March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ‘പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണം നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്’: കെ കെ ശൈലജ

‘പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണം നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്’: കെ കെ ശൈലജ

By on September 19, 2025 0 114 Views
Share

സിപിഐഎം നേതാവ് കെ ജെ ഷൈനിതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ. പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്.

ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. കെജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ ദിവസങ്ങളായി സൈബറിടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു.

അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അപകടകരവും ആ പാര്‍ട്ടി ചെന്നുപെട്ട മൂല്യച്യൂതിയുടെയും വിഷയദാരിദ്ര്യത്തിന്റെയും തെളിവാണ്. ഇതേ രീതിയാണ് ഇവരുടെ അണികളും സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നത്.

ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സ്വന്തം പ്രസക്തി നഷ്ടപ്പെടുന്ന ഗതികേടിലേക്ക് അവര്‍ എത്തിപ്പെടും. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഷൈന്‍ ടീച്ചര്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പിന്‍തുണ അറിയിക്കുന്നു. പരാതിയില്‍ കര്‍ശനവും സമയബന്ധിതവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.

കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചത്

പൊതുമണ്ഡലത്തില്‍ സജീവമായ സ്ത്രീകള്‍ക്കെതിരെ വെറുപ്പും ലൈംഗിക അധിക്ഷേപവും നിറഞ്ഞ ഭാഷകളില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്.
ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കേണ്ടത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വമാണ്. കെജെ ഷൈന്‍ ടീച്ചര്‍ക്കെതിരെ ദിവസങ്ങളായി സൈബറിടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജപ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു. അടിസ്ഥാനമില്ലാത്ത ഇത്തരം പ്രചാരണങ്ങള്‍ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അപകടകരവും ആ പാര്‍ട്ടി ചെന്നുപെട്ട മൂല്യച്യൂതിയുടെയും വിഷയദാരിദ്ര്യത്തിന്റെയും തെളിവാണ്. ഇതേ രീതിയാണ് ഇവരുടെ അണികളും സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നത്.
ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സ്വന്തം പ്രസക്തി നഷ്ടപ്പെടുന്ന ഗതികേടിലേക്ക് അവര്‍ എത്തിപ്പെടും. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഷൈന്‍ ടീച്ചര്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും പിന്‍തുണ അറിയിക്കുന്നു. പരാതിയില്‍ കര്‍ശനവും സമയബന്ധിതവുമായ നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാവണം

Leave a comment

Your email address will not be published. Required fields are marked *