March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ഇന്നെങ്കിലും സഞ്ജു ക്രീസിലെത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍, അഹമ്മദാബാദിലെ അവസാന ടി20 രാത്രി ഏഴ് മുതല്‍

ഇന്നെങ്കിലും സഞ്ജു ക്രീസിലെത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍, അഹമ്മദാബാദിലെ അവസാന ടി20 രാത്രി ഏഴ് മുതല്‍

By on December 19, 2025 0 32 Views
Share

Sanju Samson

ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടി ട്വന്ററി ഏതാനും മണിക്കൂറുകള്‍ക്കകം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോ എന്ന ആകാംഷയിലാണ് മലയാളികള്‍ അടക്കമുള്ള സഞ്ജുവിന്റെ ആരാധകര്‍. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. അതിനാല്‍ സഞ്ജുവിന് ഇന്നത്തെ മത്സരത്തില്‍ അവസരം ലഭിച്ചേക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ കണക്ക് കൂട്ടല്‍. രാത്രി ഏഴ് മുതല്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇടയ്ക്ക് മധ്യനിരയിലേക്ക് ഇറങ്ങേണ്ടിവന്ന സഞ്ജുവിനെ ഇക്കുറി ഓപ്പണിങ്ങില്‍ത്തന്നെ ഇറക്കിയേക്കാനാണ് സാധ്യത. ലക്‌നൗവില്‍ സഞ്ജു സാംസണ്‍ ഇറങ്ങുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും കനത്ത മഞ്ഞുവീഴ്ച്ച മൂലം മാച്ച് ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയാണ്.

ഇന്നത്തെ മത്സരത്തില്‍ ടീം ഇന്ത്യക്ക് വിജയം അനിവാര്യമാണുതാനും. അതേ സമയം വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ മത്സരത്തില്‍നിന്ന് മാറിനിന്ന പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പരമ്പരയില്‍ തോല്‍വിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളിലെല്ലാം ശ്രദ്ധയോടെ ബാറ്റ് വീശിയും പന്തെറിഞ്ഞും ഇന്ത്യന്‍ താരങ്ങള്‍ പരമ്പരയില്‍ ലീഡ് നേടി നില്‍ക്കുകയാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ എയ്ഡന്‍ മാര്‍ക്രവും സംഘവും പരമാവധി ശ്രമിക്കും. ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രദ്ധിച്ചാല്‍ കൂറ്റന്‍ സ്‌കോറിലേക്ക് കൊണ്ടുപോകാതെ നോക്കാം. അല്ലാത്ത പക്ഷം റണ്‍മല തീര്‍ക്കാന്‍ കഴിവുള്ള ബാറ്റിങ്‌നിരയാണ് ദക്ഷിണാഫ്രിക്കക്ക് ഉള്ളത്.

Leave a comment

Your email address will not be published. Required fields are marked *