March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി.

ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി.

By on October 31, 2025 0 43 Views
Share

രാജ്യമൊട്ടാകെ രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്നതിൻ്റെ ഭാഗമായി തലശ്ശേരി പോലീസും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, തലശ്ശേരിയും SPC യും സംയുക്തമായി ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി. സ്വാതന്ത്ര്യ സമര മുൻ നിര സേനാനി സർദാർ വല്ലഭായി പട്ടേലിന്റെ 150 -ാം ജന്മദിനത്തോടനുബന്ധിച്ചാണ് Run Against Drugs എന്ന പരിപാടി തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്. കാലത്ത് 7 മണിക്ക് ആരംഭിച്ച കൂട്ടയോട്ടം തലശ്ശേരി പോലീസ് സ്റ്റേഷൻ IPSHO ബിജു പ്രകാശ് ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിൽ തലശ്ശേരി പോലീസ് സ്റ്റേഷനിലെയും തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെയും സേനാംഗങ്ങളും തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ സേക്രഡ് ഹാർട്ട് HSS, സെൻറ് ജോസഫ്സ് HSS, ചിറക്കര GUHSS, തിരുവങ്ങാട് ഗവൺമെൻറ് ഗേൾസ് HSS എന്നീ
സ്കൂളുകളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും തലശ്ശേരി സായി കായിക പരിശീലന കേന്ദ്രത്തിലെ കുട്ടികളും അടങ്ങുന്ന 250 ൽ അധികം ആളുകൾ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *