March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • യുഡിഎഫ് പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായിട്ടാണ് സുധാകരന് ചങ്ങാത്തം; എം വി ഗോവിന്ദന്‍ മാസ്റ്റർ

യുഡിഎഫ് പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായിട്ടാണ് സുധാകരന് ചങ്ങാത്തം; എം വി ഗോവിന്ദന്‍ മാസ്റ്റർ

By on March 28, 2026 0 12 Views
Share

ആലപ്പുഴ: അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനെതിരെ ആഞ്ഞടിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . യുഡിഎഫ് പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായിട്ടാണ് സുധാകരന് ചങ്ങാത്തം. സുധാകരന്റെ കഴിഞ്ഞകാല രാഷ്ട്രീയത്തിന് വര്‍ത്തമാനകാലവുമായി യാതൊരു ബന്ധവുമില്ല. എല്ലാ വിഭാഗം വര്‍ഗ്ഗീയവാദികളും ആയി കൂട്ടുകൂടുന്നു. സ്വന്തം സഹോദരന്റെ രക്തസാക്ഷിത്വത്തെ തള്ളിപ്പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിലപ്പുറം എന്താണ് പറയാനുള്ളത്. അമ്പലപ്പുഴയില്‍ എല്‍ഡിഎഫിന് സുനിശ്ചിത വിജയം ഉണ്ടാവും. സുധാകരന് യുഡിഎഫിന്റെ എല്ലാ ജീര്‍ണതകളും ഉണ്ട്. അദ്ദേഹം എന്തൊക്കെയോ പറയുന്നു. അതിനൊന്നും മറുപടി ഇല്ല. സുധാകരന്‍ ഇപ്പോള്‍ ഇടത് പക്ഷം അല്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.വയനാടിനായി കോണ്‍ഗ്രസ് പിരിച്ച ഫണ്ടിനെക്കുറിച്ച് മിണ്ടാട്ടമില്ല. വയനാട് ദുരന്തം സംബന്ധിച്ച് കോണ്‍ഗ്രസ് പിരിച്ച പണം എവിടെ. മുഖ്യമന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി ഇല്ല. കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധി എല്ലാരും ചേര്‍ന്നു 230 വീട് നിര്‍മ്മിക്കും എന്നാണ് പറഞ്ഞത്. ഒന്നര വര്‍ഷമായി എവിടെ വീട്. പിരിച്ച ഫണ്ട് എവിടെ. കെപിസിസി അക്കൗണ്ടില് പണം ഉണ്ട് എന്നാണ് പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞത്.അതേ സമയം മങ്കട, വേങ്ങര മണ്ഡലങ്ങൡല എസ്ഡിപിഐ പിന്തുണയില്‍ പ്രതികരിക്കാന്‍ എം വി ഗോവിന്ദന്‍മാസ്റ്റർ തയ്യാറായില്ല. വരട്ടെ നോക്കാം എന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *