March 8, 2026
  • March 8, 2026
Breaking News
  • Home
  • Uncategorized
  • മതസൗഹാർദ്ദത്തിന്റെ വിരുന്നായി പാറാൽ മാപ്പിള എൽ.പി. സ്കൂളിൽ ഇഫ്താർ സംഗമം.

മതസൗഹാർദ്ദത്തിന്റെ വിരുന്നായി പാറാൽ മാപ്പിള എൽ.പി. സ്കൂളിൽ ഇഫ്താർ സംഗമം.

By on March 7, 2026 0 76 Views
Share

തലശ്ശേരി: സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം പകർന്ന് പാറാൽ മാപ്പിള എൽ.പി. സ്കൂളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ നാനാതുറകളിലുള്ള സാമൂഹിക-സാംസ്കാരിക പ്രവർത്തകർ അണിനിരന്നു. തലശ്ശേരി സൗത്ത് സബ് ജില്ല എ ഇ ഒ സുജാത ഇ.പി. സംഗമം ഉദ്ഘാടനം ചെയ്തു. മാനവികതയുടെയും ഒത്തൊരുമയുടെയും വേദിയായി ഇഫ്താർ സംഗമങ്ങൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

വാർഡ് കൗൺസിലർ സജീവൻ അധ്യക്ഷത വഹിച്ചു. പി. ടി. എ പ്രസിഡന്റ് റാഫി പേരാമ്പ്ര റംസാൻ സന്ദേശം നൽകി. വ്രതാനുഷ്ഠാനം മനുഷ്യനിൽ പകർന്നുനൽകുന്ന ആത്മ നിയന്ത്രണത്തെയും കാരുണ്യത്തെയും കുറിച്ച് അദ്ദേഹം സംസാരിച്ചു.

സ്കൂൾ മാനേജർ ഇർഷാദ് വാഴത്തടത്തിൽ, കടവത്തൂർ പി കെ എം എച്ച്. എസ്. എസ് പ്രധാനാധ്യാപകൻ റമീസ് പാറാൽ, എച്ച്.എം ഫോറം സെക്രട്ടറി രാജേഷ് കെ, പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ, എസ്. എസ്. ജി അംഗം അബ്ദുൽ വഹാബ്, പി. ടി. എ വൈസ് പ്രസിഡന്റ് കബീർ എം. പി, എക്സിക്യുട്ടീവ് അംഗം സുലൈമാൻ മാസ്റ്റർ, പ്രധാനാധ്യാപിക ബേബി ശീതള, ജതിൻ ആസാദ് എന്നിവർ പ്രസംഗിച്ചു.

വിദ്യാലയത്തിലെ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത സംഗമം പ്രദേശത്തെ മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി.

Leave a comment

Your email address will not be published. Required fields are marked *