March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിധി വഴിത്തിരിവാകും; രാഹുൽ ഈശ്വർ

വിവാഹിതയായ സ്ത്രീക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതിപ്പെടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വിധി വഴിത്തിരിവാകും; രാഹുൽ ഈശ്വർ

By on February 6, 2026 0 107 Views
Share

Rahul Easwar

വിവാഹിതരായ സ്ത്രീകൾക്ക് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, ഇത് ചരിത്രപരമായ വിധിയെന്ന് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പടെ വിധി വഴിതിരിവാകും. രാഹുലിന്റെ കാര്യത്തിൽ 1,3 പരാതികാർ വിവാഹിതരാണ്. ഇതൊക്കെ പൊലീസിന് അറിയാം, എന്നിട്ടാണ് അവർ കേസ് എടുത്തതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

പീഡിപ്പിച്ച വ്യക്തിക്ക് ഇത്രയും സാധനങ്ങൾ ആരെങ്കിലും വാങ്ങിച്ച് കൊടുക്കോ. പീഡിപ്പിച്ച വ്യക്തിക്ക് ആരെങ്കിലും 6 ദിവസം കഴിഞ്ഞ് അങ്ങോട്ട് 10,000 രൂപ അയച്ചു കൊടുക്കോ. ശാസ്ത്രീയ ഭ്രൂണം കയ്യിൽ ഉണ്ടെന്ന് പറഞ്ഞു..അത് എവിടെ. പൊലീസും പരാതിക്കാരും ചേർന്ന് മീഡിയയെ പറ്റിച്ചുവെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

കോടതി വിധി ഞാൻ മലയാളത്തിൽ പറഞ്ഞതിന് എന്റെ ജാമ്യം റദാക്കാൻ വീണ്ടും ശ്രമിക്കുകയാണ്. കോടതിൽ ഇംഗ്ലീഷിൽ പറഞ്ഞത് ഞാൻ മലയാളത്തിൽ പറഞ്ഞെന്നെ ഉള്ളു. എല്ലാവരെയും അതിജീവിത എന്ന് വിളിച്ചാൽ ആ പദത്തിന്റ മൂല്യം ഇല്ലാതാകും. ഇങ്ങനെ പറയുന്നവരെ നുണപരിശോധനക്ക് വിധേയരാക്കണം.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗൂഢാലോചന നടന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാതിരിക്കാൻ പറ്റുമോ എന്നും രാഹുൽ ഈശ്വർ ചോദിച്ചു. ആരെയും കരിവാരി തേയ്ക്കാൻ തീവ്ര ഫെമിനിസ്റ്റ് മാഫിയ ആണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *