July 25, 2026
  • July 25, 2026
Breaking News
  • Home
  • Uncategorized
  • സർക്കാർ ജീവനക്കാർ ജനസേവകരാകണം: MLA ടി.അശോക് കുമാർ

സർക്കാർ ജീവനക്കാർ ജനസേവകരാകണം: MLA ടി.അശോക് കുമാർ

By on July 25, 2026 0 15 Views
Share

മാഹി: സർക്കാർ ജീവനക്കാർ പൊതുജനങ്ങളുടെ ദാസൻമാരാണ് എന്ന ബോധ്യത്തോടെ പ്രവർത്തിക്കണമെന്ന് മയ്യഴി MLA അഡ്വ. ടി.അശോക് കുമാർ പറഞ്ഞു. അങ്ങനെ പ്രവർത്തിച്ചില്ലെങ്കിൽ അവർ ജനങ്ങളാൽ തിരസ്കൃതരാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെഡറേഷൻ ഓഫ് സർവ്വീസ് അസോസിയേഷൻസ് FSA മാഹി, MLA യ്ക്ക് നൽകിയ സ്വീകരണത്തിനും സ്നേഹാദരവിനും മറുപടി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാഹി മേരി മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് മുൻ FSA പ്രസിഡൻ്റ് എൻ.ഹരിദാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. FSA പ്രസിഡൻ്റ് സി.എച്ച്.സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സിക്രട്ടറി ശ്രീകുമാർ ഭാനു സ്വാഗതവും ജോയിൻ്റ് സിക്രട്ടറി സൻജീവ് എ.കെ നന്ദിയും പറഞ്ഞു.

ചടങ്ങിൽ 2022-ന് ശേഷം സർക്കാർ സർവീസിൽ നിന്ന് വിരമിച്ച FSA ജീവനക്കാർക്ക് MLA ഉപഹാരങ്ങൾ വിതരണം ചെയ്തു.

മുൻ FSA പ്രസിഡൻ്റുമാരായ ടി.കെ.ഗംഗാധരൻ, സുരേഷ് ബാബു, FSA ഹോണററി പ്രസിഡൻ്റ് ഇ.വി.രാമചന്ദ്രൻ, ഗവ.എംപ്ലോയീസ് യൂണിയൻ പ്രതിനിധി അരവിന്ദാക്ഷൻ, ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രതിനിധി പി.എം.ഹരീന്ദ്രൻ, ഗവ.ടീച്ചേഴ്സ് അസോസിയേഷൻ പ്രതിനിധി പി.യതീന്ദ്രൻ, വൈദ്യുത വകുപ്പ് ഐടിഐ ഹോൾഡേഴ്സ് പ്രതിനിധി രൂപേഷ് എ.കെ, വൈദ്യുത വകുപ്പ് CITU യൂണിയൻ പ്രതിനിധി സുജേഷ് വാസുദേവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ പ്രതിനിധികൾ MLA യെ പൊന്നാട അണിയിച്ച് ആദരിച്ചു.

Leave a comment

Your email address will not be published. Required fields are marked *