‍റീനയെ ലോകകപ്പിൽ നിന്ന് ഒഴിവാക്കി എല്ലാവർക്കും തുല്യ അവസരം നൽകൂ,” എന്നായിരുന്നു ക്യാമ്പയിനിലെ പ്രധാന വാചകം.

 

ഫൈനൽ മത്സരത്തിൽ അർജന്‍റീന പരാജയപ്പെട്ടതിന് പിന്നാലെ, “ഫിഫ ഞങ്ങളെ അവഗണിച്ചു, പക്ഷേ സ്പെയിൻ അവരുടെ വാക്ക് പാലിച്ചു… നന്ദി സ്പെയിൻ,” എന്ന സന്ദേശത്തോടെ ക്യാമ്പയിനിന്‍റെ സംഘാടകർ ഒപ്പുശേഖരണം അവസാനിപ്പിക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *