April 20, 2026
  • April 20, 2026
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട് : മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ, മത്സ്യത്തൊഴിലാളി കുടുംബ സംഗമവും, അനുമോദനവും സംഘടിപ്പിച്ചു

മുഴപ്പിലങ്ങാട് : മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ, മത്സ്യത്തൊഴിലാളി കുടുംബ സംഗമവും, അനുമോദനവും സംഘടിപ്പിച്ചു

By editor on November 23, 2025
0 57 Views
Share

മുഴപ്പിലങ്ങാട് : മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ, മത്സ്യത്തൊഴിലാളി കുടുംബ സംഗമവും, അനുമോദനവും സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് നടന്ന പരിപാടി CPIM എടക്കാട് ഏരിയാ സെക്രട്ടറി എം.കെ. മുരളി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ വെച്ച് സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടിയ വിദ്യാർത്ഥികൾക്കും, മറ്റ് മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കും അനുമോദനം നൽകി.

 

യൂണിയൻ ഏരിയാ പ്രസിഡന്റ് കെ.വി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.

 

യൂണിയൻ ജില്ലാ സെക്രട്ടറി എൻ.പി.ശ്രീനാഥ്, റഹീന.ടി.കെ, ഉമ്മലിൽ റയീസ് എന്നിവർ സംസാരിച്ചു.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിന് മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സംഗമം അഭ്യർത്ഥിച്ചു..

Leave a comment

Your email address will not be published. Required fields are marked *