July 29, 2026
  • July 29, 2026
Breaking News
  • Home
  • Uncategorized
  • ഏഴാം ക്ലാസുകാരിയുടെ ചിത്രങ്ങളുടെ പ്രദർശനം നടത്തി

ഏഴാം ക്ലാസുകാരിയുടെ ചിത്രങ്ങളുടെ പ്രദർശനം നടത്തി

By on June 13, 2025 0 115 Views
Share

മയ്യഴി: മാഹി ഗവ. മിഡിൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റോന പനങ്ങാട്ടിലിൻ്റെ ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. റോനയിലെ ചിത്രകാരിയെ മനസിലാക്കിയ സ്കൂളിലെ അധ്യാപകർ മുൻകൈയെടുത്താണ് സ്കൂളിൽ ചിത്രപ്രദർശനം ഒരുക്കിയത്. ജലച്ചായത്തിലും ക്രയോണിലും ഒരുക്കിയ 30 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിനുണ്ടായിരുന്നത്. കവിയും അധ്യാപകനുമായ രാജേഷ് പനങ്ങാട്ടിലിൻ്റെയും വി.എം. രാഖിയുടെയും മകളായ റോന ചിത്രകലാ പഠനം തീർത്തും ഇല്ലാതെയാണ് ഈ രംഗത്ത് ശ്രദ്ധേയമാവുന്നത്. നൃത്തത്തിലും സജീവമായ റോന ചിത്രകലയിലും നൃത്തകലയിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പ്രദർശനം ചിത്രകാരൻ ജീവൻചി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ അജിത്ത് പ്രസാദ് അധ്യക്ഷത വഹിച്ചു. പള്ളൂർ പോലീസ് സബ് ഇൻസ്പെക്ടർ എം.സരോഷ്, കെ.ബാബൂട്ടി, പള്ളിയൻ പ്രമോദ്, അധ്യാപകരായ മിനി തോമസ്, ഷീന, അനീഷ്, സരിത, ജയദേവൻ, മായ, കവി രാജേഷ് പനങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *