June 13, 2026
  • June 13, 2026
Breaking News
  • Home
  • Uncategorized
  • വമ്പന്‍ തുകയുമായി ആഴ്‌സനല്‍ നോര്‍ഗാര്‍ഡിന് പിന്നാലെ; കരാര്‍ ഉറപ്പിച്ചതായും റിപ്പോര്‍ട്ട്

വമ്പന്‍ തുകയുമായി ആഴ്‌സനല്‍ നോര്‍ഗാര്‍ഡിന് പിന്നാലെ; കരാര്‍ ഉറപ്പിച്ചതായും റിപ്പോര്‍ട്ട്

By on June 26, 2025 0 80 Views
Share

Christian Norgaard

ബെന്റ്‌ഫോര്‍ഡ് എഫ്‌സിയുടെ ഡാനിഷ് താരമായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ നോര്‍ഗാര്‍ഡിനെ വമ്പന്‍ തുക നല്‍കി ക്ലബ്ബിലെത്തിക്കാന്‍ ആഴ്‌സണല്‍ നീക്കം. ഇറ്റാലിയന്‍ മിഡിഫീല്‍ഡര്‍ ജോര്‍ജിഞ്ഞോ ഔദ്യോഗികമായി ക്ലബ്ബ് വിട്ടതോടെയാണ് പുതിയ മധ്യനിരതാരത്തെ ആഴ്‌സനല്‍ ടീമിലെത്തിക്കുന്നത്. 11 മില്യണ്‍ യൂറോ (ഏകദേശം 110 കോടിയിലധികം ഇന്ത്യന്‍ രൂപ) യുടെ ഓഫറാണ് താരത്തിന് മുന്നില്‍ ആഴ്‌സനല്‍ വെച്ചിട്ടുള്ളത്.

അടുത്ത സീസണിലേക്ക് ടീമിന്റെ മധ്യനിര ശക്തമാക്കുകയെന്നതാണ് ക്ലബ് മാനേജ്‌മെന്റ് ലക്ഷ്യം വെക്കുന്നത്. ജോര്‍ജിഞ്ഞോ സീരി എ ലീഗിലേക്ക് തിരികെ പോകുന്നുവെന്നും ആഴ്‌സണല്‍ വിടുന്നതായുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഔദ്യോഗികമായി ക്ലബ് വിട്ടതായുള്ള വിവരങ്ങള്‍ പുറത്തെത്തിയത്. ചില അന്തര്‍ദേശീയ കായിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം നോര്‍ഗാര്‍ഡുമായുള്ള കരാര്‍ അന്തിമമാക്കാനുള്ള ചര്‍ച്ചകളിലാണ് ആഴ്സണല്‍. അതേ സമയം 31-കാരനായ ക്രിസ്റ്റ്യാനോ നോര്‍ഗാര്‍ഡിന് ബെന്റ്‌ഫോര്‍ഡ് എഫ്‌സിയുമായുള്ള നിലവിലെ കരാറില്‍ രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. അതിനാല്‍ തന്നെ ബെന്റ്‌ഫോര്‍ഡിന്റെ തീരുമാനം കൂടി കരാര്‍ ഉറപ്പിക്കുന്നതില്‍ അന്തിമമായിരിക്കും. സ്പാനിഷ് താരമായ മാര്‍ട്ടിന്‍ സുബിമെന്‍ഡിയെ കൂടി തങ്ങളുടെ മധ്യനിരയിലെത്തിക്കാനും ആഴ്‌സനല്‍ ശ്രമിക്കുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *